ഇനി “റേഞ്ച്” ഇല്ലെങ്കിലും മെസ്സേജ് അയക്കാം..!!!

652

goTenna-2014-07-17-01

‘ഗോടീന’ എന്ന കമ്പനിയാണ് ഈ പുതിയ സംവിധാനം കൊണ്ട് വരുന്നത്, നാം യാത്രകളില്‍ പതിവായി നേരിടുന്ന പ്രശ്‌നമാണ് ഈ ‘റേഞ്ച് പ്രോബ്ലം’.. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കാന്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അയക്കാന്‍ ശ്രമിക്കുമ്പോഴേക്കും റേഞ്ച് പോകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരുങ്ങിയാണ് ഗോടീന വരുന്നത്…

ഗോടീന വിപണിയില്‍ എത്തിക്കുന്ന ഈ പുതിയ ഉപകരണത്തിന്റെ സഹായത്തോടുകൂടി നമ്മുക്ക് ഇനി റേഞ്ച് ഇല്ലെങ്കിലും മെസ്സേജ് അയക്കാം. നമ്മുടെ ഫോണിനെ ബ്ലുടൂത്തിന്റെ സഹായത്തോടുകൂടി ഈ ഉപകരണം ഒരു റേഡിയോ തരംഗമാക്കി മാറ്റുന്നു. 50മൈല്‍ വരെ ഈ റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കും. ഒരു ആന്‍ഡ്രോയിഡ് ആപ്പിന്റെ സഹായത്തോടുകൂടി ഇതു നമ്മുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഈ അപ്പ് വഴി മറ്റു ഗോടീന ഉപയോക്താക്കള്‍ക്ക് നമ്മുക്ക് മെസ്സേജ് അയക്കാനും മറ്റും പറ്റും. ഇതിന്റെ മറ്റൊരു പ്രതേകത ആദ്യ ശ്രമത്തില്‍ തന്നെ മെസ്സേജ് ‘സെന്റ്’ ആയിലെങ്കില്‍ ‘സെന്റ്’ ആകുന്നത് വരെ ഇതു തനിയെ പ്രവര്‍ത്തിക്കും, അതായത് സെന്റ് ചെയ്യാന്‍ ശ്രമിക്കും…

ഈ ഗോടീന ഉപകരണം ഉടന്‍ തന്നെ വിപണിയില്‍ എത്തും. 300 ഡോളറാണ് ഈ ഉപകരണത്തിന്റെ വില.