ഇനി മുതല്‍ ചായയും ഓണ്‍ലൈനായി വാങ്ങിക്കാം … വീഡിയോ

0
572

541924_473494436012522_1952442337_n

 

ചെരിപ്പ് മുതല്‍ തുണി വരെ, മൊബൈല്‍ഫോണ്‍ മുതല്‍ ടി വി വരെ ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ ആയി വാങ്ങിക്കാന്‍ പറ്റുന്ന ഈ സാഹചര്യത്തില്‍ ചായ ഓണ്‍ലൈന്‍ ആയി വാങ്ങിക്കാന്‍ സാധിച്ചാലോ ?. അതിശയപ്പെടേണ്ട ‘സിപോ’ എന്ന ഒരു ഐ റ്റി കമ്പനി ഇത്തരത്തിലുള്ള ഒരു സംരംഭത്തിനു തുടക്കമിടുകയാണ്.

മുംബൈയില്‍ ചായയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ചായ കുടിക്കാന്‍ ചിലവഴിക്കാന്‍ മാത്രം സമയം കിട്ടാറില്ല . ഓണ്‍ലൈന്‍ ആയി ചായ കിട്ടിയിരുന്നെങ്കില്‍ എന്ന തമാശ ചോദ്യത്തിന് ‘സിപോ’ കൊടുക്കുന്ന മറുപടിയാണ്‌ എന്തുകൊണ്ട് ഇല്ല …

മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചു ചെറു ചായ കടകളുമായി സംസാരിച്ചപ്പോള്‍ കടക്കാരും അതുനു തയ്യാറായി . അങ്ങനെ ഒറ്റ ദിവസം കൊണ്ട് ‘ചോട്ടു ചായ് വാല ഡോട്ട് കോം’ പിറന്നു. ഉടനെ തന്നെ ബാന്ദ്രക്കാര്‍ ചായ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യും …

വീഡിയോ കാണാം…