അറിഞ്ഞും അറിയാതെയും നാം ചിലർക്ക് നൽകുന്ന നോട്ടങ്ങളുണ്ട്

0
139

Akhila KM

“നോട്ടങ്ങൾ”- ആദാമിന്റെ വാരിയെല്ല്- കെ.ജി ജോർജ്

ഒരു ദിവസം അറിഞ്ഞും അറിയാതെയും നാം ചിലർക്ക് നൽകുന്ന നോട്ടങ്ങളുണ്ട്. ചിലർ നമുക്ക് നൽകുന്ന നോട്ടങ്ങളും. പലതും പറയാതെ പറയാൻ കഴിവുള്ളതിനാലായിരിക്കാം നോട്ടങ്ങൾ നിത്യജീവിതവുമായി ഇത്രയേറെ ഇഴകി ചേർന്നത്.

“നോട്ടങ്ങൾ” കൊണ്ട് ഭംഗിയായി ഒരു സിനിമ നിർമിക്കുകയെന്നത് ഏറെ പ്രയാസകരമാണ്..ഒരു മനുഷ്യൻ അവളുടെ/അവന്റെ ചുറ്റുമുള്ളവയെ എങ്ങനെ നോക്കുന്നു എന്നതിനെക്കാൾ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു ചോദ്യമുണ്ട്..”ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ എങ്ങനെ നോക്കികാണുന്നു” എന്നത്..ഒരു സ്ത്രീയുടെ അഥവാ പുരുഷന്റെ നോട്ടം എന്നതിലുപരി നോട്ടങ്ങൾ മാനവികതയുടേതാകുന്ന, മനുഷ്യത്വത്തിന്റേതാകുന്ന, മനുഷ്യന്റേതാകുന്ന ചില സന്ദർഭങ്ങളുണ്ട്.

കാലം മാറിയാലും നോട്ടങ്ങൾക്കെന്നും സ്ഥായി ഭാവമാണെന്ന് സിനിമ അടയാളപ്പെടുത്തുന്നു. പല വേഷങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ നാം നമ്മെ തന്നെ നോക്കി കൊണ്ടിരിക്കുന്നു. പലപ്പോഴും ഒരു എത്തും പിടിയും ഇല്ലാതെ.