Novi Joseph

സത്യായിട്ടും നേതാക്കളോട് ഒരുകാര്യം പറയാം. ഞങ്ങളുടെ റേഷനെങ്ങാനും മുട്ടിച്ചാൽ കുടുംബസമേതം കേരളത്തിലെ സകല ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ കുടിൽ കെട്ടി സമരം തുടങ്ങും ഞങ്ങൾ പിന്നെ, വഴിനടക്കാൻ നല്ലനേരം നോക്കേണ്ടിവരും നേതാക്കളേ. നല്ലനേരം ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഭരണം, ജനങ്ങളുടെ മേൽ കുതിര കേരാനുള്ളതാണെന്ന നിങ്ങളുടെ ധാരണയുണ്ടല്ലോ?, അതിനേയാണ് വെറും തെറ്റിദ്ധാരണ എന്ന് പറേണത്…..!

കരസേന മേധാവിയെ പോലുംകൂടെ കൂട്ടിയുള്ള നിങ്ങളുടെ കളിയുണ്ടല്ലോ. അത് സത്യത്തിൽ ജനങ്ങളോടുള്ള ഒരു യുദ്ധപ്രഖ്യാപനം തന്നേയാണ്. ഇവിടെ പശുവിന്റെ പേരിൽ രാജ്യവ്യാപകമായി മുസ്ലീങ്ങളും ദളിതരും ആക്രമിക്കപെടുകയും കൊലചെയ്യപെടുകയും ആസൂത്രിത കലാപങ്ങൾ അഴിച്ചുവിടുകയും ചെയ്തപ്പോൾ എവിടെ പോയിരുന്നു ഈ മേധാവികൾ. ചരിത്രത്തിലേതുമില്ലാത്ത ആഭ്യന്തര കാര്യങ്ങളിലെ നിങ്ങളുടെ ഈ ഇടപെടൽ, ഉത്സാഹം എല്ലാത്തിനും രാജ്യത്തിന്റെ ആഭ്യന്തര സമാധാനമാണ് ലക്ഷ്യമെങ്കിൽ എന്തേ അപ്പോൾ അറച്ചു നിന്നു ? ഇതുപോലെ രാജ്യത്തിന്റെ ഭരണതലപ്പത്ത് എത്തുകയും ആ രാജ്യത്തെ ഭരണഘടനതന്നെ തിരുത്തുകയും ചെയ്ത മുൻ പാക് പ്രധാനമന്ത്രി മൂഷാറഫിന് അവിടുത്തെ കോടതി കൊടുത്തത് വധശിക്ഷയാണ്. ബന്ധപെട്ടവരെ ഒന്നു
ഓർമിപ്പിച്ചു എന്നുമാത്രം.

ജനാധിപത്യം തീർത്തും താറുമായ പാകിസ്ഥാനിലെ കോടതിപോലും രാജ്യത്തിന്റെ ഭരണഘടനക്കെതിരെ പ്രവർത്തിച്ചവരെ തക്കശിക്ഷപറയാൻ സധൈര്യം മുന്നോട്ടുവരുമ്പോൾ, ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ സൈനീക സംവിധാനങ്ങളെ പോലും ദുരുപയോഗം ചെയ്യുന്ന ഈ ജനവിരുദ്ധ.ഭരണഘടന‐വിരുദ്ധ നടപടികൾക്കെതിരേ അനാവശ്യ കീഴ്വഴക്കങ്ങളേയും ദുഷ്പ്രവണതകളേയും കൈയ്യും കെട്ടിയിരുന്ന് ആസ്വദിക്കാൻ എങ്ങനെയാണ് ലോകത്തിന് മുന്നിൽ വിലയും നിലയുമുള്ള ഇന്ത്യൻ കോടതികൾക്കാകുന്നത് ?

രാജ്യസ്നേഹികളായ മുഴുവൻ ജനങ്ങളും സാംസ്കാരിക നായകന്മാരും രാഷ്ട്രീയ പ്രവർത്തകരും കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളും ഈ ദുഷ്പ്രവണതകൾക്കെതിരെ ശക്തമായി പ്രതിക്ഷേധിക്കാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇന്ത്യയുടെ ആത്മാവിനെ കീറിമുറിച്ച ആ പൗരത്വഭേദഗതി ബില്ലിനെ പിന്തുണച്ച ആർ.ജെ.ഡി, ബിജു ജനതാദൾ അടക്കമുള്ള കക്ഷികൾ പോലും നിയമത്തിനെതിരെ നിസഹകരണ നിലപാടെത്തില്ലേ; ജനഹിതം തിരിച്ചറിഞ്ഞ്. കാലത്തിന്റെ ചുവ രെഴുത്തുകൾ വായിച്ചെടുക്കാനുള്ള ഭാഷ ജനഹിത ഭാഷ നമ്മുടെഭരണാധികാരികൾ ഇനിയും
പഠിക്കേണ്ടിയിരിക്കുന്നു.

അമിത് ജി പറയുന്നു ഡൽഹിയിലെ കലാപങ്ങൾക്കെല്ലാം പിന്നിൽ കോൺഗ്രസെന്ന്, അല്ലാ നേതാവേ യൂ.പി.എ ഭരണകാലത്ത് ഇന്ധന വിലവർദ്ധനവിനെതിരേ നിങ്ങൾ ബി.ജെ.പിക്കാർ കാളവണ്ടി ഉന്തിപോലും സമരം നടത്തിയല്ലോ. അഴിമതിയിൽ ആറാടിനിന്ന ആ കോൺഗ്രസിനെതിരെയുള്ള സമരത്തിന് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റേയും പൊതുസമൂഹത്തിന്റേയും പിന്തുണയുമുണ്ടായത് അവരെല്ലാം ബി.ജെ.പിക്കാരായിരുന്നതുകൊണ്ടായിരുന്നോ അമിത് ജീ ?

ഭരണകൂടം ഭരണഘടനയെ തന്നെ അട്ടിമറിക്കാൻ നോക്കുമ്പോൾ രാഷ്ട്രീയ പാർടികൾ നീങ്ങൾക്ക് കീ ജയ് വിളിക്കുമെന്ന ധാരണ ശുദ്ധ അസംബന്ധമാണ് ജീ. അല്ലാ ജീ അങ്ങെന്തിനാണ് കോൺഗ്രസ്..കോൺഗ്രസ് എന്ന് പറഞ്ഞ് കരയുന്നത് ജീ? എവിടെ പോയി അങ്ങയുടെ കോൺഗ്രസ് വിമുക്ത ഭാരതം? ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ കടലിൽ കായം കലക്കിയതിന് സമമാണെന്ന് പരിഹസിച്ചവരേ നിങ്ങളെന്തിനാണ് അർബൻ നക്സലേറ്റുകൾ ഈ സമരത്തിന്റെ ഒരു ചാലക ശക്തി എന്ന് പറഞ്ഞ് മോങ്ങുന്നത്.

അഴിമതി വീരന്മാരായ കോൺഗ്രസ്കാരിലും ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളിലും ജനങ്ങൾകാണുന്നത് നിയമം മൂലം മുറിവേറ്റ ജനങ്ങളുടെ സംരക്ഷകരേയാണ്. അമത്യാസെൻ, രാമചന്ദ്രഗുഹ, മാർകണ്ടേയ കഡ്ജു തുടങ്ങിയ പ്രമുഖരെല്ലാം ഇന്ന് സമര
മുഖത്തുണ്ടെങ്കിൽ അത് ഈ നിയമത്തിലെ ഭരണഘടനാ വിരുദ്ധഅംശങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. ഭരണക്കാരേ വേണ്ടിടത്തും വേണ്ടാതിടത്തും നക്കികൊടുത്തല്ല. രക്തവും ജീവനും നൽകി ബ്രിട്ടീഷുകാരുടെ പക്കൽ നിന്നും പിടിച്ചു വാങ്ങിയ സ്വാതന്ത്രം സംഘപരിവാറിന് മുന്നിൽ അടിയറവക്കാൻ ഞങ്ങൾ തയ്യാറല്ല നേതാക്കന്മാരേ.

ഷൂ അണിയുന്ന പാരമ്പര്യമാണ് ഞങ്ങളുടേത്. അത് നക്കികൊടുത്ത പാരമ്പര്യം ഞങ്ങളുടേതുമല്ല.പോരാട്ടങ്ങൾ കനക്കട്ടേ.സഹിക്കാനാവുന്നില്ലെങ്കിൽ തടങ്കൽ പാളങ്ങൾക്കൊപ്പം, രാജ്യത്താകെ ജയിലറകളും പണിതുയർത്തൂ.ഭരണക്കാരേ റേഷൻ മുട്ടിക്കുമെന്ന കേരളത്തിലെ ബി.ജെ.പി ക്കാരുടെ വെല്ലുവിളികൾ ഇവിടുത്തെ പാവങ്ങളുടെനേർക്കാണ്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നേർക്കാണ്. ഞങ്ങടെ റേഷനെങ്ങാനും മുടങ്ങിയാൽ കേരളത്തിലെ നേതാക്കന്മാ
രുടെ വീടുകളിലേക്ക് മാർച്ച് നടത്തി അവിടേയുള്ള അരിയും മറ്റുമെടുത്ത് ഞങ്ങൾ സ്ത്രീകളും കുട്ടികൾക്കുമൊപ്പം കഞ്ഞിവച്ച് കഴിയും നേതാക്കളേ. ഭീഷണിവേണ്ട നേതാക്കളേ. അതങ്ങ് കൈയ്യിൽ വച്ചിരുന്നാൽ മതി ! കേരളത്തിലെ ജനങ്ങളുടെ പ്രതികരണശേഷിയളക്കുകയാണ് നേതാക്കളുടെ ഉദ്ദേശമെങ്കിൽ അതങ്ങ് നേരെപറയാണുവേണ്ടത്, നേതാക്കളേ ,ഞങ്ങൾ റെഡി.സ്ഥലവും സമയവും പറഞ്ഞാൽ തൂറി പോകും നേതാക്കളേ ശൗചാലങ്ങളിലല്ല.കേരളത്തിന്റെ തെരുവുകളിലൂടെ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.