Noushad Pokkalath
ഡൽഹിയിൽ വിഷം തുപ്പാൻ നേതൃത്വം നൽകിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു.അരവിന്ദ് കെജ്‌രിവാളിന്റെ താരതമ്യേന മികച്ച ഭരണത്തിന് മുന്നിൽ വർഗീയ വംശീയ വിഷം നിവീര്യമായപ്പോൾ,ഭരിക്കുന്നതാരായാലും തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്കാണ് മുൻ്ഗണന ലഭിക്കേണ്ടത് എന്ന് എപ്പോഴും കരുതുന്ന ഒരുകൂട്ടം ആളുകളുടെ മുന്നിൽ കുമ്പസാര നാടകമാടുകയാണ് ഈ വിഷ വ്യാപാരി.ഡൽഹിയിൽ ബിജെപി ജയിച്ചിരുന്നു എങ്കിൽ വിഷലിപ്തമായ ആർമാദം പ്രകടിപ്പിക്കുമായിരുന്നു മോഡി-ഷാ വിഷ നിർമാണക്കമ്പനിയും ഭക്തരും. ബിജെപിയെ വിജയിപ്പിച്ചത്തിന്റെ സകല ഉത്തരവാദിത്വവും പൗരത്വ നിയമ വിരുദ്ധ സമരം നടത്തുന്ന ഡൽഹിയിലെ മുസ്ലിങ്ങളുടെ തലയിട്ട് ഉറഞ്ഞ് തുള്ളുമായിരുന്നു സ്വയം പ്രഖ്യാപിത മതേതര മാന്യൻമാരും സ്വതന്ത്ര ചിന്തകരും.ബിജെപി രണ്ടിൽ നിന്ന് 300ലേക്കെത്തിയത്‌ വിഷം തുപ്പിയത് കൊണ്ട് മാത്രമാണ്.സംഘപരിവാറിൽ നിന്ന് പ്രവഹിക്കുന്ന വർഗീയ വിഷമാണ് ഇന്ത്യക്കാരെ ബിജെപിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്.ഇന്നത്തെ ഇന്ത്യ പ്രധാനമന്ത്രി ഒരു സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ഒരു വർഗീയ കലാപത്തിന്റെ ഗുണഭോക്താവാണ്.ആ കലാപം അരങ്ങേറിയിരുന്നില്ലായിരുന്നെങ്കിൽ അയാളിന്നും ഏതെങ്കിലും RSS ശാഖയിൽ വടിയും വീശി നടന്നേനെ.വിഷം തുപ്പാതെ സംഘപരിവാറിനും ബിജെപിക്കും നിലനിൽപ്പില്ല.അവരതിനിയും തുടരും. സംഘപരിവാർ ഇന്ത്യയിലാകെ വിതറിയ വർഗീയ വംശീയ വിഷം ആസ്വദിച്ച് ജീവിക്കണോ,അതിനെ നിർവീര്യമാക്കി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണോ എന്നതിൽ തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കൈകളിലാണ്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.