Noufalvkd Vadakkayil

ഞാനും നിങ്ങളുമൊന്നും ഇതുവരെ ഹിന്ദുവും മുസ്‌ലിമുമായിരുന്നില്ല. പൗരത്വ ബിൽ‍ വരുന്നതോടെ അതായി മാറുകയാണ്. കരയുകയല്ലാതെ വേറെ നിവൃത്തിയില്ല:  സഖാവ് മുഹമ്മദ് യൂസുഫ് തരിഗാമി

ഇന്ത്യൻ ഭരണഘടന കശ്‌മീരിന്‌ ബാധകമാക്കാനാണ്‌ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന്‌ അവകാശപ്പെടുന്ന കേന്ദ്രസർക്കാർ അതേ ഭരണഘടനയിലെ മൗലികാവകാശങ്ങൾ കശ്‌മീരിൽ പാലിക്കണമെന്ന്‌ CPI(M) കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ആവശ്യപ്പെട്ടു. കശ്‌മീരിനെ കേന്ദ്രം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്‌. കശ്‌മീരിലെ നിശ്ശബ്‌ദത സാധാരണനില കൈവരിച്ചതുകൊണ്ടല്ല. ജനങ്ങൾ ബുദ്ധിമുട്ടിലാണ്‌. എഴുതാനും സംസാരിക്കാനും സ്വാതന്ത്ര്യമില്ല, താഴ്‌വരയിലെ ആളുകൾക്ക് കാണാനുള്ള സ്വാതന്ത്ര്യമില്ല. എല്ലായിടത്തും നിയന്ത്രണങ്ങളുണ്ട്, നിലവിലെ സാഹചര്യം അടിയന്തരാവസ്ഥ.

“താഴ്വരയിലെ തോക്ക് പോയിന്റിലെ നിശബ്ദത സാധാരണ നിലയായി കണക്കാക്കാനാവില്ല,”കശ്മീരിലെ ജനങ്ങൾക്ക് മറ്റ് ഇന്ത്യക്കാരെപ്പോലെ ഒരുമിച്ച് ജീവിക്കാനും പരസ്പരം സന്തോഷത്തോടെ ജീവിക്കാനും ആസ്വദിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇന്റർനെറ്റ്‌ സേവനം ഇപ്പോഴും ലഭ്യമല്ല. ആപ്പിൾ ക്കൃഷി പൂർണമായും തകർന്നു. കുങ്കുമപ്പൂവ്‌ കൃഷിയും പ്രതിസന്ധിയിലാണ്‌. സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കുന്നില്ല. കടകമ്പോളങ്ങളും തുറന്നുപ്രവർത്തിക്കുന്നില്ല. കശ്‌മീരിനെക്കുറിച്ച്‌ പാർലമെന്റിൽ പറയുന്നത്‌ കള്ളമാണ്‌. നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്‌. ഇവിടെനിന്ന്‌ മടങ്ങിയാൽ താനും വീട്ടുതടങ്കലിലാകുമെന്നും സഖാവ് മുഹമ്മദ് യൂസുഫ് തരിഗാമി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.