കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീത പിള്ള.ചിത്രത്തില്‍ ഐറിന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ ഋതു റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കുങ്ഫു എന്ന ആയോധനകല വളരെ വിദഗ്ദമായി പഠിച്ചെടുത്തു അവതരിപ്പിച്ച താരത്തിന് അനവധി പ്രശംസകളാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിച്ചത്.
കേരളത്തിലാണ് നീത ജനിച്ചത് . യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലഫായെറ്റിലുള്ള ലൂസിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2015 -ൽ ഹൂസ്റ്റണിൽ നടന്ന മിസ്-ബോളിവുഡ് സൗന്ദര്യ മത്സരത്തിന്റെ രണ്ടാം റണ്ണർഅപ്പ് കിരീടവും താരം നേടിയിട്ടുണ്ട്. അതിനപ്പുറം താരം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ്.
ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ്. സിനിമയിൽ താരം എഎസ്പി വിൻസി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് താരത്തിന് അവസരങ്ങൾ ഭാവിയിൽ ലഭിക്കും എന്ന ഒരു നിഗമനവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മഞ്ഞ ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോകളാണ്. കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്
.