ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്നും 68,607 കോടിയുടെ ലോണുകൾ നീക്കുന്ന ചെറിയൊരു പണി, അയിനാണ് മോഡി വിരോധികൾ കിടന്ന് കുരക്കുന്നത്

71

Noushad Pokkalath

ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്നും 68,607 കോടിയുടെ ലോണുകൾ നീക്കുന്ന ചെറിയൊരു പണി.
അയിനാണ് മോഡി വിരോധികൾ കിടന്ന് കുരക്കുന്നത് .

അതായത് രമണാ – പാവപ്പെട്ട കുറച്ച് കർഷകർക്ക് രാജ്യത്തെ ബാങ്കുകൾ കുറച്ച് കോടികൾ കടമായി നൽകി. ബാങ്കിന്റെ ബാലൻസ്ഷീറ്റിൽ അത് കിട്ടാനുള്ള വകുപ്പിൽ അസറ്റ് ആയി കാണിക്കും. തുടക്കത്തിൽ നമ്മുടെ കർഷകർ തവണകൾ തിരിച്ചടക്കും. കടം കരാർ പ്രകാരമുള്ള പലിശ ബാങ്കിന്റെ പ്രോഫിറ്റ് ആൻഡ് ലോസ്സിൽ വരുമാനമായി കാണിക്കും. ഒരു കർഷകന് 10000 കോടി രൂപ പത്ത് വർഷത്തേക്ക് നൽകിയാൽ അതിന്മേൽ ലഭിക്കുന്ന പലിശ ഓരോ വർഷവും ബാങ്കിന് ലാഭമല്ലേ, അങ്ങിനെയങ്ങിനെ ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ മഴക്കുറവ് മൂലം കൃഷി നശിച്ച കർഷകൻ തിരിച്ചടവ് മുടക്കും.

പതിയെ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ കിട്ടാനുള്ളതിന്റെ സാധ്യത കിട്ടാനില്ലാത്തതായി മാറും. അപ്പോൾ ബാങ്ക് കിട്ടാക്കടത്തിന് നീക്കിയിരിപ്പ് വെക്കും. പതിനായിരം കോടി നൽകിയ കര്ഷകനിൽ നിന്ന് 9000 രൂപ കിട്ടാനുള്ള സാധ്യത കുറയുമ്പോൾ ബാങ്ക് ബാലൻസ് ഷീറ്റിൽ അതിനുള്ള നീക്കിയിരിപ്പ് ബാങ്കിന്റെ പ്രോഫിറ്റ് ആൻഡ് ലോസ് സ്റേറ്മെങ്കിൽ ചിലവ് വകയിൽ വെറുതെ ഒന്ന് കുറിക്കും. അപ്പോൾ ബാങ്കിന്റെ ലാഭം കുറയും, ചിലപ്പോൾ നഷ്ടമായി പരിണമിക്കും. അങ്ങിനെയങ്ങിനെ കുറച്ച് കൂടി കഴിയുമ്പോൾ ബാങ്കിന്റെ ബാലൻഷീറ്റിൽ നിന്ന് കിട്ടാനുള്ള കടവും അതിനുള്ള നീക്കിയിരിപ്പും ഒന്നിച്ചങ്ങട് നീക്കും, അതിനാണ് എഴുതിത്തള്ളി എഴുതിത്തള്ളി എന്ന് പറഞ്ഞ് ഈ കമ്മികളും സുടാപ്പികളും മൂരികളും കൊങ്ങികളും കിടന്ന് കരയുന്നത്.

ബാലൻസ് ഷീറ്റിൽ നിന്ന് നീക്കിയാലും കടം വാങ്ങിയ കർഷകനെ ബാങ്ക് വിടൂല .കടം വാങ്ങി രാജ്യത്ത് നിന്ന് മുങ്ങിയ കർഷകന് രാജ്യത്തുള്ള അസ്ഥികൾ പിടിച്ചെടുത്ത് ലേലം ചെയ്ത് കിട്ടാക്കടത്തിലേക്ക് വകയിരുത്തും. 9000 കോടി രൂപ പോയിടത്ത് ചിലപ്പോൾ ആയിരമോ രണ്ടായിരമോ കോടികൾ കിട്ടിയേക്കാം. അപ്പോൾ അത് ബാങ്കിന് ലാഭമല്ലേ.. ഇതൊന്നും അറിയാത്ത മോഡി വിരോധികളെ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാൻ ഞങ്ങൾ രാജ്യസ്നേഹികൾക്ക് സൗകര്യമില്ല.

NB . സഹസ്ര കോടികൾ എഴുതിത്തള്ളി എന്നലറി ബാങ്കുകളെ തെറി വിളിക്കുന്ന വിഡ്ഢികൾ കാണാതെ പോകുന്ന മറ്റൊന്നുണ്ട്. 50000, രൂപയോ, 100000 രൂപയോ ബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന വൻകിട മുതലാളിമാരോട് ബാങ്കുകൾ ഒരു ദയയും കാണിക്കാറില്ല, അവർ കടം തിരിച്ചടക്കുന്നത് ഒന്നോ രണ്ടോ തവണ മുടക്കിയാൽ ബാങ്ക് ഉദ്യോഗസ്ഥർ അവരുടെ 10 സെന്റ് ഭൂമിയും മണിമാളികയും പിടിച്ചെടുത്ത് പണി കൊടുക്കുന്നതോന്നും ഈ മോഡി വിരോധികൾ കാണൂല, അവരുടെ കാര്യത്തിൽ റൈറ്റ് ഓഫും ഇല്ല. വേവ് ഓഫും ഇല്ല, നേരെയുള്ള സ്വിച്ച് ഓഫ് മാത്രം.