ഇനി ജോലി ചെയ്തു കൊണ്ട് എക്സര്‍സൈസ് ചെയ്യാന്‍ എളുപ്പവഴി !

531

01

കാല് വേദന.. കൈ വേദന.. ബാക്ക് പെയിന്‍.. അങ്ങിനെ ഇക്കാലത്തെ പിള്ളേര്‍ക്ക് ഇല്ലാത്ത അസുഖങ്ങളില്ല. നിത്യേന 8 മണിക്കൂറിലധികം ലാപ്‌ടോപിന് മുന്‍പില്‍ ചടഞ്ഞിരുന്ന് ഇന്ത്യന്‍ കേരള രാഷ്ട്രീയത്തിലെ ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു കമന്റുകള്‍ പാസാക്കുന്ന ഇക്കൂട്ടര്‍ക്ക് പക്ഷെ ഒന്ന് അധ്വാനിക്കാന്‍ പറഞ്ഞാല്‍ പറയും നേരത്തെ പറഞ്ഞ കാല് വേദന.. കൈ വേദന.. ബാക്ക് പെയിന്‍ എന്നിങ്ങനെ. എക്സര്‍സൈസ് ചെയ്യാന്‍ ടൈം കിട്ടുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നം. അക്കൂട്ടര്‍ക്കായി ഇതാ ഇനി ജോലി ചെയ്തു കൊണ്ട് എക്സര്‍സൈസ് ചെയ്യാന്‍ ഒരു എളുപ്പവഴി.

ബില്‍ഡര്‍മാരായ റോബ് ഗോഡ്ഷോയും വേര്‍ഡ്വൈസും ആണ് ഈ സുന്ദര ജിം കം വര്‍ക്ക്‌ മെഷീന്‍ ഡിസൈന്‍ ചെയ്തത്. കേവലം 24 മണിക്കൂര്‍ കൊണ്ടാണ് അവരിത് ഡിസൈന്‍ ചെയ്തത് എന്നത് അതിന്റെ ലാളിത്യം സൂചിപ്പിക്കുന്നു.

02

03

04

05