രമ്യതയിലൂടെ നീങ്ങണമെങ്കിൽ ആദ്യം പാകിസ്ഥാൻ ഇന്ത്യ വിരുദ്ധ ഭീകരവാദികളെ നിർവീര്യമാക്കണം

33

Noushad Pokkalath

ഇന്ത്യയും പാകിസ്ഥാനും മുൻകാല വൈരാഗ്യം മറന്ന് കശ്മീർ പ്രശ്നം പരിഹരിച്ച് മുന്നോട്ട് നീങ്ങണം എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവന ഇന്ത്യൻ മാധ്യമങ്ങൾ കാര്യമായി ചർച്ചിട്ടില്ല.ഇന്ത്യക്കും- പാകിസ്ഥാനും അരമണിക്കൂർ മുന്നേ എല്ലാം സലാമത്താക്കാമായിരുന്നു .. എന്നാൽ അത് സംഭവിക്കുന്നില്ല. തെറ്റുകളും ശരികളും ആരുടെ ഭാഗത്താണ് എന്നത് പ്രസക്തിയില്ലാത്ത നയതന്ത്ര, സൈനിക പോരാട്ടങ്ങളിൽ മികച്ച തന്ത്രവും കയ്യൂക്കും ഉള്ളവർ വിജയിക്കും.. സ്വാഭാവികമായും ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളിലും പാകിസ്ഥാൻ മുട്ടുകുത്തി.. എന്നെങ്കിലും ഒരിക്കൽ ഇന്ത്യയെ മുട്ടുകുത്തിക്കാനുള്ള വ്യാമോഹം, സ്വയം നശിച്ചാലും ഇന്ത്യയെ കൊണ്ടുപോകുമെന്ന് നിലപാടിലേക്ക് പാകിസ്ഥാനെ എത്തിച്ചു,. ഇന്ത്യക്കെതിരെ ഭീകരവാദത്തിന് വ്യാപകമായി വിത്തിട്ടപ്പോൾ അത് നാശം ചോദിച്ചു വാങ്ങുന്ന അബദ്ധമാണ് എന്നറിഞ്ഞിട്ടും പാകിസ്ഥാൻ പിന്മാറിയില്ല, അല്ലെങ്കിൽ പിന്മാറാൻ കഴിഞ്ഞില്ല. ഭീകരവാദത്തിന്റെ വിത്തുകൾ പി[പിഴുതെറിയാകാത്ത വിധം പാകിസ്ഥാനിൽ വൻ വിളവെടുപ്പ് നടത്തി. ആ രാജ്യം സാമ്പത്തികമായി തകർന്നു, ലോക രാജ്യങ്ങളിൽ നിന്നുള്ള പിന്തുണ കുറഞ്ഞു.

കശ്മീർ പ്രശ്നം പരിഹരിച്ച് ഇന്ത്യയും- പാകിസ്ഥാനും രമ്യതയിലൂടെ നീങ്ങണം എന്ന പ്രസ്താവന നടത്തിയത് കൊണ്ട് മാത്രം എല്ലാം ശരിയാകില്ല.അതിനായി ആദ്യം പാകിസ്ഥാൻ ഇന്ത്യ വിരുദ്ധ ഭീകരവാദികളെ നിർവീര്യമാക്കണം. പാകിസ്ഥാൻ സൈന്യത്തിന്റെ ഇന്ത്യ വിരുദ്ധ നിലപാടിൽ മയം വരുത്തണം. സ്വതന്ത്ര കാശ്മീർ തൽക്കാലം പ്രായോഗികമല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. കാശ്മീരിന്റെ നിലവിലുള്ള സ്ഥിതി അതേപടി തുടരാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തണം. ഇരുകാശ്മീരിലേയും ജനങ്ങളോടുള്ള ഇന്ത്യ- പാക് സർക്കാറുകളുടെ നിലപാടിലും മാറ്റങ്ങൾ ഉണ്ടാകണം. കശ്മീരിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പും വർഗീയ വിദ്വേഷവും അവസാനിപ്പിക്കണം. ഇതെല്ലാം യാഥാർഥ്യമായാലും കശ്മീർ ജനതയിലെ സ്വതന്ത്ര മോഹം നിവീര്യമാകാൻ അത്ര എളുപ്പമല്ല.. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈര്യം കുറഞ്ഞാൽ പതിയ കാശ്മീർ ശാന്തമാകും.. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശത്തിന്റെ നഷ്ടപ്പെട്ട മനോഹാരിത വീണ്ടെടുക്കപ്പെടും സ്വാഭാവികമായും അതിന്റെ ഗുണഗണങ്ങൾ ഇന്ത്യക്കും പാകിസ്ഥാനും ആസ്വദിക്കാൻ കഴിയും.

NB രണ്ട് വർഷങ്ങൾക്ക് ശേഷം സിന്ധു നദീജല വിഷയം ചർച്ച ചെയ്യാൻ പാക് സംഘം ഇന്ത്യയിലെത്തി.
UAE ഇടപെടലാണ് ഇന്ത്യയേയും പാകിസ്ഥാനേയും വീണ്ടും അടുപ്പിക്കുന്നതെന്ന് TOI വാർത്ത നൽകിയിട്ടുണ്ട്