കേരളത്തിലെത്തിയ പ്രവാസികളേ ദയവു ചെയ്ത് നിങ്ങൾ വീടിന്റെ പുറത്തിറങ്ങരുത്, ഇവിടെ നാട്ടുകാർക്ക് മുഴുവൻ കൊറോണയാണ്

126

സൈനുദ്ദീൻ പാറപ്പുറത്ത് ഹസ്സൻ

വിദേശത്തു നിന്നും എത്തിയ പ്രിയ പ്രവാസികളോടാണ്…,

ദയവു ചെയ്ത് നിങ്ങൾ വീടിന്റെ പുറത്തിറങ്ങരുത് ഇവിടെ നാട്ടുകാർക്ക് മുഴുവൻ കൊറോണയാണ്… അവരിലൂടെ നിങ്ങൾക്ക് പകരാൻ സാധ്യതയുണ്ട് 🚩സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊറോണ നിരക്ക് 9258 രോഗികൾ … അതിൽ വിദേശത്തു നിന്ന് എത്തിയ രോഗബാധിതർ 47 ആളുകൾ മാത്രം.89% Covid cases: സമ്പർക്കം.5% Covid cases: ഉറവിടമറിയില്ല.1%പോലും വിദേശത്തു നിന്ന് വന്ന് കൊറോണ ബാധിച്ചവരില്ല..വിദേശത്ത് നിന്ന് വന്നവരെ മാത്രം ഒറ്റപ്പെടുത്തി വീട്ടിലിരുത്തി എന്നിട്ട് നാട്ടിലുള്ളവർ മുഴുവൻ കറങ്ങി നടന്നു..മാധ്യമങ്ങൾ മടങ്ങിവന്ന പ്രവാസിയെ കുറിച്ച് മാത്രം ചർച്ച ചെയ്തു.. പ്രവാസിയിൽ നിന്നും മാത്രം പകരുന്ന അപൂർവ്വവും ഭീകരവുമായ രോഗമായി കോവിഡിനെ നാട്ടുകാർ മുഴുവൻ തെറ്റിദ്ധരിച്ചു..ഫലമോ സ്വന്തം നാട്ടിൽ പ്രവാസി അപരിചിതനെ പോലെ കഴിയേണ്ടി വന്നു..നാടും വീടും പ്രവാസിയെ ബഹിഷ്കരിച്ചു..പ്രവാസി ദൂരേ നിന്ന് നോക്കിയാൽ പോലും കണ്ണുകളിലൂടെ രോഗം പകരുമെന്ന രീതിയിലായി കാര്യങ്ങൾ..ക്വാറന്റൈനിൽ ജനാല തുറന്നിടാൻ പോലും സമ്മതിക്കാതെ പ്രവാസിയുടെ ചുമലിൽ രോഗ വ്യാപനത്തിന്റെ മുഴുവൻ ഭാണ്ഡവും ഏച്ചുകെട്ടി..പ്രവാസിയെ മാത്രം ഇരുട്ടു മുറിയിലിരുത്തി നാട്ടുകാർ മുഴുവൻ സുരക്ഷിത ബോധത്താൽ നാട് മുഴുവൻ കറങ്ങി നടന്നു..സാമൂഹിക അകലം പ്രവാസിയുടെ മാത്രം ഉത്തരവാദിത്തമായി കണ്ട ഒരു സമൂഹത്തിന് കാലം ഒരുത്തരവും നൽകി…അതാണീ ശതമാനം…പ്രവാസികൾ നാട്ടിലേക്ക് വന്നപ്പോൾ എന്തൊക്കെയായിരുന്നു പൊല്ലാപ്പുകൾ 🙏
വ്യക്തികളുടെ സ്വകാര്യതയെപ്പോലും മാനിക്കാതെ നാട്ടിലെത്തുന്നവരുടെ ഫോട്ടവും, സെൽഫിയും പിടിച്ച് കോണകത്തിന്റെ കളറടക്കം സോഷ്യൽ മീഡിയയിൽ അലക്കി അന്യഗ്രഹ ജീവികളെ പോലെ പ്രചരിപ്പിച്ച് ആത്മരതിയടയടഞ്ഞവർക്ക് കാര്യങ്ങൾ മനസിലായി എന്ന് കരുതുന്നു…പ്രവാസികൾ കൊറോണ വൈറസ് വാഹകരല്ല എന്ന് ആവർത്തിച്ച് പറഞ്ഞത് ഓർമ്മയില്ലേ..
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അവരിൽ ചിലർക്ക് അവർപോലും അറിയാതെ ബോണസ്സായി കിട്ടിയതായിരുന്നു ഈ കൊറോണ വൈറസിനെ.പ്ലേഗും നിപയും വസൂരിയും ചിക്കൻ ഗുനിയയും പോലെ യുള്ള വൈറസ് രോഗങ്ങൾ ഒക്കെ വന്നു പോയതുപോലെ നാളെ കൊറോണയും പോകും.അപ്പോഴും പ്രവാസി ഉണ്ടാവും.നാടിന്റെ ഫണ്ടിങ് സ്ത്രോസായി രാഷ്ട്രീയക്കാർക്ക് ആതിഥ്യം അരുളാനും നാട്ടിലെ അടുപ്പിൽ തീ പുകയ്ക്കാനും സെന്റും അത്തറും മാത്രമല്ല ജീവനും നൽകി നൽകി ജീവിതങ്ങൾക്ക് സുഗന്ധം പരത്താനും
പ്രവാസി ഇവിടെയുണ്ടാകും ഉണ്ടാകണം എന്നത് മറക്കരുത്.ചേർത്ത് പിടിച്ചില്ലെങ്കിലും ഒരുമാതിരി പേയിളകിയപോലെ ഉന്മാദം കാണിക്കരുത് എന്ന് മാധ്യമങ്ങളോടും, രാഷ്ട്രീയ ഇത്തിക്കരപ്പക്കിമാരോടും, ന്യുജെൻ സോഷ്യൽമീഡിയ വിപ്ലവകാരികളും കേണപേക്ഷിച്ചത് ഓർമ്മയില്ലേ.. ഇന്നിപ്പോൾ കൊറോണയുടെ കോട്ടകൊത്തളമായ ഇന്ത്യയിൽ നിന്നുള്ള വീമാനങ്ങൾ പോലും പല രാജ്യങ്ങളും റദ്ദാക്കിയിരിക്കുന്നു…. കേന്ദ്ര മന്ത്രിമാർ കൊറോണ ബാധിച്ച് മരിക്കുന്നു… കാലത്തിന്റെ കാവ്യനീതിക്ക് മുൻപിൽ പ്രബുദ്ധ കേരളത്തിനും പ്രബുദ്ധ മലയാളിക്കും വേണ്ടി ഈയുള്ളവന്റെ മാപ്പ് 🙏
©️അഡ്വ ശ്രീജിത്ത്‌ പെരുമന

Previous articleആരാണ് ശൂദ്രൻ ?
Next articleമിനിസ്‌ക്രീനിലെ ഗ്ലാമർ താരങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.