ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം ദുബായിൽ ഒപ്പിച്ച പണി വർത്തയായിരുന്നല്ലോ. വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിനെ പേരിൽ താരത്തെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയും അനന്തര നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഭാരത സർക്കസ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയാണ് ചിത്രത്തിന്റെ ടീം ദുബായിൽ എത്തിയത്. വിമാനത്തിൽ നടന്ന സംഭവം പ്രത്യക്ഷത്തിൽ ചിരിച്ചുതള്ളാമെങ്കിലും കാര്യങ്ങൾ അങ്ങനെ അല്ല. വാർത്തകളിൽ നിറയാനും സിനിമയുടെ പ്രൊമോഷന് വേണ്ടി ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടാനും ചില താരങ്ങൾ ശ്രമിക്കുന്നത് അത്യന്തം അപഹാസ്യമായി മാറുകയാണ്. ഷൈനിന്റെ ഈ പ്രവർത്തി ആ രാജ്യത്തു ജോലി ചെയുന്ന മലയാളി സമൂഹത്തിനു കൂടി അപമാനമാകുകയാണ്. അതുതന്നെയാണ് ഷാർജയിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റിയൻ ദാസ് ഇവിടെ പറയുന്നതും അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
Sebastian Das
പ്രിയ ഷൈൻ ടോം ചാക്കോ . ഈ പ്രവാസി മണ്ണിൽ ഏതാണ്ട് 2.7 മില്യൺ ( 27 ലക്ഷം ) ഇന്ത്യക്കാർ അതിൽ മഹാഭൂരിപക്ഷം മലയാളികൾ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി അഹോരാത്രം എല്ലുമുറിയെ പണിയെടുക്കുന്നവർ ആണ് . നിങ്ങളെ പോലുള്ളവർ ഇവിടെ വന്ന് കാണിച്ചുകൂട്ടുന്നത് മഹാഅപരാധമാണ്.
കൂടെ നടക്കാൻ കുറച്ചു കാശുള്ള പിള്ളേരും നടക്കുന്ന വഴിയിൽ മൊബൈലിൽ ഫോട്ടോ പിടിക്കാൻ പെൺകുട്ടികളെയും കാണുമ്പൊൾ നിങ്ങൾക്ക് സ്വയം തോന്നും ഞാൻ ഏതോ വലിയ ആള് ആണ് എന്ന് . ഒട്ടും സംശയിക്കേണ്ടാ നമ്മുടെ നാട്ടിൽ ബംഗാളികളെ കാണുന്നത് പോലെയാണ് ഈ നാട്ടിലെ നാട്ടുകാർ മലയാളിയെ കാണുന്നതും .
ഏതാണ്ട് 335 യാത്രക്കാരെയും കൊണ്ട് 1.45 ന് പുറപ്പെടേണ്ട വിമാനം നിങ്ങളുടെ വിക്രിയ കൊണ്ട് മാത്രം വൈകിയത് 3 മണിക്കൂർ നേരമാണ് . ഇതിൽ യാത്ര ചെയ്യുന്ന 335 യാത്രക്കാർക്കും 335 ആവശ്യങ്ങൾ ആണ് ( അല്ല അത്യാവശ്യങ്ങൾ ആണ്). വലിയ മാന്യതയൊന്നും ഇല്ലെങ്കിലും ഞങ്ങൾ കുറച്ചു മര്യധയ്ക്ക് ജീവിക്കുന്ന നാടാണ് ഇത് . ദയവു ചെയ്യ്ത് ഞങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുവാൻ ശ്രമിക്കരുതേ ! … നിങ്ങളെക്കാൾ വലിയ നടി നടന്മാർ ഇവിടെ വരുകയും പോവുകയും ചെയ്യുന്നുണ്ട് . അത് ആരെയും അവർ അറിയിക്കാറില്ല .