റെഡി ബ്രോ.. തുടങ്ങാം..! നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ എത്തി, ‘രാമചന്ദ്രബോസ് & കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘എ പ്രവാസി ഹൈസ്റ്റ്'(A Pravasi Heist) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്തിറങ്ങിയിരിക്കുന്നത്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ അക്ഷമരായി കാത്തിരിപ്പിന് ഇതോടെ വിരാമം കുറിക്കുന്നു. ടൈറ്റിൽ അന്നൗൺസ്‌മെന്റ് നാളെ ഉണ്ടാകും എന്നറിയിച്ചുള്ള ഒരു വീഡിയോ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിരുന്നു . തോക്കുകളും കാർ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകർക്ക് ഒരു തകർപ്പൻ അനുഭവമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഉറപ്പേകുന്നുണ്ട്.

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ‘രാമചന്ദ്രബോസ് & കോ’ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ

Leave a Reply
You May Also Like

‘ലിയോ’ ഫാമിലി സ്റ്റിൽസ് വൈറലാകുന്നു

ഒക്ടോബർ 19 നു ലോകവ്യാപകമായി തിയറ്ററുകളിലെത്താനിരിക്കെ ‘ലിയോ’യുടെ സ്റ്റിൽസ് വൈറലാകുന്നു.. കുടുംബചിത്രങ്ങളാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്.…

കാവ്യാ ഭാസ്കറിന്റെ ‘കാവാലയ്യ’ പുതിയ തരംഗമാകുന്നു

രജനികാന്തിന്റെ ജയ്‌ലറിലെ കാവാലയ്യ എന്ന പാട്ട് റിലീസ് ചെയ്ത ദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്.…

ലിയോയിൽ ഹറോൽഡ് ദാസ് ആയി ആക്ഷൻ ഹീറോ അർജുൻ സർജ

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ്…

സോനാലി സെയ്ഗാളിന്റെ യോഗ വീഡിയോ വൈറലാകുന്നു

ബോളിവുഡിൽ നിരവധി ആരാധകരുള്ള അഭിനേത്രിയാണ് സോനാലി സെയ്ഗാൾ. 2011 ലാണ് തൻറെ അഭിനയം ജീവിതം താരം…