ന്നാ താൻ കേസ് കൊട്

NP Muraleekrishnan

മലയാളത്തിലെ ഏറ്റവും മികച്ച സോഷ്യൽ സറ്റയറുകളിലൊന്ന്. ഒരു സാധാരണ പൗരൻ എല്ലാ കാലവും അനുഭവിച്ചു പോരുന്ന ജീവിതമാണ് ഈ സിനിമ. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് ഇത് അവരുടെ സിനിമയായി അനുഭവപ്പെടും. തിയേറ്ററിൽ ലഭിക്കുന്ന നിറഞ്ഞ കൈയടി ഇതിനെ സാധൂകരിക്കുന്നു. അവർ തുറന്നു പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഒരു സാധാരണക്കാരൻ കഥാപാത്രത്തിലൂടെ സിനിമ സാധിച്ചെടുക്കുന്നത്. അതോടെ ഒരു കലാസൃഷ്ടി മനുഷ്യരോടും സമൂഹത്തോടും ജീവിക്കുന്ന കാലത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നു.

പെട്രോൾ വില 70 ൽ തുടങ്ങി 100 ൽ എത്തുന്നതു വരെയുള്ളതാണ് സിനിമയിലെ കാലം. റോഡിലെ കുഴിയാണ് വിഷയം. സാധാരണക്കാരന് നേരെ മേൽത്തട്ടിലുള്ളവർക്കും നീതിന്യായ വ്യവസ്ഥയ്ക്കും എന്തുമാകാം. കാരണം, മേൽത്തട്ടുകാരോട് എതിരിടാൻ സാധാരണ പൗരന് ധൈര്യക്കുറവും പരിമിതികളുമുണ്ട്. അപ്പോൾ തനിക്കു നേരെ വരുന്ന ”എന്നാൽ താൻ കേസ് കൊട്” എന്ന വെല്ലുവിളിക്കു മുന്നിൽ മൗനം പാലിക്കുക മാത്രമാണ് അവനു മുന്നിലുള്ള വഴി.

‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്നതിൽ കവിഞ്ഞ് മറ്റൊരു പരസ്യവാചകവും ഈ സിനിമയ്ക്ക് മതിയാകില്ല. അതെഴുതിയയാൾ വലിയ അഭിനന്ദനമർഹിക്കുന്നു. പെട്രോളിൻ്റെ വിലവർധനവിനെയും റോഡിലെ കുഴികളെയും പഴിച്ചുകൊണ്ടാണ് ഓരോ ദിവസവും നമ്മൾ റോഡിലേക്ക് ഇറങ്ങുന്നത്. ഒരു സാധാരണക്കാരന് ഇതു രണ്ടും ഒരുപോലെ ബാധ്യതകളാണ്.

പെട്രോളടിക്കാനും നികുതിയടക്കാനുമായി ജോലിക്കു പോകുന്ന ജനതയാണല്ലോ നമ്മൾ. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്നവർ റോഡിലേത് സംസ്ഥാന കുഴിയോ ദേശീയ കുഴിയോ എന്ന് നോക്കാൻ മെനക്കെടില്ല. നമ്മളെ സംബന്ധിച്ച് ഇത് പുതിയ കാര്യവുമല്ല. എത്രയോ വർഷങ്ങളായി കണ്ടുകണ്ട് ഇത് ശീലമായിരിക്കുന്നു. കാൽനടയാത്രക്കാർ പോലും സുരക്ഷിതരല്ലാത്ത റോഡ്, ട്രാൻസ്പോട്ട് സംവിധാനമാണ് നമുക്കുള്ളത്. ഇതിൽ കക്ഷിരാഷ്ട്രീയമില്ല. സാധാരണക്കാരൻ്റെ ഗതികേട് മാത്രമാണുള്ളത്. രാഷ്ട്രീയം കാണുന്നവർ തീർത്തും അസാധാരണീയർ ആണ്. (സിനിമയുടെ പരസ്യവാചകങ്ങളിലും സിനിമയ്ക്കകത്തും പണ്ടുതൊട്ടേ സാമൂഹിക വിമർശനമുണ്ടായിരുന്നു. പക്ഷേ അന്ന് ഇത്രയും സങ്കുചിതമായിരുന്നില്ല രാഷ്ട്രീയ, സാമൂഹിക മനസ്ഥിതി) ഈ സിനിമയുടെ ക്ലൈമാക്സിനോടടുത്ത് തെറ്റുകാരനായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോകുമ്പോൾ വഴിവക്കിൽ കാത്തുനിന്ന് അഭിവാദ്യമർപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതൊരു ബിംബമാണ്. തലച്ചോറ് സ്വന്തം തലയിൽ നിന്ന് മറ്റെങ്ങോ പണയപ്പെടുത്തി ജീവിച്ചു പോരുന്നവരുടെ പ്രതിനിധി. അവരുടെ കണ്ണിൽ റോഡിലെ കുഴികളോ ഉയരുന്ന ഇന്ധനവിലയോ വിഷയമാകാറില്ല.

അഭിനന്ദനങ്ങൾ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, Ratheesh U K പഞ്ചവടിപ്പാലങ്ങൾക്ക് എല്ലാ കാലവും പ്രസക്തിയുണ്ട്. കാരണം നമ്മുടെ വ്യവസ്ഥിതി അങ്ങനെയാണ്. നിങ്ങൾ അത്തരമൊരു സാമൂഹിക വിമർശനമാണ് സരസമായി നിർവ്വഹിച്ചിട്ടുള്ളത്. ഇതുപോലുള്ള സിനിമകൾ ആവർത്തിക്കേണ്ടിയിരിക്കുന്നു.
ഈ സിനിമയിലെ ഒട്ടുമുക്കാൽ പങ്ക് കഥാപാത്രങ്ങളും പുതിയ മുഖങ്ങളാണ്. അതു തന്നെയാണ് സിനിമ തരുന്ന വലിയ ഫ്രഷ്നെസുകളിലൊന്നും. കുഞ്ചാക്കോ ബോബൻ താരശരീരം വിട്ട് അടിമുടി നടനും കഥാപാത്രവുമാകുന്ന സിനിമ കൂടിയാണിത്. വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം.

Leave a Reply
You May Also Like

“എനിക്കവരോടുള്ള അസൂയ അടക്കിവയ്ക്കാൻ കഴിയുന്നില്ല, എന്റെ സ്വപ്നകഥാപാത്രത്തെ അവർ അവതരിപ്പിച്ചു “

പൊന്നിയിൻ സെൽവൻ മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടങ്ങിക്കഴിഞ്ഞു.. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ്…

പുഴുവിന് ശേഷം രത്തീന സംവിധാനം ചെയുന്ന ചിത്രത്തിലും മമ്മൂട്ടി നായകൻ ?

നവാഗത സംവിധായകയായ സംവിധായികയായ രത്തീന മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പുഴു. ഒടിടിയിൽ നിലീസ് ചെയ്ത…

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും !

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജ്യോതികയും സിദ്ധാർത്ഥും ! വേറിട്ട വേഷപ്പകർച്ചയോടെ പ്രേക്ഷകരെ നിരന്തരം അത്ഭുപ്പെടുത്തുന്ന നടനാണ്…

ദുഖങ്ങളെ അതിജീവിച്ചു പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്ന മീന യുടെ വിശേഷങ്ങൾ

ജൂൺ 28നാണ് മീനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടന്നത്. ഭർത്താവ് വിദ്യാസാഗർ അസുഖത്തെ തുടർന്ന്…