Diseases
ഇനി പടം കണ്ട് ‘രോഗം’ കണ്ടുപിടിക്കും
പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രോഗ്രാം ആദ്യം പ്രയോഗിച്ചത് എബ്രഹാം ലിങ്കന്റെ ഫോട്ടോയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വികരുടെ ഫോട്ടോയുമായി ചേര്‍ത്ത് വച്ച് നടത്തിയ പഠനത്തില്‍ അദ്ദേഹത്തിന് ‘ മര്‍ഫാന്‍ സിണ്ട്രോം’ എന്നാ അസുഖമുണ്ടായിരുന്നത്തായി കണ്ടെത്തി. .!!!
143 total views

ഒരു ഫോട്ടോയ്ക്ക് ഒരുപ്പാട് കഥകള്‍ പറയാനുണ്ടാകും. ഒരുപ്പാട് ഓര്‍മകളും സ്വപ്നങ്ങളും ഒക്കെ അടങ്ങുന്നതാകും നമ്മുടെ ഓരോ ഫോട്ടോയും…പക്ഷെ ഇപ്പോള്‍ ഈ ഫോട്ടോകള്‍ പറയുന്നത് നിങ്ങളുടെ ഓര്‍മകളല്ല, മറിച്ചു നിങ്ങളുടെ രോഗങ്ങളാണ്. ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ പുതിയ കമ്പ്യൂട്ടര്‍പ്രോഗ്രാം ഉപയോഗിച്ച് ഇനി നമ്മുടെ അപ്പനപ്പുപ്പന്മാരുടെ ഫോട്ടോ നോക്കി നമുക്ക് എന്തെകിലും ജനിതക രോഗമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും…
പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രോഗ്രാം ആദ്യം പ്രയോഗിച്ചത് എബ്രഹാം ലിങ്കന്റെ ഫോട്ടോയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വികരുടെ ഫോട്ടോയുമായി ചേര്‍ത്ത് വച്ച് നടത്തിയ പഠനത്തില്‍ അദ്ദേഹത്തിന് ‘ മര്‍ഫാന്‍ സിണ്ട്രോം’ എന്നാ അസുഖമുണ്ടായിരുന്നത്തായി കണ്ടെത്തി. .!!!
സാധാരണ ഗതിയില്‍ ജനിതക അസുഖങ്ങള്‍ കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒരു പരിപാടിയാണ്. ഒരുപാട് പരിശോധനകളും മറ്റും നടത്തി വളരെയധികം സമയം ചിലവഴിച്ചു നടത്തേണ്ട ഈ രോഗ നിര്‍ണയം ഇപ്പോള്‍ ഈ പ്രോഗ്രാം കണ്ടുപിടിച്ചത് മൂലം വളരെ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നായിമാറിയിരിക്കുകയാണ്.
ക്രിസ്റ്റഫര്‍ നെലാക്കാര്, ആന്ദ്രെ സിസ്സര്മാന് എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രോഗ്രാം ഉണ്ടാക്കിയത്. ഈ പ്രോഗ്രാമിന്90 തരം ജനിതക രോഗങ്ങള്‍ തിര്‍ച്ചറിയാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. 93% ആണ് ഇതിന്റെ കൃത്യത.
‘അസുഖം എന്തെന്ന് വ്യക്തമായി മനസിലാക്കി തരാന്‍ ചിലപ്പോള്‍ ഈ പ്രോഗ്രാമിന് സാധിക്കില, പക്ഷെ എന്താ അസുഖത്തിന്റെ സ്വഭാവം എന്ന് ഈ പ്രോഗ്രാം എന്തായാലും പറയും’
144 total views, 1 views today