fbpx
Connect with us

Novel

ഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ (1)

Published

on

നോവലൈറ്റ് അദ്ധ്യായം 1

വർഷയുമൊന്നിച്ചുള്ള മൂഡബിദ്രി യാത്രയെക്കുറിച്ചു കൈലാസ് എന്ന ഞാൻ 2013 മെയ് 10 വെള്ളിയാഴ്ച എഴുതിത്തുടങ്ങുന്നു

ദുർഗന്ധം വന്നു വിളിച്ചുണർത്തിയപ്പോൾ വർത്തമാനകാലത്തിന്റെ  തീട്ടപ്പറമ്പിലൂടെ യന്ത്രപ്പാമ്പ് എന്നെയും ചുമന്നു പാളത്തിലൂടെ നീങ്ങുകയാണെന്ന് തോന്നി. ഏതെങ്കിലും ഒരു ലക്ഷ്യത്തിലേക്കു കൃത്യമായി ചെയ്യുന്ന അപൂർവ്വയാത്രകളിൽ ഒന്ന്. മനുഷ്യർക്കെല്ലാം ഓരോരോ പാളങ്ങളാണ്. അവരവരുടെ ജീവിതത്തിന്റെ സ്റ്റേഷനുകളിലേയ്ക്കവ നീണ്ടുപോകുന്നുണ്ട്. പല കഥകൾ പാടി സ്റ്റേഷനുകളിൽ നിന്നും സ്റ്റേഷനുകളിലേക്കു സഞ്ചരിക്കുന്നവരുടെ കൃത്യവും സ്ഥിരവുമായ ലക്ഷ്യങ്ങളെ അസൂയയയോടെ ഞാനോർത്തു. അവരുടെ ട്രെയിനുകൾ സിഗ്നലുകൾക്കനുസരിച്ചു വേഗത കുറയ്ക്കുകയും നിർത്തുകയും ചെയ്യുമ്പോൾ എന്റെ ട്രെയിനിന് ഇതൊന്നും ബാധകമല്ലാത്തപോലെ പാലങ്ങൾക്കു മുകളിലൂടെയും ടണലുകളിലൂടെയും ഒരു ചാവേറിനെ പോലെ പായുകയാണ്. മുന്നിലത്തെ ബോഗികളിൽ നിന്നും പിന്നിലേക്കും തിരിച്ചും ആളുകൾ സീറ്റെന്ന ലക്ഷ്യത്തിനായി പരക്കംപായുമ്പോൾ ചക്രങ്ങൾക്കു തൊട്ടുമുന്നിൽ കമ്പിയിൽ നിലംതൊടുന്ന രീതിയിൽ തൂങ്ങിക്കിടന്നാണ്‌ ഞാൻ സഞ്ചരിക്കുന്നതെന്നു തോന്നി. ട്രെയിനിന്റെ ചൂളംവിളിയുടെ ഒരുവരിയിൽ പ്രണയവും അടുത്തവരിയിൽ മരണവും ഏറ്റുപാടി.

മംഗലാപുരം മുതൽ എനിക്കുവേണ്ടി കാലംതെറ്റി പെയ്യുന്ന ഒരു മഴയിലേക്കാണ് കുടയില്ലാതെ ചെന്നുകയറുന്നത്. എന്നും മെയ്മാസമായവന്റെ ചൂടിനെ ശമിപ്പിക്കാൻ. ഇടിമിന്നലും കാറ്റും പ്രളയവും നദിയുടെ കവിഞ്ഞൊഴുകലും…

മഴമേഘങ്ങളുടെ അന്വേഷണം എന്റെ ഫോണിലേക്കു പ്രതിബിംബിച്ചു. വർഷയുടെ കാളായിരുന്നു. “എടാ….ഇപ്പോളെവിടെത്തി…?” നന്നേ പെയ്യാൻ വെമ്പിയ ഭാവത്തിൽ അവൾ ചോദിച്ചു. “കിഴക്കിന്റെ വെന്നീസ് കഴിഞ്ഞു…നീയെന്താ ഉറങ്ങാതിരിക്കുകയാണോ ? ”
ചുട്ടുപഴുത്ത ഭൂമിയുടെ ദാഹത്തോടെ ഞാൻ. “നിന്നിലൊന്നു തുടികൊട്ടി കൊതിപ്പിച്ചിട്ടു ഉറങ്ങാമെന്നു കരുതി…ഊഷരതയിൽ മുളയ്ക്കാതെ കിടക്കുന്ന വിത്തുകളെ തുയിലുണർത്താൻ…എടാ എന്നാ ഞാനുറങ്ങട്ടെ” . “ശരി പെണ്ണേ ഗൂഡ്‌നൈറ്റ് ”

Advertisement

എപ്പോഴത്തെയും പോലെ എന്റെ ബർത്ത് ത്രിശങ്കുവിലാണ്. ആകാശത്തും പാതാളത്തിലുമില്ലാതെ ഭൂമിയുടെ വിരസസമതലങ്ങളുടെ ത്രിശങ്കു. ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചു മുകളിലേക്ക്‌കയറി. സന്തതസഹചാരിയായ ബാഗിൽ, എന്റെ ഭാണ്ഡത്തിൽ തലവച്ചുകിടന്നു.
അടഞ്ഞകണ്ണുകൾക്കുള്ളിൽ ഒരു സംശയം ദ്രുതം മുളച്ചുയർന്നതിനാൽ ബാഗിലെ ചെറിയ അറ തുറന്നു കയ്യിട്ടുനോക്കി. സംതൃപ്തിയുടെ മന്ദസ്മിതം സംശയത്തിന്റെ കടയ്ക്കൽ വെട്ടിവീഴ്ത്തി. ഞാൻ ബാഗിന്റെ സിബ്ബടച്ചു ജഡരൂപത്തിൽ മലർന്നു കിടന്നു. തീരാത്ത യാത്രയുടെ തുടർച്ചയെന്നോണം നിദ്രയുടെ സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിച്ചെന്നു സ്വപ്നത്തിൽ അനൗൺസ്‌മെന്റ് മുഴങ്ങിക്കേട്ടു.

മെയ് 4 രാവിലെ ഏഴര കഴിഞ്ഞിരിക്കുന്നു. അപ്പോൾ വണ്ടി കാസർഗോഡ് സ്റ്റേഷനിലായിരുന്നു. അങ്ങകലെ നേത്രാവതിയുടെ അക്കരെ മഴമേഘങ്ങളുടെ ഉരുണ്ടുകൂടൽ. അതിന്റെ ചില കഷ്ണങ്ങൾ എനിക്ക് മുകളിൽവന്നുനിന്നു. മംഗലാപുരത്തു മൺസൂൺ ആരംഭിച്ചിരിക്കുന്നെന്ന് ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ടു അവ പറഞ്ഞു.

അകാരണമായൊരു ടെൻഷനും ഭയവും അപ്പോഴേയ്ക്കും എന്നെ പിടികൂടിയിരുന്നു. ഡോ.ചക്രവർത്തി ഏതോ കാലത്തിൽ നിന്നും എന്റെ ഉപബോധ മനസ്സിന്റെ കൺസൾട്ടിംഗ് റൂമിൽ വന്നിരുന്ന്  ‘ശരീരത്തിന്റെയല്ല, മനസിന്റെയാണെ’ന്ന് വിളിച്ചുപറയുകയാണ്. അതങ്ങനെ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. എക്കോ പോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അസഹനീയമായപ്പോൾ കൺസൾട്ടിംഗ് റൂമിന്റെ വാതിൽ പിടിച്ചടച്ചു പുറത്തിറങ്ങിയ ഞാൻ സ്വയംചോദിച്ചു. “ഇതിനിടയിൽ എത്രയോ യാത്രകൾ കഴിഞ്ഞിരിക്കുന്നു. ഈ യാത്രയിൽ മാത്രം അകാരണമായ ടെൻഷനെന്തിന് ?”. വീണ്ടും ചക്രവർത്തി വാതിൽതുറന്നു അതെ വാചകം തന്നെ പറഞ്ഞുകൊണ്ട് മരുന്നുകുറിച്ച ഒരു കടലാസ് എനിക്കുനേരെ വലിച്ചെറിഞ്ഞു പടിയിറങ്ങിപ്പോയി.

വണ്ടി നേത്രാവതിപ്പാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ദൂരെയെവിടെയോ ഉദ്ധരിച്ചുനിൽക്കുന്ന ചിമ്മിനിക്കുഴൽ. അതിലേക്കു ഏതോ കാലത്തിലെ അവ്യക്തങ്ങളായ ചില നിരാശകൾ കൂടുകൂട്ടുകയും അതിന്റെ ഭാരത്തിൽ കുഴൽ വളഞ്ഞു പോകുന്നതായും തോന്നി. എല്ലാ യാത്രയിലും ആരംഭശൂരത്വം എന്ന പ്രയോഗത്തെ ഓർമിപ്പിച്ചു തലയുയർത്തി നിൽക്കുകയാണ്. ഒന്ന് തൊട്ടാൽ പോലും ഒടിഞ്ഞു നിലംപതിക്കുന്നത്. ഡോക്ടർ.ചക്രവർത്തി അതിനുമുകളിൽ നിന്നും എന്നെനോക്കി വീണ്ടുംപറയുന്നു.”മനസിന്റെയല്ല..ശരീരത്തിന്റെയാണ്..”
അപ്പോൾ കന്യാകുമാരിയിൽ നിന്നും മുല്ലപ്പൂമണമോടെ സുദീർഘമായി യാത്രചെയ്‌തെത്തി ചില പൊട്ടിക്കരച്ചിലുകൾ എന്റെ ചെവികളിൽ കൂടുകൂട്ടി.

Advertisement

ആവസാനലക്ഷ്യത്തിലേക്കു യാത്രക്കാരെ വിസ്സർജ്ജിച്ചു യന്ത്രപ്പാമ്പ് ഉറക്കമായി. കുറച്ചകലെ സ്വർഗ്ഗത്തിലേക്കെന്നപോലെ നടപ്പാലത്തിലേക്ക് കയറുന്ന പടിയിൽ അവളെന്നെ കൈവീശിക്കാണിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഇരുകാലികളിലൂടെ നദിക്കു മുകളിൽ എനിക്കുവേണ്ടിമാത്രമൊരു തണുത്തകാറ്റ് എന്നെ തലോടി വട്ടംചുറ്റി.  ഞാൻ അവൾക്കരികിലെത്തി. വർഷയുടെ മുഖത്തെ സന്തോഷത്തിൽ നേരത്തെ ചിമ്മിനിക്കുഴലിനെ വളച്ച എന്റെ നിരാശകൾ ചേക്കേറുകയും ഏതോ വിഫലപ്രയാണത്തിന്റെ വിരസതയെന്നോണം ഒരു നെടുവീർപ്പോടെ മുഖം മോർഫ് ചെയ്തു അവളെന്നെ അനുഗമിക്കുന്നതായും തോന്നി.

“എന്താ കൈലാസ് നനഞ്ഞു തുടങ്ങിയിട്ടും ഒന്നും മിണ്ടാത്തത്…രണ്ടു ദിവസം കുളിർന്നും നീന്തിയും തുടിക്കണ്ടേ …?” പാമ്പിൻ താവളത്തിലെ കോലാഹലങ്ങളെ നിഷ്പ്രഭമാക്കി അവൾ ഉറക്കെ ഇടിവെട്ടി. നെഞ്ചിൽ പടർന്നൊഴുകിയ മഴത്തുള്ളികളിൽ കുളിർത്തുകൊണ്ടു മറുപടി ഞാനൊരു പുഞ്ചിരിയിലൊതുക്കി.

“എടാ നിനക്കെന്താ ഈ മുടി കെട്ടിവച്ചുകൂടെ..?വെട്ടിക്കളയില്ലല്ലോ …”
അരിശത്തോടെ അവൾ മുഖം ബീഭത്സമായി

“വളർത്തുന്നതല്ലെടീ.. അത് വളരുന്നതാണ്…നീയെന്റെ വികാരങ്ങളെ പെയ്തുണർത്തുന്നപോലെ ഞാനെന്റെ ചിന്തകളെ പെയ്യിച്ചു നനച്ച തലയുടെ ഫലഭൂയിഷ്ടിയിൽ രോമങ്ങൾ ചുമ്മാ വളർന്നോട്ടെ. പ്രകൃതിയുടെ നിയമങ്ങളിൽ കത്രിക വയ്ക്കുന്നതെന്തിനാ?. ചിലർ മുടിമുറിക്കുന്നു ചിലർ നഖംമുറിക്കുന്നു ചിലർ ലിംഗാഗ്രചർമ്മം മുറിക്കുന്നു..ചിലർ ഒന്ന് മുറിച്ചു പരിഷ്കൃതരാകുന്നു ചിലർ അപരിഷ്കൃതരും .ശരീരത്തിൽ ആവശ്യമില്ലാത്തതൊന്നും പ്രകൃതി സൃഷ്ടിക്കുന്നില്ല”

Advertisement

തമാശയുടെയുള്ള എന്റെ സാരാംശപ്രസംഗത്തിന്റെ ആക്രമണത്തെ പരിഹസിച്ചുള്ള ചിരിയോടെ അവളെന്റെ കൈയിൽ പിടിച്ചുനോക്കി. മുഖഭാവം ഇരട്ടിയാക്കിക്കൊണ്ട്…

“ഓഹോ അപ്പൊ നഖവും മുറിച്ചില്ലേ…നിന്നെ ഞാൻ അടുപ്പിക്കില്ല…നീ രണ്ടുദിവസവും കുടപിടിച്ചോളൂ. നിന്റെ നഖക്ഷതങ്ങളിൽ എന്റെ തുള്ളികൾക്കു വേദനിക്കും….”

“നീരാടുവാൻ മഴയിൽ നീരാടുവാൻ….എടീ ..നഖക്ഷതങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടാണ് നദി മാറ്റി നിന്നെയാക്കിയെന്നുമാത്രം” .
ഗോഷ്ടി കാണിച്ചുകൊണ്ടുള്ള എന്റെ പാട്ടിലും സംസാരത്തിലും
അവളിൽ അസഹ്യത കുടിയേറി.
“പരിഹസിച്ചോ..എടാ സത്യമായും നിന്റെ മുറിവെനിക്കു പഴുത്തു കഴിഞ്ഞതവണ…ദാ കണ്ടോ…”
വെള്ളത്തിലേക്ക് വലയെറിയുന്നപോലെ കാർകൂന്തൽ ഒരു വശത്തേയ്ക്കു വീശിയെറിഞ്ഞു അവൾ പിൻകഴുത്തിലെ മുറിവുകരിഞ്ഞ പാട് കാണിച്ചു.

“വർഷേ…നമ്മൾ മുറിവുകളിൽ ആനന്ദിക്കണം, വേദന ലഹരിയാക്കണം .
എന്തെന്നാൽ പച്ചയായ മനുഷ്യന്റെ ലിപികളാണവ.
നിന്റെ പല്ലുകളും നഖങ്ങളും ഞാനെത്ര ആസ്വദിച്ചിട്ടുണ്ടെന്നറിയാമോ…ഒരു വാമ്പയർ ലേഡിയെപ്പോലെ നീയെന്റെ രക്തം ഊറ്റിക്കുടിക്കുന്നതു ചിന്തിച്ചു ഞാനെത്രതവണ സ്വയംയോഗം ചെയ്തിട്ടുണ്ടെന്നറിയാമോ…എന്തോരം സ്വപ്നം കണ്ടിട്ടുണ്ടെന്നറിയാമോ ”

Advertisement

“ഓഹ് ! നിന്നോടൊന്നും പറയാനില്ല..പിന്നെ ഞാൻ ഉടനെ പെയ്തുതോരും. യാത്രാതീരുംമുന്നേ ഉഷ്ണം വിതയ്ക്കാൻ വയ്യ ”
അവൾ മൗനമായി

പ്രണയതീർത്ഥാടനം കൊണ്ട് പരിചിതമായ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ പരസ്പരം മൗനത്തിലായിരുന്നെങ്കിലും ചേർത്തുപിടിച്ചിരുന്ന കൈകളിലൂടെ ഞങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു. എന്നിലെ ചിന്തകൾ അതിനു സമാന്തരമായി സഞ്ചരിച്ചുകൊണ്ടിരുന്നു.

മനസിന്റെ അബോധതലങ്ങളിൽ നിന്നും സുനാമിപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്ന നിരാശകൾ സത്യത്തിൽ അവളിലില്ലല്ലോ, സജീവമായ പെയ്ത്തിലാണല്ലോ…എനിക്ക് തോന്നിയതായിരുന്നോ…അവളായിരുന്നില്ലേ എന്റെ നിരാശയുടെ ഹേതു.
എന്തോ ആകട്ടെ ഇനിയുള്ള രണ്ടുദിവസം അവൾക്കൊപ്പം മൂഡ്ബിദ്രിയുടെ ചരിത്രകാലത്തിലേക്കു ഊളിയിട്ടുപോകണം.

NH 169 ലൂടെ ജൈനന്മാരുടെ കാശിയിലേക്കു ബസിൽ പായുമ്പോൾ അവൾ തന്റെ നോക്കിയ മൊബൈലിൽതന്നെ കണ്ണുംനട്ടിരുന്നു. ഞാൻ അവളിലേക്കാഞ്ഞു. എന്തോ സൂത്രമൊപ്പിക്കാൻ പരിണാമകാലത്തിനു മുന്നേയുള്ള എന്റെയൊരു ചിത്രത്തെ താലോലിക്കുന്നു. ക്ളീൻ ഷേവ് ചെയ്ത സുമുഖനായ കൈലാസ്. ടൈറ്റ് ടീഷട്ടുമിട്ടു പേശികൾ വീർപ്പിച്ചു ഒരു ബോളീവുഡ് നായകനെ പോലുള്ള രൂപം. എന്നോമറന്നുപോയ രൂപം പൂർവ്വജന്മത്തിലെയെന്നു തോന്നി. ഞാൻ ശരീരത്തിലേക്ക് നോക്കി. മസിലുകളെ പരിത്യജിച്ച ദേഹം സ്വതന്ത്രമായി ഉലയുന്നു. വിരിഞ്ഞനെഞ്ചും കൊഴുത്ത ബാഹുക്കളും തുടകളും…അഹങ്കാരത്തിന്റെ ശരീരഭാഷയിൽ കാലത്തിന്റെ കടന്നാക്രമണം.

Advertisement

അവളാ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ കള്ളച്ചിരിയോടെ പറഞ്ഞു
“എന്റെ പഴയ കാമുകനാണ്. അവനോടുള്ള ഇഷ്ടോന്നും നിന്നോടില്ല…മഴയുടെ  കാമുകനായിരുന്നു അവൻ…”

ഏതാനും നിമിഷത്തെ മൗനത്തിനുശേഷം തെല്ലു ജാള്യതയോടെ ഞാൻ ചോദിച്ചു
“നീയെന്റെ പഴയ വർഷയെ കണ്ടിട്ടുണ്ടോ…എന്റെ ഉത്തരങ്ങളായിരുന്നു…അതിലേക്കിനി പെയ്തുനിറയാൻ നിനക്കെത്രനാൾ …”

നിസ്സഹായമായൊരു ചിരിയ്ക്കനന്തരം ദേഷ്യത്തോടെ താത്കാലികമായി എന്നെ പുറത്താക്കി വർഷ മഴമേഘങ്ങളെ പ്രതിഷേധത്തിന്റെ മുഖാവരണമാക്കി സീറ്റിൽ തലചായ്ച്ചു മയക്കത്തിലേക്ക് വഴുതിവീണു.
ഞാൻ അവളെ നോക്കിക്കൊണ്ടിരുന്നു. അവളുടെ സപ്തവർണ്ണ ശിരോരോമങ്ങൾ എന്റെ മുഖത്തേക്കു വീണൊഴുകി. അത് ആയിരമായി പതിനായിരമായി ഒരു പേമാരിയായി എന്നെ ചുറ്റിവരിയുന്നതായും ആ  ബന്ധനത്തിൽ എന്നിലെ അഴുക്കുകൾ ഇളകിപ്പോകുന്നതായും പ്രളയത്തിലെ നീന്തലിൽ പേശികൾ പുനഃസ്ഥാപിക്കപ്പെടുന്നതായും തോന്നി.

ഉടൽതൃഷ്ണകളെ നിമജ്ജനം ചെയ്യാൻ നദിയായി രൂപപ്പെടുന്നവൾ, പ്രണയത്തിന്റെ ജലസമ്പുഷ്ടി. എന്റെ വെളിപാടുകളുടെയും ബോധങ്ങളുടെയും രാജകുമാരി.

Advertisement

നേത്രാവതിയും ഗംഗയും യമുനയും ഗോദാവരിയും കൃഷ്ണയും കാവേരിയും നൈലും ആമസോണും യാങ്‌സ്റ്റീയും ഹഡ്‌സണും വോൾഗയും…എല്ലാം വഹിക്കുന്നത് ഒരേ ജലംതന്നെ അതിനെ ശുദ്ധമാക്കുന്നതും പൊല്യൂറ്റട്ട് ആക്കുന്നതും ഓരോ പ്രദേശത്തിന്റെ സംസ്കാരങ്ങൾ. പെണ്ണും അങ്ങനെയാണ്. എത്ര ശവങ്ങൾ പ്രണയമില്ലാതെ പ്രാപിച്ചു പ്ലവങ്ങൾ പോലെ ഒഴുകിനടക്കുന്ന നദികളുണ്ട്. ശരിയാണ്, ഒരർത്ഥത്തിൽ ആത്മാവുനഷ്ടമായ ശവമാകുന്നു ഞാൻ.

ലൂയിയെ പോലെ വിരസഭൂതകാലങ്ങളുടെ ചരിത്രത്തെ മുഴുവൻ ചുട്ടെരിച്ചുകൊണ്ടു ഞാനതു മനസാ പ്രഖ്യാപിച്ച ദിവസം. ‘എന്റെ ജീവിതം വർഷയിൽ നിന്നുതുടങ്ങുന്നു…അവളിലൂടെ ഒഴുകുന്നു…അവൾ വറ്റുമ്പോൾ ശ്വാസംകിട്ടാതെ ഒരു മീനിനെപ്പോലെ അതിൽത്തന്നെ പിടഞ്ഞൊടുങ്ങും’

അവളുടെ മഴയിൽ കുതിർന്നു മഴയൊരു സ്വാഭാവികതയായി മാറിക്കഴിഞ്ഞു.

ചിന്തകളെ ബ്ലോക്കാക്കിക്കൊണ്ടു ബസ് ഇപ്പോളൊരു ഒരു ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കുകയാണ്. റോഡുപണി നടക്കുന്നു. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ ഇടുങ്ങിയ ഒരു കൈവഴിയിലൂടെ വിടുകയാണ്. രാജ്യം മുഴുവൻ ഇങ്ങനെയാണ്.
തീരാത്ത പദ്ധതികൾക്കായി ആരൊക്കെയോ കുഴിച്ചുമറിച്ചിട്ട വിശാലമായ ജീവിതസ്ഥലികൾ
നഷ്ടപ്പെട്ടു നൂൽപാലങ്ങളിലൂടെ പലായനംചെയ്യുന്നവർ. എവിടെനിന്നു തുടങ്ങിയെന്നോ എവിടേയ്ക്ക് പോകണമെന്നോ അറിയാത്തവരുടെ മഹാരാജ്യം.
ആളുകൾ വാഹനങ്ങളിൽ ജനിച്ചു ജീവിച്ചു മരിക്കുന്നവരുടെ രാജ്യം.ഒരു വികസിത രാജ്യത്തായിരുന്നെങ്കിൽ നമ്മൾ ലക്ഷ്യത്തിലെത്തി ഒരു രാത്രിയും പിന്നിട്ടിരിക്കും. ഒരു രാത്രിയുടെ സ്വർഗ്ഗീയാനുഭൂതി ഒരു ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും ഇവിടത്തെ വികസനമുരടിപ്പിനാൽ  നഷ്ടമായിരിക്കുന്നു. ലക്ഷ്യമില്ലാത്ത പലായനങ്ങളേ ഏവരെയുംകൊണ്ട് ഭൂമിയിടിഞ്ഞു താഴട്ടെ.

Advertisement

‘സ്വർഗ്ഗീയാനുഭൂതി’ എന്ന വാക്കിൽ കയറിപ്പിടിച്ചു ആ ടൈറ്റിലിൽ മരുന്നുകളുടെ പേരുകൾ വച്ചൊരു കവിതയെഴുതി ഡോ.ചക്രവർത്തി എന്റെ ഉപബോധത്തിൽ നിന്നും വീണ്ടും എനിക്കുനേരെ വലിച്ചെറിഞ്ഞു. ആവശ്യമെങ്കിൽ മാത്രം വായിച്ചാൽ മതിയെന്ന് അലറിക്കൊണ്ട് അയാൾ ബൂട്ടുകൾ ആഞ്ഞുചവിട്ടികൊണ്ടു ഇറങ്ങിപ്പോകുന്നു. എന്താണ് അയാൾക്കിത്ര ദേഷ്യം…!

കണ്ണൂർ സ്റ്റേഷനിലെത്തിയപ്പോൾ വാങ്ങിയ വർത്തമാനപത്രത്തിലേക്കു വെളിപാടുകളെ തിരസ്കരിച്ചുകൊണ്ട് ഞാൻ ആഴ്ന്നിറങ്ങി.ഒരു രസകരമായ വാർത്തയിൽ കണ്ണുകളുടക്കി.
‘സിയാറാലിയോണിൽ യുവതികൾ പട്ടാളക്കാരനെ ബലാത്സംഗംചെയ്തു’

വാർത്തമുഴുവൻ വല്ലാത്തൊരു വ്യഗ്രതയോടെ വായിച്ചുതീർത്തു. ആഫ്രിക്കയിൽ പട്ടാളക്കാരനെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിലായിരുന്നത്രേ ബലാത്സംഗം. ആഫ്രിക്കയിലെ പെണ്ണുങ്ങൾ, നല്ല എണ്ണക്കറുപ്പ് പടർന്നൊഴുകുന്ന കരുത്തുറ്റ ദേഹം. മംഗലാപുരത്തേക്ക് വരുമ്പോൾ കണ്ട ചിമ്മിനിക്കുഴലിനെ പോലെ ഞാനാകെ ഉദ്ദരിച്ചുനിന്നു. വർഷയുടെ തുടയിൽ എന്റെ കൈ ഒരു പാമ്പിനെപ്പോലെ നീണ്ടുചെന്നു. അവൾ പതിയെ കണ്ണുകൾ തുറന്നു. എന്നെ തുറിച്ചുനോക്കി. മുഖംകൊണ്ട് ചോദ്യചിഹ്നമെറിഞ്ഞു . ഞാൻ ചുംബനത്തിനായി ദാഹിച്ചു ചുണ്ടുകൾ കൂർപ്പിച്ചു. അവൾ ചുറ്റിനുംനോക്കിയിട്ടു ദേഷ്യത്തോടെ പറഞ്ഞു.

“നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് പബ്ലിക്ക് സ്‌പേസിൽ ….ഇതുനിന്റെ യൂറോപ്പല്ല…
“ഒന്നാമത് രാമസേനക്കാരും മറ്റേ സേനക്കാരും അഴിഞ്ഞാടി നടക്കുന്ന സ്ഥലമാണ്. ആരേലും എന്തേലും ചെയ്താൽപോലും ആരും ചോദിക്കാനില്ല. ”

Advertisement

സാമൂഹ്യസദാചാരബോധങ്ങളിൽ നിന്നും അനർഗ്ഗളം പ്രവഹിക്കുന്ന വർഷയുടെ വാക്കുകൾകേട്ടുകൊണ്ട് ഞാൻ ചുറ്റിനും നോക്കി. തികച്ചും യാഥാസ്ഥിതികമായൊരു നഗരത്തിൽ നിന്നും അതിനേക്കാൾ യാഥാസ്ഥിതികമായൊരു ഇടത്തേയ്ക്കാണ് ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന ചിന്ത പിന്നെയൊരു ഓർമയിലേക്ക് പറിച്ചുനട്ടു .

ഏതോ കാലത്തിലേക്ക് വളഞ്ഞുപുളഞ്ഞുപോകുന്ന മലമ്പാതകളിലൂടെ ഞങ്ങൾ എറണാകുളമെന്നു ബോർഡ് വച്ച ഒരു ബസിനുള്ളിലെത്തി. അതിരാവിലെ ആദ്യ സർവ്വീസായതിനാൽ നന്നേ ആളുകുറവായിരുന്നു . പിൻസീറ്റിലായിരുന്നു ഞാനും വർഷയും. അവളെന്റെ കൈ പിടിച്ചു തുടയിലേക്കുവച്ചു. എന്റെ കൈ അവളിലേക്ക്‌ നുഴഞ്ഞുകയറാൻ തുടങ്ങി. അവൾ തുടകൾ ബലമായികൂട്ടിപ്പിടിച്ചു.. കാട്ടിൽ കെണിയിലകപ്പെട്ട മൃഗത്തെപ്പോലെ എന്റെ കൈ അവിടങ്ങനെ നിശ്ചലമായിരുന്നു. വിരലുകൾ കൊണ്ടുള്ള എന്റെ പിടച്ചിലിൽ അവൾ കണ്ണുംപൂട്ടിയിരിക്കവേ ബസ് ഞങ്ങളെയും കൊണ്ട് മറവിയുടെ മൂടൽമഞ്ഞു അധിനിവേശിച്ച ഒരു ഗഹ്വരത്തിലേക്കു കയറിപ്പോയി. പെട്ടന്ന് ഒരു ഞെട്ടലോടെ ഓർമകളിൽ നിന്നും വർത്തമാനകാലത്തിലേക്കെന്റെ ഉൽക്കാപാതം.

മൂഡ്‌ബിദ്രിയിലെത്തി. ബസിൽ നിന്നിറങ്ങി അവൾക്കൊപ്പം നടക്കുമ്പോൾ ഞാൻ ‘ഖസാക്കിലെ’ രവിയെ ഓർത്തു. ചരിത്രസ്മൃതികളുടെ തോഴനായതുകൊണ്ടാകണം ഇത്തരം ഇടങ്ങളിൽ എത്തുമ്പോൾ എനിക്ക് അപചിതമായി തോന്നാത്തത്. മനസിന്റെ ഏതോ പൂർവ്വകാലവസന്തത്തിൽ ഇവിടങ്ങളിൽ അഭിരമിച്ചതായി തോന്നുന്നത്. ചരിത്രം പ്രണയത്തെപ്പോലെ ജീവവായുവാണെനിക്ക്. ഇന്നലെകളിലെ ശരിതെറ്റുകൾ വ്യക്തമായി വേർതിരിച്ചു നിർവ്വചിച്ചു കാണിച്ചുതരുന്നു. ശിലാഫലകങ്ങളിലൂടെ കണ്ണോടിച്ചു നടക്കുമ്പോൾ നമ്മൾ സഹസ്രാബ്ദങ്ങൾ തന്നെ പിന്നിലാകുന്നു. കുതിരക്കുളമ്പടികളും ആജ്ഞകളും യുദ്ധങ്ങളും ആർത്തനാദങ്ങളും മത്തുപിടിപ്പിക്കും. പക്ഷെ വിജയിച്ചവന്റെ ഭാഷയിൽ മാത്രം എഴുതുമ്പോൾ നന്മയുടെ പരാജയങ്ങളും തിന്മയുടേതായി വ്യാഖ്യാനിക്കപ്പെടും. ഏതാണ് നന്മ ഏതാണ് തിന്മയെന്ന അന്വേഷണം മാറ്റിവച്ചാൽ ചരിത്രം ഇന്ററസ്റ്റിംഗ് ആയ വിഷയം തന്നെ.

എന്നിലെ പൂർവ്വകാലചരിത്രവിദ്യാർത്ഥിയുടെ മനോഗതങ്ങളെ ഖണ്ഡിച്ചുകൊണ്ടു വർഷയുടെ ഇടിവെട്ട് മുഴങ്ങി, “ഒരു ഓട്ടോ പിടിക്കെടാ ….എത്രയെന്നു വച്ചാ നടക്കുന്നത്..എനിക്കൊന്നു കിടന്നോളാൻ വയ്യ ”

Advertisement

തൊഴുത്തില്ലാത്ത കാളയെപ്പോലെ ചരിത്രമുറങ്ങുന്ന തെരുവിലൂടെ ഞാൻ മറ്റൊരു സത്രത്തിലേക്കു അവൾക്കൊപ്പം പാഞ്ഞു. ഇത്തവണ അതിന്റെ പേര് പഞ്ചരത്ന എന്നായിരുന്നു. ഏതോ കാലത്തു ഞാനവിടെ വന്നിറങ്ങിയപോലെ എന്റെയൊരു പ്രതിബിംബം മറ്റൊരു പെരുമഴയിൽ നനഞ്ഞു മറ്റൊരു വർഷയ്ക്കൊപ്പം തെരുവിലേക്ക് ഇറങ്ങിപ്പോകുന്നു

33 ഡിഗ്രി പകൽതാപത്തിൽ നിന്നും ഞങ്ങൾ മുറിയുടെ ശീതളിമയിലേക്കു ചേക്കേറി. ബാത്റൂമിൽ പാട്ടുപാടിനിന്ന അവളുടെ ഫോണിന്റെ വൈബ്രെഷൻ ശബ്ദത്തിലേക്കു എന്റെ ചിന്തകൾ കൂപ്പുകുത്തി. നൂറിലേറെ മിസ്ഡ് കാളുകൾ ! അതാതു നമ്പറുകളിലേക്കു എന്റെ സംശയമപ്പോൾ ഡയൽ ചെയ്യപ്പെട്ടു. മുറിയുടെ ചുവരിൽ വേഴാമ്പലിന്റെ ചിത്രം. മഴയിരക്കുന്ന വേഴമ്പലുകളോട് എനിക്ക് കാരണമറിയാത്ത പകതോന്നി.

ജാലകത്തിനരികെ കസേരയിട്ട് മൂഡ്‌ബിദ്രിയെന്ന ജൈനബസതികളുടെ നഗരത്തെ മനസിലേക്ക് ആവാഹിച്ചുകൊണ്ടിരുന്നു.മൂഡ്‌ബിദ്രിയെന്നാൽ മുളങ്കാടുകളുടെ പ്രദേശം എന്നർത്ഥം. ചരിത്രകാലങ്ങളിൽ ഇവിടം മുളങ്കാടുകളായിരുന്നത്രേ. ഇന്ത്യയിൽ ജൈനമതക്കാർ ഏറ്റവുംകൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കർണ്ണാടക. മൂഡ്‌ബിദ്രിയെ അവരുടെ കാശിയെന്നാണ് അറിയപ്പെടുന്നതും.  എട്ടാംനൂറ്റാണ്ടോടെ കർണ്ണാടകയിൽ വളരെയധികം പ്രചരിക്കപ്പെട്ട ജൈനമതത്തെ അക്കാലത്തെ വലിയ രാജവംശങ്ങളും അകമഴിഞ്ഞു പിന്തുണച്ചിരുന്നു. നിരവധി ജൈനബസതികൾ സ്ഥാപിക്കപ്പെട്ട കാലം. മൂഡ്‌ബിദ്രിയിൽ പതിനെട്ടോളം ജൈനബസതികൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സാവിര കംബദ ബസതി എന്നറിയപ്പെടുന്ന Thousand pillar Temple .പേരുപോലെ ആയിരം തൂണുകൾ ഒന്നും ഇല്ലെങ്കിലും മഹത്തരമായൊരു നിർമ്മാണവൈഭവം തന്നെ.

ആ തൂണുകളിലെ ശില്പങ്ങൾ എന്നെ കയ്യാട്ടി വിളിക്കുന്നതുപോലെ തോന്നി. ഏതോ ഓർമകളുടെ ശിലാഫലകങ്ങൾ നാട്ടി അതിലേക്കു കൈചൂണ്ടുന്നപോലെ തോന്നി. ഞങ്ങളിൽ നിങ്ങളുടെ വിരലുകളുടെ ചൂട് ഇന്നും അവശേഷിക്കുന്നു ഇതാ തൊട്ടുനോക്കൂ എന്നുപറഞ്ഞു വിരലുകൾ നീട്ടുന്ന പോലെ…

Advertisement

കയറുന്നിടത്തെ ഗജശിൽപങ്ങൾ മസ്തകംകുലുക്കി തുമ്പിക്കയ്യാട്ടി ചോദിക്കുന്നു.
“ഓർമയില്ലേ പ്രണയത്തിന്റെ ചിന്നംവിളികളുമായി നിങ്ങളെ വരവേറ്റ ഞങ്ങളെ…മസ്തകങ്ങളിൽ ഹൃദയാകൃതിയിലെ അദൃശ്യനെറ്റിപ്പട്ടങ്ങൾ പേറിനിന്ന ഞങ്ങളെ ? ” .

തീർത്ഥങ്കരനായ ചന്ദ്രപ്രഭ ചോദിക്കുന്നു.
“ആത്മാവിനെ പീഡിപ്പിച്ചു മാനസികനിർവ്വാണം പൂകി മതിയായില്ലേ കുഞ്ഞേ..ജീവിക്കുന്ന ജഡമായി ഇങ്ങനെ…?

ഞാൻ ഞെട്ടിയുണർന്നു. വർഷയുടെ കൈപിടിച്ച് ആ ക്ഷേത്രത്തിലെത്താൻ എന്റെ മനസുവെമ്പി. ഞാനവളെ വിളിച്ചുണർത്തി. ഉറങ്ങാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറേ ആയിരുന്നുള്ളൂ

“ആഗ്രഹങ്ങളുടെ കുടുസുമുറിയിൽ നിന്നും നമുക്ക് രക്ഷപെടാം വരൂ വർഷേ…ആഗ്രഹങ്ങളെ വിജയിച്ച തീർത്ഥങ്കരന്മാരുടെ നീണ്ടനിര നമ്മെ കാത്തിരിക്കുന്നു. തെരുവിലേക്കിറങ്ങാം, ഒടുവിലത്തെ മോഹത്തെയും ത്യജിച്ചു വിവസ്ത്രരാകാം.  അറിയാതെയെങ്കിലും ലോകതൃഷ്ണകൾ ഉള്ളിൽപോകാതിരിക്കാൻ വായ മൂടിക്കെട്ടി ജൈനന്മാരെപ്പോലെ വായില്ലാത്തവരാകാം. ”

Advertisement

“നിനക്ക് നല്ല ഭ്രാന്തുണ്ടെന്നറിയാം..എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല…വല്ല കഞ്ചാവും അടിച്ചോ ?”

“നേര് ചികയുന്ന ഞാനാണോ ഭവതീ ഭ്രാന്തൻ… ?”

അവൾ അരിശംകൊണ്ടു
“നിന്നോട് ഞാൻ പറഞ്ഞതല്ലേ വിളിക്കരുതെന്ന്…?”

ഞാൻ തിടുക്കം ഭാവിച്ചു
“നീയൊന്നു വന്നേ…ഇവിടെ കാണാൻ ഒരുപാടുണ്ട്… നമുക്ക് പിന്നിലോട്ടു നടക്കണം ?”

Advertisement

അവൾ പൊട്ടിച്ചിരിച്ചു
“എന്നിട്ടുവേണം ചന്തിതല്ലി വീഴാൻ ..”

അസഹ്യതയോടെ ഞാൻ പുലമ്പി
“ഓ..ചരിത്രബോധമില്ലാത്ത ഒരു പോത്ത് …”

ഉറക്കക്ഷീണം മാറാത്ത അവൾക്കൊപ്പം ഞാൻ പുറത്തേക്കിറങ്ങി. എവിടെയും ജൈനസ്മൃതികളുടെ തിരുശേഷിപ്പുകൾ. ആളുകൾ എന്തിനൊക്കെയോ പരക്കംപായുന്നു. ചെയ്തുതീർക്കേണ്ട കർമ്മങ്ങളുടെ തുടർച്ചകൾ അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും. പരമസാത്വികമായിട്ടുള്ള ലളിതജീവിതമാണ് ഒരർത്ഥത്തിൽ ജൈനന്മാർ പഠിപ്പിക്കുന്നത്. അപ്പൂപ്പന്താടി പോലെ കാറ്റിനുപോലും ഭരമേകാതെ ജീവിക്കേണ്ടതിന്റെ ആവശ്യകത. എന്നാൽ, ഏതൊരു മണ്ണിന്റെയും മണമല്ല വർത്തമാനമാകാലത്തിലെ ജനങ്ങൾക്ക് പ്രിയം. അവർ യന്ത്ര മിനുസതയുള്ള കല്ലുകൾ കൊണ്ട് മണ്ണിനെ പരിഷ്കാരത്തിന്റെ മന്ത്രങ്ങൾ ചൊല്ലി അടക്കംചെയ്യുന്നു.

“നീ വീട്ടിൽ പറഞ്ഞിട്ടുണ്ടോ രണ്ടുമൂന്നുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ എന്ന്…? അല്ല…ആ പതിവൊന്നും ഇല്ലല്ലോ അതുകൊണ്ടു ചോദിച്ചതാണ് “വർഷയുടെ അപ്രതീക്ഷിത ചോദ്യത്തിനുമുന്നിൽ ഞാൻ പതറിപ്പോയി. “ങാ പറഞ്ഞിരുന്നു. കോഴിക്കോടുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുന്നെന്ന് …” ഒരുവിധം പറഞ്ഞൊപ്പിച്ചു.

Advertisement

സത്യത്തിൽ വീട്ടിലൊന്നും പറഞ്ഞിരുന്നില്ല. പുറത്തേക്കിറങ്ങിയാൽ ഒരിക്കലും ഓർക്കാത്തതും വീടിനെയാണ്. എന്റെ വിരസതയുടെയും ദുസ്വപ്നങ്ങളുടെയും ഡ്രാക്കുളക്കോട്ട.

നടക്കുന്നതിനിടയിൽ ചെരുപ്പിനടിയിൽ എന്തോ തടഞ്ഞു . കാലുയർത്തി നോക്കിയപ്പോൾ ദിഗംബരനായ ഒരു വണ്ട് എന്റെ എൺപതു കിലോയ്ക്കടിയിൽ ചതഞ്ഞരഞ്ഞു നിർവ്വാണം പൂകിയിരിക്കുന്നു. തിരുവനന്തപുരത്തു കിടക്കുന്ന ഒരുവൻ മൂഡ്‌ബിദ്രിയിലെത്തി നിന്നെ നിഗ്രഹിക്കുമെന്നു ഇവിടത്തെ തീർത്ഥങ്കരന്മാർ പ്രവചിച്ചിരുന്നോ ഭ്രമരമേ… എന്നെന്റെ മനസ് സങ്കടത്തോടെ ചോദിച്ചു .

വഴിവക്കിൽ ബാഹുബലിയുടെ നിരവധി ശില്പങ്ങൾ കണ്ടു. ഉദ്ദരിക്കാത്ത ലിംഗവുമായി ആ ജിനൻ നിൽക്കുന്നു. കൊത്തുപണികളിലെ വള്ളിച്ചെടികൾ പടർന്നുകയറിയിട്ടുണ്ട് . അതെന്റെ വൈരുദ്ധ്യങ്ങളുടെ പ്രതിബിംബമായി തോന്നി. വിവസ്ത്രനായി കണ്ണാടിയിൽ  സ്വരുപം നോക്കിയാൽ പോലും കാമത്തിന്റെ വള്ളിച്ചെടികൾ പടർന്നുകയറി വിജൃംഭിക്കുന്ന എനിക്ക്  വർഷയിൽ അപ്പോൾ കാമമോഹം തോന്നി. സെക്സിൽ ഏർപ്പെട്ടിട്ടു ഇറങ്ങാമായിരുന്നു. എങ്കിൽ ഞാനും മഹാവീരനെ പോലെ വികാരങ്ങൾ അന്തർദ്ധാനം ചെയ്‌തൊരുവൻ ആയേനെ.. പ്രവർത്തികമാക്കിയിട്ടാണെങ്കിലും ആഗ്രഹങ്ങൾ തത്കാലത്തേക്കെങ്കിലും വെടിഞ്ഞു മണിക്കൂറുകളെങ്കിലും ജൈനതത്വങ്ങളിൽ വിലയം പ്രാപിക്കാമായിരുന്നു. പണ്ടേയുള്ളൊരു പ്രശ്നമാണ്. രാവിലെ പുറത്തേക്കിറങ്ങുന്നതിനു മുൻപ് സ്വയംഭോഗം ചെയ്യേണ്ടതിന്റെ ആവശ്യകത പഠിച്ചതും അങ്ങനെയാണ്. കാമം പുരുഷന്മാർക്ക് ബെല്ലുംബ്രെക്കും ഇല്ലാത്തൊരു ബസുപോലെയാണ്. ആരെയുംഎവിടെവച്ചും കയറ്റും. എവിടെയെങ്കിലും കൊണ്ടിടിച്ചു നാശമാകുമ്പോൾ ആണ് ഓടിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നത്.

“നീയെന്തു ഓർത്തുകൊണ്ടാ നടക്കുന്നത് .. ചരിത്രത്തിന്റെ ബാധ കയറിയോ ജൈനനായോ ? ”
വർഷയുടെ ചോദ്യം വീണ്ടുമെന്നെയുണർത്തി

Advertisement

“അതെ…ഇപ്പോൾ ജൈനൻ, രാത്രിയൊരു ഭീരുവാകണം…നിന്റെ പേമാരിയുടെ ഹുങ്കാരങ്ങളെ ഭയക്കുന്ന ഒരു മാൻപേടയെപ്പോലൊരുത്തൻ ”
സരസമായി പറഞ്ഞുകൊണ്ട് ഞാൻ മുന്നിൽ നടപ്പുതുടർന്നു. അവൾ നിലത്തുനോക്കി ചിരിച്ചുകൊണ്ട് പിന്നാലെയും.

വിപരീത ദിശയിൽ നിന്നും ധാരാളം ടൂറിസ്റ്റുകളും വരുന്നുണ്ട്. ബസിലിരുന്നു സിയറലിയോണിലെ പെണ്ണുങ്ങളുടെ ബലാത്സംഗം വായിച്ചപ്പോൾ മനസ്സിൽ വന്നതുപോലൊരു കറുമ്പിപ്പെണ്ണ്‌  അവളുടെ കാപ്പിരി ഭർത്താവുമൊത്ത് നടന്നുവരുന്നു. ചുണ്ടുകൾ തടിച്ചു നല്ല അകാരവടിവുള്ള പെണ്ണ്. അവളെ സ്വന്തമായി കിട്ടിയിരുന്നെങ്കിൽ…
ശരപഞ്ജരത്തിലെ ജയനെ മനസ്സിലോർത്തു. ഞാനെന്ന കുതിരയിൽ എണ്ണയിട്ടു മസാജ് ചെയ്യുന്ന ഒരു പെൺ ജയനെ ഞാനവളിൽ കണ്ടു. അവളുടെ കയ്യിലെ പേശികളുടെ ദൃഢത എന്നെ കൊതിപ്പിച്ചു. ആഫിക്കൻ പെണ്ണുങ്ങൾ പുരുഷന്മാരെ ത്രസിപ്പിക്കാൻ മിടുക്കികളെന്ന് അവിടെ ജോലിചെയ്യുന്നൊരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും അന്യന്റെ ഭാര്യയെ ആഗ്രഹിച്ചിട്ടെന്തുനേടാൻ…ങാ…മോഹിക്കാല്ലോ…

വീർത്തു പൊട്ടാറാകുന്ന ബലൂണ്പോലെ വീർപ്പുമുട്ടൽ ബാധിച്ചു. ശൂന്യമെങ്കിലും നിറഞ്ഞുനിൽക്കുന്ന വായുകണികകൾ ചീഞ്ഞ ആഗ്രഹങ്ങളുടെ അദൃശ്യമായ ബിംബങ്ങൾ തന്നെ. ദാനമായും പിടിച്ചെടുത്തും നാം നേടാനാഗ്രഹിക്കുന്നവയുടെ ബിംബങ്ങൾ… ബലൂണിലെ കാറ്റ് തുറന്നുവിടുന്ന സർവ്വസംഗപരിത്യാഗം ഒരു സ്വപ്നം മാത്രം. വർണ്ണമോഹങ്ങൾ വിടർത്തി ഉദ്ദരിക്കുന്ന ബലൂണുകൾ ആണ് ഏവരും. വീർപ്പിച്ചുവീർപ്പിച്ചു സ്വയം പൊട്ടിത്തെറിക്കുന്നു. ഞാൻ ചിന്തിക്കാറുണ്ട്, ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ മോഹങ്ങൾ എവിടെപ്പോയി സ്വാതന്ത്രമാകുന്നു. അതാകും മറ്റുള്ളവരിൽ സന്നിവേശിച്ചു ഭൂമിയെ നരകമാക്കുന്നത്

കോഴികൂവന്നതിനു മുൻപ് നിങ്ങളിലൊരാൾ എന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്നു യേശു തന്റെ ശിഷ്യരെ നോക്കി പറഞ്ഞപോലെ, മുറിയിൽനിന്നും സാവിര കംബദ ബസതിയിലെത്തുന്നത് വരെയുള്ള ഹ്രസ്വവേളയിൽ പോലും ജൈനരുടെ പഞ്ചമഹാവ്രതങ്ങളായ സത്യം, അഹിംസ, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം എന്നിവയെ ഞാൻ ലംഘിക്കുമെന്നു ബെറ്റുവെച്ച തീർത്ഥങ്കരന്മാർ തങ്ങളുടെ മതപ്പൊരുളുകളെ മറന്നു വിഗ്രഹങ്ങളിലിരുന്നു വിജയത്തിൽ ഉന്മത്തരായി അട്ടഹസിച്ചതു ഞാൻ കേട്ടു. ഞാൻ മാത്രമേ കേട്ടുള്ളൂ .
അപൂർണ്ണരിലും അപൂർണ്ണമായ ഞാൻ, ത്രിരത്നങ്ങളായ പൂർണ്ണദർശനവും പൂർണ്ണജ്ഞാനവും പൂർണ്ണചാരിത്ര്യവും നേടി ശാശ്വതസന്തോഷത്തിന്റെയും സമാധാനത്തിന്റെയും ‘സിദ്ധശല’ നേടിയ ജിനൻമാരുടെ നഗരത്തിൽ ഒരു മണൽത്തരിയോളം തന്നെ ചെറുതായി.

Advertisement

അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്തിനോർക്കുന്നു. എന്നെ ഇവിടെയെത്തിച്ച പ്രേരകശക്തിയുടെ താത്പര്യം പോലെ നടക്കട്ടെ. വായിച്ചുകൂട്ടിയ അറിവുകൾ വച്ച് ചെന്നെത്തുന്ന ഇടങ്ങളെ വിലയിരുത്തിയാൽ മടങ്ങിപ്പോക്കുതന്നെ ഉണ്ടാകില്ല. പല മതങ്ങളേയും പഠിച്ചു. ചില ഗുരുക്കന്മാരോട് താത്പര്യം തോന്നിയിട്ടുണ്ടെന്നല്ലാതെ ആരെയും പിന്തുടരാൻ തോന്നിയിട്ടില്ല. സെക്കുലർ മൊറാലിറ്റി എന്നൊന്നുണ്ട്. ദൈവം ഉണ്ടെങ്കിലുമില്ലെങ്കിലും അയാൾ പറഞ്ഞാലുമില്ലെങ്കിലും ഒരുമനുഷ്യന്റെ ബോധവും യുക്തിയും വച്ച് സ്വയം മനസിലാക്കി പ്രവർത്തിക്കേണ്ട സദാചാരം. സോക്രട്ടീസിനെ പോലുള്ളവർ പണ്ടേ അത് ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

സങ്കുചിതർ കരുതുന്നത് അരാജകവാദികളെന്നാൽ കഞ്ചാവടിച്ചു ലൈംഗീകതയിൽ നിയന്ത്രണം പാലിക്കാതെ നടക്കുന്നവരെന്നാകും. എന്നാൽ ശരിയായ ദിശയിൽ ചിന്തിക്കുന്നവരാണ് അനാർക്കിസ്റ്റുകൾ. നിലവിലെ എല്ലാ വ്യവസ്ഥിതിയോടും കലഹിക്കുന്നവർ. എന്തുമാത്രം ഭരണവ്യവസ്ഥകൾ ഉരുത്തിരിഞ്ഞിട്ടും ഭൂമിയിൽ ദുഖവും ദാരിദ്ര്യവും യുദ്ധവും തുടരുന്നു. എത്രയോ പ്രവാചകന്മാരും ഗുരുക്കന്മാരും അവതരിച്ചിട്ടും മനുഷ്യനെ നേർവഴി നയിക്കാൻ പറ്റുന്നില്ല.  അനാർക്കിസ്റ്റുകൾ സോഷ്യലിസത്തിന്റെയും ലിബറലിസത്തിന്റെയും ചിന്താധാരകളെ യോജിപ്പിച്ച് ഉപാസിക്കുന്നവരാണ്. ഭരണകൂടങ്ങൾ മനുഷ്യനെ തടവിലിടാനുള്ള സംവിധാനം മാത്രമാണ്. അതുകൊണ്ടുതന്നെയാണ് അവർ അതിനെ എതിർക്കുന്നത്. അനാർക്കിസ്റ്റുകൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താക്കളാണ്. അവർക്കു രാഷ്ട്രീയത്തോട് യഥാർത്ഥ പ്രണയവും അധികാരത്തോട് കൊടുംവെറുപ്പുള്ളതിനാൽ ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും എന്തിന്, ജനാധിപത്യ ഭരണാധികാരികളുടെ വരെ കണ്ണിലെ കരടാകുന്നു.

വർഷയുടെ തീവ്രമായ ദൈവവിശ്വാസത്തെ പ്രീണിപ്പിക്കാൻ ഞാൻ ചില അനുസരണനാടകങ്ങൾ കളിക്കുന്നതല്ലാതെ ദൈവചിന്തയൊരു കോശത്തിൽ പോലും കൊണ്ടുനടക്കുന്നില്ല. മുന്നേയുള്ള യാത്രകളിലും തൊഴുതുപിടിച്ചു നിന്നുള്ള പരിഹാസങ്ങൾ അവളറിയുന്നതിനേക്കാൾ എത്രയോ കൽവിഗ്രഹങ്ങൾ അറിഞ്ഞുകാണും. ചരങ്ങളെപ്പോലെ അചരങ്ങളേയും പരിഗണിക്കുന്നവനല്ലേ ഞാൻ. വിശ്വാസസംഹിതകളിൽ സാഹിത്യത്തിന്റെ വഞ്ചിയിൽ അല്ലാതെ തുഴഞ്ഞിട്ടില്ല. എല്ലാം കഥാപാത്രങ്ങൾ. ശിവനായും കൃഷ്ണനായും ബുദ്ധനായും മഹാവീരനായും ബാഹുബലിയായും ക്രിസ്തുവായും മുഹമ്മദായും അവരെന്നിലൂടെ കടന്നുപൊക്കോട്ടെ. ഒരു സത്രത്തിലെന്നപോലെ.
ഭൂമി തന്നെ വലിയൊരു സത്രമല്ലേ?

‘സത്രമാകും വേശ്യതന്നിൽ ജീവിതപ്രാപനമെങ്കിൽ
സ്വന്തവീടിൻ ഉറപ്പോർത്തു പേടിതോന്നില്ല…’
ഞാനെഴുതിയ കവിതയിലെ വരികൾ പതിയെച്ചൊല്ലി.
.
എ.ഡി 1430-ൽ വിജയനഗരരാജാവായിരുന്ന ദേവരാജ ഉടയോൻ നിർമ്മിച്ച ത്രിഭുവൻ തിലക് ചൂഡാമണിയെന്ന സാവിര കംബദ ബസതിയിലെത്തി. ഞാൻ വർഷയുടെ കൈകൾ ചേർത്തുപിടിച്ചു. ഗാംഭീര്യം തുളുമ്പുന്ന ആ ക്ഷേത്രത്തിനുള്ളിലേക്കു ചുവടുകൾവച്ചപ്പോൾ ‘അകാരണമായ’ കണ്ണീരുകൊണ്ടായിരുന്നു തീർത്ഥങ്കരനെ ഞാൻ അഭിവാദ്യം ചെയ്തത്.
അവിടത്തെ തീർത്ഥങ്കര പ്രതിഷ്ഠയായ ചന്ദ്രപ്രഭയുടെ പ്രഭതൂകുന്ന കണ്ണുകളിൽ നിന്നും ഒരുവെളിച്ചം എന്നിലേക്ക്‌ പ്രവഹിക്കുന്നതായി തോന്നി.

Advertisement

ഒരു കൽത്തൂണിൽ ചാരുമ്പോൾ അതെന്റെ ചെവിയിൽ എന്റെ ശബ്ദത്തിൽ ചില വരികൾ ചൊല്ലി

“ചരിത്രമിരമ്പുമിക്കൽത്തൂണിൽച്ചാരവേ
ആജ്ഞകളോടിക്കുതച്ചുവന്നു
രുധിരപാനത്തിൽ ശമിയ്ക്കാ ദാഹത്തിന്റെ
നൃശംസമാകുമാ രൗദ്രതയോർത്തുഞാൻ
കാലപ്രവാഹത്തിനൊപ്പംഗമിക്കുന്ന
രക്തത്തിന്നുത്ഭവസാനുക്കൾ കണ്ടുഞാൻ!
അടിമകളാർത്തനാദംമുഴക്കീടുമ്പോൾ
ചാട്ടതൻ ക്രൂരമാം സീൽക്കാരംകേട്ടുഞാൻ
സുദീർഘമാം മാനവപാതയിലൂടൊന്നു
പിന്നോട്ടുപോയി സഹസ്രാബ്ദസഞ്ചയം
സാരമേയത്തിന്റെ വാലുപോൽ പാതയും
നിവരാതെതന്നെ കിടക്കുന്നുണ്ട് !”

ഓർമകളുടെ പിന്നാമ്പുറത്തെ കൽത്തൂണിൽ ചരിത്രബോധത്തിൽ ഞാൻ കുറിച്ചിട്ട ഒരു നിമിഷകവിത. അതിനരികിൽ വർഷത്തുള്ളികൾ പവിഴംപതിച്ച പനിനീർപ്പൂവിന്റെ ദളങ്ങൾ ചിതറിക്കിടക്കുന്നു. അവ നിണതുള്ളികളായി ചേർന്നൊഴുകുന്നു.  പെട്ടന്നാണ് ഭൂമികുലുക്കമെന്ന പോലൊരു പ്രകമ്പനം. തൂണു നിന്നിടം ഒരു മണൽക്കൂന. മറവിയിൽ മുങ്ങിപ്പോയ ഓരോ മണൽത്തരികളെയും പെറുക്കി യോജിപ്പിച്ചുയർന്ന അതേ കരിങ്കൽത്തൂണിലാണ് ചാരിനിൽക്കുന്നതെന്നു തോന്നി. കവിത ചൊല്ലിയത് കാലവും. അതിന്റെ നിശ്വാസവായുവിൽ ആ പനിനീർപ്പൂവിന്റെ തന്നെ സുഗന്ധമായിരുന്നെന്നു തോന്നി.

ഓരോ നിർമ്മിതിക്ക് പിന്നിലും ഒരുപാടുപേരുടെ ത്യാഗമുണ്ട്. ക്രെയിനും ബുൾഡോസറും ഇല്ലാത്ത കാലങ്ങളിൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ആർത്തനാദങ്ങളും ജീവത്യാഗങ്ങളും മാത്രം. എന്നിട്ടു മനോഹരനിർമ്മിതികൾ പടുത്തുയർത്തി കഴിഞ്ഞാലോ അതിന്റെ ക്രെഡിറ്റ് ഏതെങ്കിലും രാജാവിന് മാത്രം. ചരിത്രത്തിൽ ആ പേരുകൾ മാത്രം സുവർണ്ണലിപികളിൽ തിളങ്ങിനിൽക്കും. അതിനിപ്പോൾ ബുദ്ധരാജാവെന്നോ ജൈനരാജാവെന്നോ ഹിന്ദുരാജാവെന്നോ വ്യത്യാസമില്ല. ശരിക്കും ത്യാഗമനുഭവിച്ചവർ ബലിനൽകപ്പെടുകയാണ്. ഈ ആധുനികകാലത്തിലും അതിനൊരു മാറ്റവുമില്ല. ഓരോ നേതാക്കളുടെ വിജയചരിത്രങ്ങളിലും രക്തവും വിയർപ്പും ഒഴുക്കിയ അണികളെ രേഖപ്പെടുത്താറില്ലല്ലോ.

Advertisement

“നമുക്ക് പോകാം …”
വീണ്ടും വർഷയെന്നെ ഇടിവെട്ടിയുണർത്തി.

ഞങ്ങൾ ഇറങ്ങി നടന്നു. പിന്നെയും പലപല ബസതികളിൽ കയറിയിറങ്ങി. നമ്മുടെ നാലുകെട്ടുകളുടെയും അഗ്രഹാരങ്ങളുടെയും തനിപ്പകർപ്പുകൾ. ഞാൻ വൈരുദ്ധ്യങ്ങളുടെ തോഴനായി എല്ലായിടത്തെയും കൽത്തൂണുകളിലും നിലത്തും ചുംബിച്ചു. ഏതോ കാലങ്ങളെ സ്നേഹിക്കുന്നവനിലെ റിഫ്ളക്സ് ആക്ഷൻപോലെ .ഓരോയിടത്തും ക്രമമായി ചെല്ലാനുള്ള എന്റെ തീരുമാനങ്ങൾ എന്റേതല്ലെന്നപോലെ എന്തിനെയോ ഞാൻ അനുസരിച്ചുകൊണ്ടിരുന്നു. ഒരു അഭൗമശക്തിയുടെ പ്രതിഭാസം എന്നെ കൈപിടിച്ചുനടത്തുന്നപോലെ…!

ഞങ്ങൾ റൂമിലെത്തി. ഞാൻ ബാഗിൽ നിന്നൊരു ഗുളികയെടുത്തു കഴിച്ചു. ഡോ.ചക്രവർത്തി മനസിൽവന്നു അലറുന്നതുകേൾക്കാൻ വയ്യാതെ ഞാൻ ചെവികൾ പൊത്തിപ്പിടിച്ചുകൊണ്ട് അവൾക്കരികിൽ പോയി വീണ്ടും കിടന്നു. അയാൾ സ്വപ്നത്തിലേക്ക് വന്നു. “ഫാന്റസി..ഫാന്റസി..” എന്നുറക്കെ അലറി.

ഉണർന്നപ്പോഴേയ്ക്കും എന്റെ തുഷ്ണയുടെ നാമ്പ് വളർന്നുയർന്നു വൃക്ഷമായിക്കഴിഞ്ഞിരുന്നു. ഞാൻ ഗാഢമായി അവളെ പുണർന്നു അഭിമുഖമായി കിടത്തി. ശേഷിച്ച വസ്ത്രവും പരിത്യജിച്ചു ഞാൻ മോഹങ്ങളുടെ ദിഗംബരനായി മാറിക്കഴിഞ്ഞു. എന്നിലെ ഉണർവ്വ് ഉത്തുംഗതയിൽ നിൽക്കുന്നതുകണ്ട അവൾ വാത്സല്യത്തോടെയും കാമത്തോടെയും എന്നെ ചുറ്റിവരിഞ്ഞു. അവളുടെ രതിശൈലികളുടെ ലിപികൾ പേറുന്ന പുസ്തകമായി ഞാനെന്നെ സ്വയം തുറന്നുപിടിച്ചു. എന്റെ ഞരക്കങ്ങളുടെ ഭാഷയെ വിവർത്തനംചെയ്തു ശീലിച്ച അവൾ ചുണ്ടുകളുടെയും കൈകളുടെയും  തൂലികകൊണ്ടു എന്നിൽ എഴുത്തു തുടങ്ങിക്കഴിഞ്ഞു.

Advertisement

അവളെന്റെ ഉടൽ പുസ്തകത്തിൽ ഇങ്ങനെ എഴുതിയതായി ഞാൻ താഴെ ലജ്ജയോടെ രേഖപ്പെടുത്തുന്നു.

“അവനു മുകളിലേക്ക് ഇഴഞ്ഞുകയറി ഞാൻ അവന്റെ മുലക്കണ്ണുകളെ ചുംബിക്കുന്നു. അവൻ തല ചരിച്ചുപിടിച്ചു കണ്ണുകൾകൂമ്പി അനങ്ങാതെ കിടക്കുന്നു. എന്റെ കൊത്തിപ്പറിക്കൽ അവനൊരു ഹരമായിരുന്നു. പ്രണയത്തേക്കാൾ ലൈംഗികതകൊണ്ടേ ഞാനവനെ തളച്ചിട്ടുള്ളൂ. ഓപ്പോസിറ്റ് സെക്‌സിനോടുള്ള വിധേയത്വം അവനെ ആദ്യംകണ്ട ദിവസം ഞാനറിഞ്ഞതാണ്. അവന്റെ ദൗർബല്യത്തിന്റെ ജിസ്പോട്ട് മുലഞെട്ടുകൾ തന്നെയായിരുന്നു. ആൺമുലകൾ അനാവശ്യവസ്തുക്കൾ എന്നുപറഞ്ഞവരെ ഞാൻ കർക്കിച്ചുതുപ്പുന്നു. ഇതാ നോക്കൂ ..ഒരു തികഞ്ഞ പുരുഷൻ ശരീരംകൊണ്ട് അവനെക്കാൾ ദുർബലയായ ഒരു പെണ്ണിന്റെ കരവലയങ്ങളിൽ അടിമത്തം നുണയുന്നത്. അതിന്റെ അനിർവചനീയ സുഖത്താൽ പുളയുന്നത്. 

കാളയുടെ ചെവികളിൽ നിന്നും അഴുക്കുതിന്നുന്ന കാക്കയെ സ്വപ്നംകണ്ട് കൗമാരകാലത്തെപ്പോഴോ സ്വപ്നസ്ഖലനം ഉണ്ടായെന്നു പറഞ്ഞൊരുവന്റെ….
ചെളിക്കുണ്ടിൽ കാലുകൾ പുതഞ്ഞ സിസ്സഹായനായ കാട്ടുപോത്തിന്റെ വൃഷണങ്ങളേ കടിച്ചുവലിക്കുന്ന പെൺ ഹൈനയുടെ വീഡിയോ മൊബൈലിൽ സൂക്ഷിക്കുന്നൊരുവന്റെ ….
രതിഭാവനകളെ എനിക്കറിയാം. 
BDSM, FEMDOM ലൈംഗികതകളുടെ രാജകുമാരൻ…
  
ഇന്നത്തെ രാത്രി തീരുന്നതിനു മുന്നേ മൂന്നുതവണ ഞാനവനെ ബലമായി പ്രാപിച്ചിരിക്കണമെന്നു നിദ്ദേശിക്കാൻ സാധ്യതയുണ്ട്. രാത്രിയുടെ ഓരോയാമത്തിലും അതിനുവേണ്ടി മൃഗതൃഷ്ണകളെ ഞാൻ ആവാഹിച്ചെടുക്കണം. അവനു ജീവിതത്തിൽ ആകെയുള്ളൊരു സുഖമത്രെ.
ഓരോതവണ നിരായുധനാകുമ്പോഴും അടുത്ത യുദ്ധത്തിനുള്ള ആയുധം ഞാൻ എറിഞ്ഞുകൊടുക്കണം. അവസാന നീരുംവറ്റിയ ഊഷര ഭൂമിയാക്കി ഒടുവിൽ അവനെ ഞാൻ കിടക്കയിലേക്ക് ഒരു ചണ്ടിയെപ്പോലെ വലിച്ചെറിയണം. അവന്റെ ഉടൽദാഹങ്ങളുടെ ചോദ്യവും ഉത്തരവും ഞാൻ മാത്രമാകുന്നു. ഒരു പുഴയെ കുടിച്ചുവറ്റിക്കാൻ വെമ്പുന്ന കൊടിയദാഹം വെറുമൊരു കപ്പിലെ ജലത്തിൽ മുങ്ങിച്ചാകും. അതാണ് ഇവന്റെ…അല്ല..ആണിന്റെ ആരംഭശൂരത്വം.  

അവനിപ്പോൾ എന്നോട് കേഴാൻ തുടങ്ങുന്നു. ഞെരിപിരികൊള്ളുന്നു.. എന്നെ അനുസരിക്കാൻ ഭാവമില്ലെന്നപോലെ ധിക്കാരം നടിക്കുന്നു. അവൻ കള്ളനാണ്… അവന്റെ അഭിനയമെന്തിനെന്നു എനിക്കറിയാം. എന്റെ ഹസ്തരഹസ്യങ്ങളുടെ ഉള്ളറയിൽ അവന്റെ തുടയിടുക്കിലെ പൗരുഷത്തിന്റെ മാംസഗോളങ്ങളെ വച്ചൊരു ഗെയിം കളിക്കണം. മൈതാനത്തു പരുക്കേറ്റു നിലവിളിക്കുന്ന കളിക്കാരനെപ്പോലെ ഞാൻ നൽകുന്ന മിതവേദനയുടെ ആലസ്യത്തോടെ ആർത്തനാദം മുഴക്കണം. മിണ്ടരുതെന്ന എന്റെ ആജ്ഞകൾ അവനിൽ ഓരോ പെഗ്ഗ് വോഡ്ക പോലെ പെയ്യണം. വീണ്ടും തൃപ്തിയുടെ മാനദണ്ഡങ്ങൾ ഒളിപ്പിച്ചു അവനു ധിക്കാരിയായിക്കൊണ്ടേ ഇരിക്കണം. 

ഇപ്പോൾ അവനെ വിരുദ്ധദിശയിൽ മുകളിലാക്കിക്കൊണ്ടു ഞാനവനിൽ ഒരു മന്ത്രംചൊല്ലുകയാണ്,ശബ്ദമില്ലാത്തൊരു മന്ത്രം. മുകളിലെങ്കിലും അവൻ അടിമത്തന്നെയായിരുന്നു. എനിക്കപ്പോൾ സംസാരിക്കാനാകാത്തതുകൊണ്ടുതന്നെ എന്റെ നിശബ്ദമായ ആജ്ഞകൾ അവനെന്നിൽ അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് നല്ലൊരു ക്ഷുരകനായി മാറിക്കഴിഞ്ഞു. വനനശീകരണത്തിൽ ഹരിതകൂപങ്ങളുടെ വേരുകളിളകി ഭൂമിയുടെ മദജലം പ്രവഹിക്കുന്നപോലെ ഞാൻ ഒഴുകാൻ തുടങ്ങി. മിനുസമായ സമതലങ്ങളെന്നു  സസൂക്ഷ്മം ഉറപ്പുവരുത്താൻ ചുണ്ടുകളുടെയും നാവിന്റെയും മൃദലതകൊണ്ട് ഒരു പുൽനാമ്പിന്റെ മൂർച്ചപോലും ഇല്ലെന്നുറപ്പുവരുത്തി അവൻ നല്ലകുട്ടിയായപ്പോൾ ഞാൻ സംസാരിക്കാൻ തുടങ്ങിയിരുന്നു. എന്റെ വക്ത്രകാരാഗൃഹത്തിൽ നിന്നും ബന്ധനം കഴിഞ്ഞ അവന്റെ പൗരുഷത്തിന്റെ സ്ഫോടന യാചനയ്ക്ക് മെല്ലെപ്പോക്കിന്റെ ക്വട്ടേഷൻ കൊടുത്തു ഞാൻ ആനന്ദിച്ചു. അവന്റെ മുൻനിഷേധങ്ങളെ ഞാൻ ചോദ്യംചെയ്തു.

മുടിവെട്ടുമോ 
നഖംമുറിക്കുമോ 
വസ്ത്രങ്ങൾ അലക്കുമോ 
വീട്ടുകാരോട് സ്നേഹമുള്ളവനാകുമോ… 

(നല്ലകുട്ടിയെ പോലെ അവൻ തലയാട്ടി. അടുത്തയാത്രയിലും ഇങ്ങനെത്തന്നെ വരുമെന്ന് അറിയാമെങ്കിലും ഇത്തംരം ‘കൈവിട്ട’കളികളിലെ തലയണആജ്ഞകൾക്കും അനുസരണ പഠിപ്പിക്കലുകൾക്കും വലിയ സ്കോപ്പ് എന്നുമുണ്ട് അവനിൽ. അന്നേരമവൻ എന്റെ കാലുകളിൽ ചുംബിച്ചുകൊണ്ട് ആജ്ഞകൾ ശിരസ്സാവഹിക്കും.)

ഇപ്പോൾ ഞാനവനിൽ റൈഡ് ചെയ്യുകയാണ്. എന്റെ താത്പര്യങ്ങളുടെ അഭിരാമതീരങ്ങളിലേക്കു നിലവത്തഴിച്ചു വിട്ട കുതിരയെപ്പോലെ അവനെന്നെയുംകൊണ്ട് പായുന്നു. അവന്റെ തലയിലെ കുഞ്ചിരോമങ്ങൾ ഇരുവശത്തുകൂടെയും ഒരു കടിഞ്ഞാണെന്നപോലെ ബലമായി പിടിച്ചു. റൈഡിനു വേഗതയാവാഹിച്ചു. കടൽത്തീരത്തെ മണ്ണിൽ മസിൽവേദനയെന്നപോലെ അവൻ മെല്ലെ നിലവിളിച്ചുകൊണ്ടിരുന്നു. എന്റെ ഗോ …ഗോ…ആജ്ഞകളിൽ അവൻ സുഖവെപ്രാളത്തിൽ കിതച്ചുതുടങ്ങി. അവന്റെ ചെവിയെ അമർത്തിക്കടിച്ചുപിടിച്ചു വേദനയുടെ പരമ്മ്യതയിലെത്തിച്ചു. അവന്റെ തൊണ്ടയിൽ നിന്നും ബഹിർഗമിക്കുന്ന ഒടുവിലത്തെ ആർത്തനാദത്തെ ഞാൻ വായകൊണ്ടമർത്തി എന്നിലേക്കുവലിച്ചെടുത്തു. അതെന്റെ മസ്തിഷ്കത്തിൽ നിന്നും ലഹരിയായി ശരീരത്തിലൂടെ പടർന്നൊഴുകി അട്ടഹാസത്തിലൂടെ സ്വതന്ത്രമായി. ഒരു റെസ്റ്റിലിങ് തോൽവിയുടെ അനിവാര്യതയെന്നപോലെ അവൻ ശാന്തനായി. കണ്ണുകൾകൂമ്പി തല ഒടുവശത്തെയ്ക്ക് ചരിച്ചു കിടന്നു. ക്ഷീണിതനായ അവന്റെ മുലഞെട്ടുകളിൽ വാത്സല്യത്തിന്റെ ഉമ്മകൾ കൊടുത്തു വിജയത്തോടെ ഞാൻ പിൻവാങ്ങി. ” 

അവൾ എഴുതിനിർത്തിയിട്ടു ചോദിച്ചു, “എങ്ങനെയുണ്ടെടാ…ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം…?”  . “അസ്സൽ…നീയെന്നിൽ ചെയ്യുന്ന വരിയുടയ്ക്കലാണ് അടുത്ത ഒരുമാസത്തെ എന്റെ ഷണ്ഡത്വം”. “നീ പെണ്ണാണോ…പെണ്ണായി ജനിക്കേണ്ടവനാണോ …” “അതേടീ… പക്ഷെ പെണ്ണിനുമുന്നിൽ മാത്രം പെണ്ണാകുക എനിക്കതു ‘ആണി’ഷ്ടം”. “രതിമൂർച്ഛയ്ക്കായി നിന്റെ സ്ളേവറി ഭാവങ്ങൾ വേണമെന്നായിട്ടൂണ്ട് എനിക്കും. എന്നെയുംകൂടി നീ നശിപ്പിച്ചല്ലോടാ…”
“പതിവായുള്ള ഈ പല്ലവികൾ എന്തിന്…വർഷേ? നമുക്ക് അനുയോജ്യമായവയെ ആഘോഷിക്കാം. അതിന്റെ ഉച്ചകോടിയിൽ വിജയിച്ച പർവ്വതാരോഹകരാകാം…പതാകകൾ മാറ്റി പ്രതിഷ്ഠിക്കാം. ആൺഹുങ്കിന്റെ വിരസതകൾക്കു മനുഷ്യന്റെ ഉത്പത്തിയോളം പഴക്കവുമുണ്ട്. കീഴ്‌വഴക്കങ്ങളെ പൊളിച്ചെഴുതാം…” “ഡാ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വല്ലതും….”
“ഇല്ല…നീയാണ് എന്റെ ബോസ്. നിന്റെ കൈകളിൽ നിന്നും നീളുന്ന അദൃശ്യമായ ചങ്ങലയുടെ തുമ്പിൽ കൈലാസ് ഇപ്പോൾ ജീവിതവും നിനക്കുമെടുത്താൽ നാളെ മരണവും കണ്ടെത്തും. ആ ചങ്ങലയ്ക്കു ഭാരംകൂടുമ്പോൾ ഓർക്കുക. അതിന്റെ മറുവശത്തു ഞാൻ  തൂങ്ങിനിൽക്കുന്നുണ്ടാകുമെന്ന്.”. “പോടാ… കിടന്നുറങ്ങു് ”

അവളെന്റെ കയ്യിൽ കയറി ചേർന്നുകിടന്നു. കക്ഷത്തിലെ മൃദുവായ വിയർപ്പുഗന്ധത്തിന്റെ ആലസ്യത്തിൽ അവളുടെ കൈ സ്നേഹപൂർവ്വം താഴേയ്ക്കിഴഞ്ഞു . അൽപനേരം മുന്നേയുള്ള മുരൾച്ചകളുടെ പ്രയോഗികതയ്ക്കു തഴുകലോടെ ക്ഷമചോദിച്ചു ആ അവസ്ഥയിൽ തന്നെ ഹസ്തങ്ങൾ നിശ്ചലമായി. ഞങ്ങളുടെ ഓരോ കോശങ്ങളും താൽക്കാലത്തേയ്ക്കു നിർവീര്യമാക്കപ്പെട്ടു. സിരയിലെ ലാവാപ്രവാഹം പ്രളയാനന്തര നദിയെപ്പോലെ ശാന്തമായൊഴുകി. ഞങ്ങൾ നിദ്രയിലേക്ക് ഇരുണ്ടവസ്ത്രങ്ങളണിഞ്ഞു തീർത്ഥാടനം തുടങ്ങി.

Advertisement

2013 മെയ് 4 ശനിയാഴ്ച 

ചതുർമുഖബസതിയും ബാഹുബലിബെട്ടയും കാണാൻ പിറ്റേന്ന് കാർക്കളയിലേക്കുപോയി. പാണ്ഡ്യനഗരമെന്ന പേരുണ്ടായിരുന്ന കാർക്കള ആ പേര് പിൽക്കാലത്തു സ്വീകരിച്ചത്  കരിങ്കല്ലിന്റെ സമൃദ്ധി കൊണ്ടാണത്രേ. ബാഹുബലിബെട്ട വലിയൊരു മലയുടെ മുകളിലാണ്. ശ്രവണബെലഗോളയിലെ ഗോമഡേശ്വരപ്രതിമ കഴിഞ്ഞാൽ അടുത്ത സ്ഥാനം അവിടത്തെ ബാഹുബലി പ്രതിമയ്ക്കാണ്. വീരപാണ്ഡ്യരാജാവാണ് പ്രതിമ 1432 -ൽ സ്ഥാപിച്ചത്. അതിനുമുന്നിൽ തന്നെ ഒരു ബ്രഹ്മസ്‌തംഭവും ഉണ്ട്. ഞാൻ വർഷയുടെ കയ്യുംപിടിച്ചു ആ കുന്നിന്റെ പടികൾ കയറി. അവൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.

“എടീ ഞാൻ എടുക്കണോ…?”
“അയ്യോ വേണ്ട പിന്നെ ഞാൻ നിന്നെ എടുക്കേണ്ടിവരും ”

പടികൾ കയറി ഉയരെയെത്തി. ബഹുബലിയുടെ ഭീമാകാരമായ പ്രതിമ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിഷ്‌കാമിയായ മനുഷ്യൻ. എന്ത് തേജസ്സാണ് ആ മുഖത്ത്. അത്രയും വിനീതനായി ഞാൻ അദ്ദേഹത്തെ പ്രണമിച്ചു. എന്റെ വിനയഭാവത്തിലും നിഴലിച്ച ഹുങ്ക് കാലാന്തരത്തിലെ മനുഷ്യപരിണാമത്തിന്റെ ജനിതകവൈകല്യമെന്നു അവളെടുത്ത എന്റെ ഫോട്ടോകൾ പറഞ്ഞുതന്നു. അപ്പോൾ ഒരു അശരീരിപോലെ ചിലവരികൾ മുഴങ്ങിക്കേട്ടു.

Advertisement

ആഗ്രഹപ്പടകളെ നിഗ്രഹിച്ചുവെന്നൊരു
ജിനനാം മഹാവീരനുയർന്നുനിൽക്കുന്നതിൻ
താഴെ,യത്യാഗ്രഹത്തിൻ കോശനിർമ്മിതമായ
കേവലമനുഷ്യനായങ്ങനെ ഞാനുംനിന്നു

ഞാനെന്നൊരാളേയുള്ളൂ,യെന്നൊരദ്വൈതമൗഢ്യം
അധമാധമനായെൻമുഖമുദ്ഘോഷിക്കവേ !
നെഞ്ചുവിരിഞ്ഞുനിന്നു, കൂസാതെയൊന്നിനെയും
സദ്ഗുണക്ഷയരോഗിക്രോധംചുമന്നുനിന്നു

മന്നത്തംകൊണ്ടിന്നുന്നുള്ളിൽദുർരാജ്യംസ്ഥാപിച്ചിട്ടു
ക്ഷാത്രഗുണങ്ങൾ തെല്ലുമില്ലാതെ നിന്നീടവേ,
വൈഷയികതയെ സമാശ്ലേഷം ചെയ്തനുദിനം
പ്രവർദ്ധിതമാം അസത്തുക്കളെപ്പേറിനിന്നു

സ്വന്തരാജ്യത്തിൻകോട്ടകാത്തു സൂക്ഷിച്ചീടുവാൻ
സങ്കല്പശ്ശത്രുക്കളെസൃഷ്ടിച്ചു മനസിന്റെ –
ദംഷ്ട്രകൾ കൂർപ്പിച്ചിട്ടു,പരദ്രോഹസിദ്ധാന്തം-
പാലിച്ചു, തൃക്കണ്ണിലും തീയരിച്ചങ്ങുനിന്നു

Advertisement

മരണത്തിലേക്കുള്ള ഋജുരേഖയെസർപ്പ-
തുല്യമായിവക്രമാക്കി, കർമ്മഫണമുയർത്തി
കാലത്തെദംശിച്ചിട്ടു കാളകൂടംപടർത്തി
ഭൂമിതൻരോദനങ്ങൾ കേട്ടുമോദിച്ചുനിന്നു

പരമാണുവിന്നോളംസൂക്ഷ്മമായിരുന്നഞാൻ
സ്ഥൂലമായുയർന്നുപോ,യധർമ്മസ്സ്വർഗ്ഗംതൊട്ടു
മാനസദുർമേദസ്വി, രതിതൃഷ്ണവാൻ,ഹീനൻ
വന്യമാമിരുട്ടോടെ നിഴൽപടർത്തിനിന്നു

വ്യുൽക്രമഗതിവേഗം കൊണ്ടുള്ളകിതപ്പുകൾ
ശാർദ്ദൂലക്രൗര്യമോടെ തർജ്ജമചെയ്തു നാവ്
സൃഗാലബുദ്ധിയോടെ താർക്കികക്ഷമതയാൽ
പ്രകൃതീസത്യങ്ങളെയെൻവഴിയ്ക്കാക്കിനിന്നു …!

“നീകേട്ടോ ആ വരികൾ..?.” വർഷയോടു ചോദിച്ചുകൊണ്ട് ഞാൻ ചുറ്റിനും നോക്കി. എന്നെത്തന്നെ ശ്രദ്ധിച്ചു നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “നീയെന്തിനാ കരയുന്നത്…?”
“ഒന്നമില്ലെടാ …” ചുരിദാറിന്റെ ഷാളുകൊണ്ടു കണ്ണീരു തുടയ്ക്കെ അവൾ പറഞ്ഞു

Advertisement

അവളെന്തിനാണ് കരഞ്ഞതെന്നു എനിക്ക് മനസ്സിലായിരുന്നില്ല. അവിടേയ്ക്കു വിദ്യാർത്ഥികളും ടൂറിസ്റ്റുകളും ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ വർഷയോടു പതിയെ പറഞ്ഞു
“ബാഹുബലി പ്രതിമയ്ക്ക് മുന്നിൽനിന്നും ഫോട്ടോ എടുക്കുന്ന തിരക്കിലാണെല്ലാരും. ആഗ്രഹങ്ങളുടെ സൈന്യത്തെ നിഷ്പ്രയാസം ജയിച്ച ഒരാളുടെ മുന്നിൽ മനുഷ്യർ ആഗ്രഹങ്ങളുടെ രൂപങ്ങളായി നിൽക്കുന്നു. അദ്ദേഹത്തെ അഭിമാനപൂർവ്വം പകർത്തുന്നു. മനസിലല്ലെന്നുമാത്രം. എല്ലാരുടെ മുഖത്തും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാവം തന്നെ. ഞാനും നീയും ഉൾപ്പെടെ എല്ലാരും എന്തിനാണ് നാറാണത്തുഭ്രാന്തൻ പാറയുരുട്ടി കുന്നിനുമുകളിൽ കയറ്റുന്നതുപോലെ ആകാംഷകളും ഉരുട്ടി കയറിവരുന്നത്. പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ മനസ്സിൽനിന്നും ഇറക്കിവിടാൻ മാത്രമല്ലേ.

ഇവിടെനിന്നു കണ്ടതും പഠിച്ചതും പടിയിറങ്ങുമ്പോൾ തന്നെ മിന്നൽവേഗത്തിൽ അജ്ഞതയുടെ പാതാളത്തിലേക്കു ഒരൊറ്റ വീഴ്ചയാണ് . ജൈവികരൂപം ഇടിശബ്ദംപോലെ പതിയെ പതിക്കും. ആയുർദൈർഘ്യത്തിനനുസരിച്ചു അങ്ങെത്തും. അതിനിടയിൽ വഴിയിലുള്ളവയെയും ചുട്ടുകരിച്ചിരിക്കും. ഒരർത്ഥത്തിൽ നന്മ മിന്നിപ്പൊലിഞ്ഞ വെറും ഇടിശബ്ദങ്ങളാണ് നമ്മൾ. അതിന്റെ പ്രകമ്പനത്തിൽ ഭൂമി വിറച്ചുകൊണ്ടേയിരിക്കുന്നു….”

“അയ്യോ…. രക്ഷിക്കണേ…” അവൾ ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു . അതുകേട്ടു ഞാനും ചിരിക്കുന്നതിനിടയിൽ നമ്മുക്കിറങ്ങാം…എന്ന അവളുടെ ആജ്ഞയിൽ തലകുലുക്കി ഞങ്ങൾ പടിയിറങ്ങി ചതുർമുഖബസതിയിലേക്ക് നടന്നു.

Advertisement

പടികയറി ചതുർമുഖബസതിയിലെത്തിയപ്പോൾ ആത്മീയതയുടെ സ്വർഗ്ഗമെന്നു തോന്നി. ഒരർത്ഥത്തിൽ യഥാർത്ഥ ആത്മീയതയും അരാജകത്വമാണ്. മുതലെടുപ്പുകാരുടെ ആത്മീയതയാണ് ചുറ്റിനും. വലിയ വ്യവസായങ്ങളുടെ ഭക്തികേന്ദ്രങ്ങൾ. ഞാൻ വർഷയ്ക്കു
ചതുർമുഖബസതിയെ കുറിച്ച് പറഞ്ഞുകൊടുത്തു.

“നാലുവശത്തുനിന്നും ക്ഷേത്രത്തിനകത്തു പ്രവേശിക്കാം. അങ്ങനെ പ്രവേശിക്കുമ്പോഴും ഒരുപോലുള്ള പ്രതിഷ്ഠകൾ ആണ് നാലുവശത്തും. അത്‌കൊണ്ടാണ് ചതുർമുഖബസതി എന്ന് പറയപ്പെടുന്നത്.  ത്രിമൂർത്തികൾ പോലെ അരിനാഥ്, മല്ലീനാഥ്, സുവ്രതനാഥ് എന്നീ ദിഗംബര തീർത്ഥങ്കരന്മാരാണ് ഇവിടത്തെ പ്രതിഷ്ഠകൾ. ഈ ക്ഷേത്രം സ്ഥാപിച്ചത് 1586-ൽ ഭൈരവരാജാവാണ്. എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അങ്ങനെ കുറെ അപ്പുപ്പന്മാരുടെ അപ്പൂപ്പനാണ് മൂപ്പര് ”

ഒരു ഗൈഡിനെപ്പോലെ ചരിത്രമാവാഹിച്ചു അവൾക്കായി തമാശകലർത്തി ഞാൻ വിളമ്പി. എല്ലാം ചുറ്റികാണിച്ചു. പ്രതിഷ്ഠകൾക്കു സമീപത്തെ കണ്ണാടിയിൽ നോക്കിയാൽ നേരത്തെ മലകയറിക്കണ്ട ബാഹുബലിബെട്ടയിലെ ഭീമാകാര പ്രതിമ അതിൽ പ്രതിബിംബിച്ചു കാണാം. അത് വർഷയ്ക്കു ഏറെ കൗതുകകരമായി തോന്നി. മൂഡ്ബിദ്രിയിലേക്ക് വന്ന ഞങ്ങൾ ഭക്ഷണശേഷം റൂമിലേക്ക് പോയി. കുറേനേരം സുഖമായുറങ്ങി. അവൾക്കു സമ്മതമെങ്കിൽ എന്നുമിങ്ങനെ അലഞ്ഞുനടക്കാൻ ആഗ്രഹമുണ്ട്. എന്നാൽ എന്നെപോലെ ഒറ്റപ്പെട്ടൊരു തുരത്തല്ല അവൾ. ജനസംഖ്യയുള്ള ഒരു കുടുംബരാജ്യം തന്നെയുണ്ട്. അധികമൊന്നും എന്നോട് പറഞ്ഞിട്ടില്ല എങ്കിലും എപ്പോഴൊക്കെയോ ചില നെടുവീർപ്പുകളിൽ പുറത്തുവന്ന ഗദ്ഗദങ്ങൾ മുത്തുകളായി ഞാൻ ശേഖരിച്ചുവച്ചിട്ടുണ്ട്.

ലൈംഗികതയുടെ അതിപ്രസരം നമ്മുടെ കൂടിച്ചേരലികളിൽ സംഭവിക്കുന്നു എന്ന് തോന്നിയേക്കാം. ഒന്നോ ഒന്നരയോ മാസത്തിന്റെ ഇടവേളകളിലെ എന്റെ നിർജ്ജീവതയെ കത്തിച്ചുകളയുന്നതാണ്. അത് വർഷയ്ക്കറിയാം അതുകൊണ്ടാണ് എന്നെയവൾ വീണയാക്കി എന്റെ ഇഷ്ടസംഗീതങ്ങൾ മീട്ടുന്നത്.

Advertisement

ആ രാത്രി അവളെന്റെ ഉടൽപുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തി

“ഞാനെന്ന പെൺകടുവ വേട്ടയാടി പിടിച്ച ഈ കാട്ടുപോത്തിനെ ഇതാ തിന്നാനാരംഭിക്കുന്നു. 
എന്റെ വിശപ്പിന്റെ മഹാസാമ്രാജ്യത്തിൽ അതിക്രമിച്ചു കയറിയ ഇവനെ ഞാൻ അനായാസം കീഴടക്കുകയായിരുന്നു. പല്ലുകൾ ഇവന്റെ കഴുത്തിലും നഖങ്ങൾ ഇവന്റെ മാറിലും ആഴ്ത്തുന്നു. ഇവന്റെ വമ്പിന്റെ കൊമ്പുകളെ ഞാൻ ഭൂമിയോളം താഴ്ത്തിവയ്ക്കുന്നു.   
ദന്ത-നഖക്ഷതങ്ങളിൽ ഇവൻ പുളയുന്നു. നെഞ്ചിന്റെ കണ്ണുകളിൽ ആർത്തിയോടെ കടിച്ചു ഞാൻ ഇവനെ കാമാന്ധനാക്കുന്നു. ഇനി ഇരയാകാനുള്ള ഞരക്കത്തിന്റെ സമ്മതങ്ങളിൽ ഇവൻ ശാന്തനാകുമ്പോൾ ഞാനെന്റെ പിടികൾ അയയ്ക്കുന്നു. മരിക്കുന്നതിന് മുന്നേയുള്ള ദാഹം ശമിപ്പിക്കാൻ മതിയാവോളം ഞാൻ ‘അവനു വിഫല ‘മുലയൂട്ടുന്നു. എന്റെ രസങ്ങളെല്ലാം ചുരത്തി ഇവനെ തട്ടിക്കളിച്ചു മടുക്കുമ്പോൾ തിന്നാരംഭിക്കുന്നു. ആഹരിക്കുന്നതിന്റെ വേഗതയിൽ കിടക്ക ഒരു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാക്കുന്നു. അതാ ഒടുവിലത്തെ ശ്വാസവും നിലവിളിയോടെ പിറത്തുവിട്ടവൻ വികാരങ്ങളുടെ രാജ്യത്തു നിന്നും ജഡമായി നിഷ്കാസിതനാകുന്നു. എന്റെ ജഠരാഗ്നിയെ കെടുത്താതെ തീർന്നുപോയ ഇരയുടെ ഓർമകളെ കുടഞ്ഞെറിഞ്ഞു ഞാൻ പിൻവാങ്ങുന്നു. നാളെയൊരു വലിയ കാട്ടുപോത്തിനെ പിടിക്കുമെന്ന പ്രതിജ്ഞ അവന്റെ ചെവിയിൽ തെറിവാരിയിട്ടു പറയുന്നു ”  

“അർദ്ധരാത്രിയിൽത്തന്നെ അവനൊരു മുഴുത്ത കാട്ടുപോത്തായി വന്നെന്നെ വീണ്ടും കൊതിപ്പിച്ചു. വിശപ്പുമാറാത്ത ഞാൻ മെല്ലെ പതുങ്ങി കിടക്കയുടെ നിമ്ന്നോന്നതങ്ങളിൽ ഒളിച്ചും ചുവടുവച്ചും അവനുമേൽ ചാടിവീണു. ഞാനവനെ കടിച്ചുകുടഞ്ഞു. എന്റെ മാരകമായ നഖങ്ങൾ ഒരു സ്പ്രിംഗ് ആക്ഷനെന്നപോലെ അവനിൽ ആഴ്ന്നിറങ്ങി. അവന്റെ കൈകളെ കട്ടിലിൽ ചേർത്തു ബന്ധിച്ചു .അവന്റെ തോൽവിയുടെ രാജ്യത്തിലേക്ക് എന്റെ മദജലം സുനാമിയായി അടിച്ചുകയറി. അവനതിൽ ശ്വാസത്തിനായി കേണു. എന്റെ കൃത്രിമശ്വാസത്തിന്റെ ഗാഢചുംബനങ്ങൾക്കിടയിൽ അവനിൽ നിന്നും ഒരു ആർത്തനാദത്തിന്റെ പ്രതിഫലം പതിവുപോലെ ഞാൻ അകത്താക്കി. അവന്റെ തുടയിടുക്കിൽ നിന്നും ഇരയുടെ ബാധ ഒഴിഞ്ഞുപോയപ്പോൾ എന്റെ വയറു നിറഞ്ഞിരുന്നു.

അവൾ എഴുതി നിർത്തി

“കൈലാസ് നിനക്ക് ഞാനിരയാകുന്നതെപ്പോൾ…നിനക്കും വിശക്കുന്നില്ലേ…പരസ്പരം തിന്നുന്നതല്ലേ നല്ലതു “. ” തിന്നണോ ..? നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം.നീ ഉടുത്തിലെങ്കിലും അവളെ ഉടുപ്പിക്കണം എന്നല്ലേടീ പ്രമാണം ?”. “ശരിയാണ്…ഒരുപാട് പേരുടെ ഇരയല്ലേ ഞാൻ..ഇടയ്ക്കിടയ്ക്ക് ഒരുത്തനെയെങ്കിലും തിന്നുന്നതല്ലേ സുഖം..” .”എന്ത് ….ഇരയോ ?”
“ഓ അതിൽ പിടിച്ചുകയറിക്കോ…ഞാൻ വിധിയെന്ന വേട്ടക്കാരനെ കുറിച്ചുപറഞ്ഞതാണ് ..”

Advertisement

ഓരോന്നുപറഞ്ഞങ്ങനെ കിടക്കുമ്പോൾ നിദ്ര ഞങ്ങളിൽ കർട്ടൻ വലിച്ചിട്ടു .

2013 മെയ് 5 ഞായർ 

മൂഡ്ബിദ്രിയ്ക്കു വിടയെന്നതിനേക്കാൾ അവളിൽ നിന്നും വിടപറയുന്നത്‌ എപ്പോഴുമെന്നിൽ സങ്കടക്കടൽ നിറയ്ക്കാറുണ്ട്. ഇത്തരം വിലാപങ്ങൾ പണ്ടേയവൾ വിലക്കിയിരുന്നു. പരസ്പരം നഷ്ടപ്പെടുകയല്ലെങ്കിൽ രണ്ടുപേർ താത്കാലികമായി പിരിയുമ്പോൾ കരയുന്നതെന്തിനെന്ന് അവളെപ്പോഴും ചോദിക്കും. ആ വിലാപത്തിന്റെ കാരണം മഴക്കാലത്തിൽ നിന്നും വേനൽക്കാലത്തിലെത്തുമ്പോഴുള്ള എന്റെ ഹൃദയത്തിലെ പൊള്ളലിനെ ഓർത്തുകൊണ്ടാകും.

ഞങ്ങൾ ബാത്ത് ടബ്ബിൽ ഒരുമിച്ചു നീരാടി. കഴിഞ്ഞ രണ്ടുദിവസത്തെ ഉടൽകവിതകളെ ചില ഭേദഗതികളോടെ അവളെന്നിൽ ഒരുമിച്ചെഴുതി. അല്ലെങ്കിലും ഒരു യാത്രയിൽ ഒരു ശൈലിയെന്നതാണ് ഞങ്ങളുടെ രീതി. അവളുടെ ആ മൂന്നാമെഴുത്ത് അതുകൊണ്ടുതന്നെ മുഴുവൻ വിവരിക്കുന്നതിൽ അവർത്തവിരസതയുണ്ടാകുന്നു. അവൾ എഴുതിയതിൽ വ്യത്യാസമായ ഭാഗം ഇതുമാത്രമായിരുന്നു’

“……പെട്ടന്ന് ബാത്ത്ടബ്ബിലെ വെള്ളം വിശാലമായ ഒരു മുതലക്കുളം ആകുകയും ഞാനതിലെ ഏക മുതലയാകുകയും ചെയ്തു. പ്രക്ഷുബ്ധമായ എന്റെ വിശപ്പിന്റെ ഓളങ്ങളിൽ 
അവൻ പതറി . അരക്കെട്ടോളം മുങ്ങിനിന്ന അവന്റെ തെറിച്ച മാംസഭാഗങ്ങളെ ഭക്ഷിക്കാൻ തുടങ്ങുമ്പോൾ അവൻ എന്നിലേക്ക്‌ നിലംപതിക്കുന്നു. ഹൃദയം മരപ്പൊത്തിൽ ഒളിച്ചുവയ്ക്കാതെ എന്നെ വിശ്വസിച്ചു നദികടക്കാൻ മുതിർന്ന അവന്റെ  പ്രാണവായുവിന്റെ കുമിളകൾ ഓരോ വൃഷണങ്ങളായി എനിക്കുതോന്നി. ഞാനവയെല്ലാം വലിച്ചെടുത്തു ഭക്ഷിച്ചു രതിമൂർച്ഛയടഞ്ഞു. അസ്ഥികൂടത്തെ കരയിലേക്ക് വലിച്ചെറിഞ്ഞു…”

Advertisement

എഴുതിക്കഴിഞ്ഞു അവൾ അനുബന്ധമായി കുറിച്ചു
‘തൃഷ്ണകളുടെ കോശവിഭജനം കൊണ്ട് ശരീരം ശരിയാകുന്നതുവരെ വിട. മധുരമൂറ്റിയെടുത്തു ചണ്ടിയായി ഞാൻ നിന്നെ മോചിപ്പിക്കുന്നു’    

അവൾ എഴുതി നിർത്തിയ ഇടത്തിൽ നിന്നും ഞങ്ങൾ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എന്റെ കാലിയായിരുന്ന പേഴ്സിൽ എല്ലാ യാത്രയ്‌ക്കൊടുവിലും ചെയ്യുന്നതുപോലെ കുറച്ചു നോട്ടുകൾ അവൾ നിക്ഷേപിച്ചപ്പോൾ ഒരു പുരുഷവേശ്യയുടെ ചിരി എന്നിലുണർന്നു.

ഇനി ഏകാന്തതയുടെ വേനൽത്തുരുത്തിലേക്കു വീണ്ടും ഒരു മടക്കയാത്ര. ചുവരുകളോ അഴികളോ ഇല്ലാത്ത കാരാഗൃഹമാണ് ഏകാന്തത .അവിടെ വധശിക്ഷയൊരു ഭാഗ്യവും പരോളൊരു കൊടിയ പീഡനവുമാകുന്നു.മൂകതയുടെ ജയിൽനിയമങ്ങളെ ഭേദിച്ചുള്ള തടവുചാട്ടങ്ങൾ സംഭവിക്കാതെപോകുന്നത് അദൃശ്യമായ ജയിൽമതിലിന്റെ തിട്ടപ്പെടുത്താനാകാത്ത ഉയരംകൊണ്ടുതന്നെയാണ്.ശ്രമിച്ചവർ ശ്രമിച്ചവർ വലിയ വീഴ്ചകൾക്കൊടുവിൽ ചങ്ങലകളണിഞ്ഞു  ഇരുട്ടറകളിലേക്കു വലിച്ചെറിയപ്പെടുന്നു.ഓർമകളുടെ വാചാലത ചുറ്റിനുംനിന്ന് ഭേദ്യംചെയ്യുന്നു. ശിക്ഷ അവസാനിക്കുന്നത് തടവുപുള്ളികളെ തുറന്നുവിടുമ്പോഴല്ല,അവരെക്കാണാൻ മരണംസന്ദർശകർക്കുള്ള കോളത്തിൽ ഒപ്പുവയ്ക്കുമ്പോൾ…. !

വർഷയുമൊന്നിച്ചുള്ള മൂഡബിദ്രി യാത്രയെക്കുറിച്ചു  കൈലാസ് എന്ന ഞാൻ 2013 മെയ് 12  ഞായറാഴ്ച ഇങ്ങനെ എഴുതിനിർത്തുന്നു

Advertisement

വളരെ താത്പര്യത്തോടെയാണ് കൈലാസ് കഥാരൂപത്തിലെഴുതിയ ഈ യാത്രാക്കുറിപ്പ് ഹരികുമാർ തന്റെ സുഹൃത്തായ വിഘ്‌നേഷിന്റെ വീട്ടിലിരുന്നു വായിച്ചുതീർത്തത്.
അതിനു മുന്നേയും കൈലാസ് വർഷകാലത്തിലേക്കു അനവധി യാത്രകൾ ചെയ്തിട്ടുണ്ടെന്ന് അവനു മനസ്സിലായി. അവയെക്കുറിച്ചുള്ള മഴയോർമ്മകളും അയാൾ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നുറപ്പിച്ചു.  മേശപ്പുറത്തിരുന്നൊരു മുഷിഞ്ഞ നോട്ടുബുക്കിനെ വെറുതെ മറിച്ചുനോക്കിയപ്പോഴാണ് കൃത്യമായി തീയ്യതിയിട്ടെഴുതിയ ഈ അവസാനമില്ലാത്ത കഥ വായിക്കാനിടയായത്. ഫിക്ഷനും കഥയും കവിതയും യാത്രാവിവരണവും ചരിത്രവും രതിയും സാമൂഹ്യവിഷയങ്ങളും മതവും തത്വചിന്തകളും ആത്മഗതങ്ങളും എല്ലാമടങ്ങിയ ഒരു രചന. അതുകൊണ്ടുതന്നെ ആദ്യം മുതലുള്ളതു വായിക്കാൻ ഹരി അതിയായി ആഗ്രഹിച്ചു. ആരാണീ കൈലാസെന്ന് അറിയില്ല. വിഘ്നേഷ് ഒട്ടു പറഞ്ഞിട്ടുമില്ല.

എല്ലാ വാരാന്ത്യത്തിലേയും സൗഹൃദ പാർട്ടിയിലെപോലെ അന്നു വൈകുന്നേരത്തെ പാർട്ടിയിലും സാമാന്യം നന്നായി  മദ്യപിച്ച ഹരിയ്ക്ക് ബൈക്കെടുത്തു കഴക്കൂട്ടത്തുള്ള വീട്ടിൽ പോകാൻ പറ്റാത്തതിനാലാണ് പാർട്ടി നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് പൂജപ്പുരയിൽ താമസിക്കുന്ന സുഹൃത്തായ വിഘ്നേഷിനൊപ്പം അവന്റെ വീട്ടിലെത്തുന്നത്. സമയം രാത്രി ആയതിനാൽ ഹൈവേയിൽ പോലീസ് ചെക്കിങ്ങ് സ്ട്രിക്റ്റ് ആണെന്നും ഇന്നെന്റെവീട്ടിൽ കിടന്നിട്ടു രാവിലെ പോകാമെന്നും വിഘ്നേഷ് നിർബന്ധിച്ചിട്ടാണ് ഹരി ഇവിടെ എത്തിച്ചേർന്നതും അവനു കിടക്കാൻ വിഘ്നേഷ് ആ മുറി തുറന്നുകൊടുത്തതും.

ലഹരി ഏറെക്കുറെ വിട്ടൊഴിഞ്ഞ ഹരി കൈലാസിന്റെ മൂഡ്ബിദ്രി കുറിപ്പ് ഒന്നുകൂടി വായിച്ചു. അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. ഓരോന്നാലോചിച്ചു ചുറ്റിനും കണ്ണോടിച്ചു. പുസ്തകങ്ങൾ വാരിവിതറി അലങ്കോലമായി കിടക്കുന്ന മുറി. ചുവരിൽ മുപ്പത്തിയഞ്ചിനോടടുത്തു പ്രായമുള്ള സുമുഖനായ ഒരു യുവാവിന്റെ ഫോട്ടോ. ബസിലിരുന്നു വർഷ അവളുടെ ഫോണിൽ നോക്കിയത് ഇതുപോലൊരു ഫോട്ടോ ആയേക്കാം എന്ന് ഹരി ചിന്തിച്ചു. അതു കൈലാസെന്നു അവനുറപ്പിച്ചു. മുടിനീട്ടിവളർത്തി ഷേവ് ചെയ്യാത്ത മുഖമോടെ മറ്റൊരു ഫോട്ടോ ഷെൽഫിൽ ചരിഞ്ഞുകിടന്നുന്നു. ഹരി അതെടുത്തു നോക്കി. ചുവരിലെ ഫോട്ടോയുമായി സാമ്യം പറയില്ലെങ്കിലും അതും കൈലാസ് തന്നെയാണ് .

വിഘ്‌നേഷിന്റെ ജോലിസ്ഥലത്ത് ഹരി ജോയിൻ ചെയ്‌തിട്ടു രണ്ടുമൂന്നാഴ്ചയേ ആകുന്നുള്ളൂ .അതിനാൽത്തന്നെ അവനുമായി മാനസികമായി അടുപ്പം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഈ വീട്ടിൽ ഹരി വരുന്നതും.  താനും അമ്മയും മാത്രമേ വീട്ടിലുള്ളൂ എന്നുമാത്രമാണ് വീടിനെ കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നത്. കിടന്നിട്ടു ഉറക്കംവരാത്ത ഹരി തൊട്ടടുത്ത റൂമിൽ ചെന്ന് വിഘ്‌നേഷിനെ വിളിച്ചു. അവനും ഏറെക്കുറെ ലഹരി വിട്ടൊഴിഞ്ഞ അവസ്ഥയിലായിരുന്നു. കോട്ടയവായ ഇട്ടുകൊണ്ട് എഴുന്നേറ്റു ഹരിക്കൊപ്പം റൂമിൽവന്ന അവനോടു ഈ കുറിപ്പിനെ കുറിച്ചും കൈലാസിനെ കുറിച്ചും ഹരി  അന്വേഷിച്ചു. ഇത് ചോദിക്കാനാണോ വിളിച്ചതെന്ന് താത്പര്യക്കുറവോടെ പറഞ്ഞുകൊണ്ട് അവൻ കട്ടിലിൽ ഇരുന്നു. ഹരിയെ നോക്കി പറഞ്ഞുതുടങ്ങി.

Advertisement

“കൈലാസ് എന്റെ ചേട്ടനാണ്….ഞങ്ങൾതമ്മിൽ അച്ഛൻ ബന്ധമേയുള്ളൂ ‘അമ്മ രണ്ടാണ്. കൈലാസേട്ടന്റെ ആറാംവയസിൽ അമ്മ മരിച്ചതിനുശേഷമാണ് അച്ഛൻ എന്റെ അമ്മയെ കെട്ടിയത് ഏഴുവർഷം മുമ്പ് അച്ഛനും മരിച്ചു. ഒന്നൊന്നരവർഷമായി കൈലാസേട്ടൻ മിസ്സിംഗ് ആണ്. അന്വേഷിക്കാവുന്നിടത്തൊക്കെ അന്വേഷിച്ചു. ഒരു ഫലവുമില്ല….”

“ഞാനീ കുറിപ്പ് വായിച്ചതിൽ നിന്നാണ് ആളെക്കുറിച്ചു അറിയാൻ താത്പര്യപ്പെട്ടത്…അതാണ് നിന്നെ വന്നുവിളിച്ചത്..” . ഹരി പറഞ്ഞു

“ഉം…പുള്ളി ചുമ്മാ എഴുതിക്കൂട്ടുമായിരുന്നു. ഞാനൊന്നും വായിച്ചിട്ടില്ല. നോക്കിയാൽത്തന്നെ തലതരിപ്പാ. പണ്ടൊക്കെ കവിയരങ്ങുകളിൽ പോകുമായിരുന്നു. ഈ മുറിയിലെന്നും ആരെങ്കിലുമൊക്കെ കാണുമായിരുന്നു വെള്ളമടിക്കാനും ബഹളംവയ്ക്കാനും. എനിക്കുകൂടി അറിയാവുന്ന ചിലർ ഇടയ്ക്കിടെ വരുമായിരുന്നു. എന്നോടും അമ്മയോടും കൈലാസേട്ടന് ചെറുപ്പംമുതൽ ഒരു അകൽച്ചയുണ്ടായിരുന്നു.”

“ഇതിൽ പറയുന്ന വർഷയെ അറിയാമോ …?”.
“ഇല്ല…എപ്പോഴും ആരോടൊക്കെയോ ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഒരു ലൈനുണ്ടായിരുന്നെന്നു സംശയമുണ്ടായിരുന്നു”. വിഘ്നേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങളോടു അകൽച്ച വരാനുള്ള കാരണം ?”.
“അറിയില്ല…എന്റെ അമ്മയെ അംഗീകരിക്കാൻ പുള്ളിക്ക് ആദ്യമേ മടിയുണ്ടായിരുന്നു. ഒരു ഇരുപത്‌ വയസുകഴിഞ്ഞപ്പോൾ ഞങ്ങളിൽ നിന്നും ഏറെക്കുറെ അകന്നു. ഈ വീട് പുള്ളിക്കൊരു സത്രം പോലെ..”.
അതൃപ്തി നിറഞ്ഞ മുഖമോടെ വിഘ്നേഷ് അങ്ങനെ പറയുമ്പോൾ ഹരി ഷെൽഫിൽ പരതുകയായിരുന്നു. അതുകണ്ടു വിഘ്നേഷ് ചോദിച്ചു

Advertisement

“നീയെന്താണ് നോക്കുന്നത്‌ …?”
“അതേ ..പുള്ളി എഴുതിയ മറ്റെന്തെങ്കിലും…?”
“ഓ അതോ… ദോ ആ പെട്ടിയിൽ നോക്കൂ ..”

വിഘ്‌നേഷിന്റെ കണ്ണുകൾക്കൊപ്പം ഹരിയുടെ കണ്ണുകളും മുറിയുടെ മൂലയിലിരിക്കുന്ന ഒരുപെട്ടിയിൽ സന്ധിച്ചു, ഒരു തടിപ്പെട്ടി. ഹരി അതുതുറന്നു. അതിനുള്ളിൽ ചിതലരിച്ചും അല്ലാതെയും കുറേ നോട്ട്ബുക്കുകൾ. ആവേശത്തോടെ ഓരോന്നും തട്ടിക്കുടഞ്ഞു  അവൻ മേശപ്പുറത്തുവച്ചു, തുറന്നുനോക്കി. കവിതകളും കഥകളും കുറിപ്പുകളും മൂഡബിദ്രിയെ പോലുള്ള യാത്രാക്കുറിപ്പുകളും അവയിലുണ്ട്. യാത്രാക്കുറിപ്പുകൾ അടങ്ങിയ ബുക്കുകളെ തിയതികളുടെ ക്രമത്തിൽ അടുക്കിവച്ചു. മറ്റുബുക്കുകളെ പ്രത്യേകമായും. വർഷവും മാസവും അനുസരിച്ചു മൂഡബിദ്രി കുറിപ്പ് യാത്രാക്കുറിപ്പുകളിൽ ആറാമത്തേതായിരുന്നു. കന്യാകുമാരി മുതലാണ് ആരംഭിക്കുന്നത്.

ഏറെക്കാലമായി ഹരിയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ചില താത്പര്യങ്ങൾ പതിയെ ഉണർന്നുവന്നു. എന്തോ കിട്ടിയെന്നപോലെ അക്ഷരങ്ങളിലൂടെ കൈലാസിലേക്ക് ഒരു യൂടേൺ എടുക്കാൻ അവൻ തീരുമാനിച്ചു.
(തുടരും)

 1,155 total views,  8 views today

Advertisement
Advertisement
Entertainment7 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment21 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence45 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »