എന്താണ് ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ ?

അറിവ് തേടുന്ന പാവം പ്രവാസി

ജർമനിയിലെ ബവേറിയ എന്ന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന, ജർമനിയിലെ പതിനാലാമ ത്തെ വലിയ നഗരമാണ് ന്യൂറംബർഗ്. ചരിത്രപരമായും , സാംസ്‌കാരികപരമായും യൂറോപ്പിൽ വലിയ സ്ഥാനമുള്ള നഗരമാണ് ഇത്. പഴയകാലത്ത് യൂറോപ്പിലെ പ്രബല ശക്തിയായിരുന്ന ഹോളി റോമൻ സാമ്രാജ്യ ത്തിന്റെ അനൗദ്യോഗിക അധികാര കേന്ദ്രമായിരുന്നു ന്യൂറംബർഗ്. യൂറോപ്യൻ വാണിജ്യത്തിൻ്റെ ഒരു പ്രമുഖ കണ്ണിയും.

1561 ഏപ്രിൽ 14. നല്ല വേനലായിരുന്നു ആ ദിവസം. സൂര്യൻ മാനത്തു ഉദിച്ചു പ്രഭാതത്തിലെ പ്രകാശം പരന്നു. എന്നാൽ പെട്ടെന്നാണ് കണ്ടവരിൽ ഞെട്ടലുളവാക്കുന്ന ആ സംഭവം നടന്നത്. സൂര്യനുചുറ്റും പലതരം ആകൃതിയി ലുള്ള വസ്തുക്കൾ മാനത്തു പരന്നു. സിലിണ്ടർ ആകൃതിയുള്ളവ, നീണ്ടു തടിച്ച പൈപ്പുകളുടെ ആകൃതിയുള്ളവ, ബോളുകളെ അനുസ്മരിപ്പി ക്കുന്നവ . നഗരത്തിലെ ഒട്ടേറെപ്പേർ ഈ കാഴ്ച കണ്ടു തരിച്ചു നിന്നു. നൂറുക്കണക്കിന് വസ്തുക്കളുണ്ടായിരുന്നത്രെ ആ മാനത്ത്. സയൻസ് ഫിക്ഷൻ സിനിമകളിലൊക്കെ കാണു ന്നതു പോലെ ആകാശത്ത് യുദ്ധം നടക്കുന്ന പ്രതീതിയാണ് ഇതുമൂലം ഉടലെടുത്തത്. ഇതിനിടെ കറുത്ത ത്രികോണാകൃതിയുള്ള ഒരു വസ്തു പറന്നുപോകുന്നതും നഗരപ്രാന്തത്തിൽ ഒരു വലിയ ശബ്ദം ഉടലെടുത്തതും നഗരവാസികൾ കേട്ടു.

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ പ്രചാരം നേടിയ സയൻസ് ഫിക്ഷൻ നോവലുകളും , പിൽക്കാലത്തു വന്ന നിരവധി സിനിമ കളും കാരണം അന്യഗ്രഹജീവികളും അവയുടെ പറക്കും തളികകളുമൊക്കെ നമ്മളെ സംബ ന്ധിച്ച് നിഗൂഢതകൾ നൽകുന്ന സങ്കൽപങ്ങ ളാണ്. ഇന്നു പലപ്പോഴും അന്യഗ്രഹജീവികളുടെ പേടകങ്ങൾ കണ്ടെന്നും മറ്റും ലോകത്ത് പലയിടങ്ങളിൽ നിന്ന് അവകാശവാദങ്ങൾ ഉയരാറുണ്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും പെൻ്റഗണും പോലും ദുരൂഹതയുയർത്തുന്ന പലവിധ രേഖകൾ പുറത്തുവിട്ട് ഇക്കാര്യത്തിൽ കൗതുകം ജനമനസ്സുകളിൽ ഏറ്റിയിട്ടുമുണ്ട്.

അന്യഗ്രഹജീവികളെപ്പറ്റിയോ അവരുടെ വാഹനങ്ങളെപ്പറ്റിയോ ഒന്നും വലിയ ധാരണ കളോ സങ്കൽപങ്ങളോ വികസിക്കാത്ത കാലഘട്ടമായിരുന്നു പതിനാറാം നൂറ്റാണ്ട്. അക്കാലത്തുണ്ടായ ഈ വിചിത്ര സംഭവ വികാസം നടന്ന് 460 വർഷങ്ങൾ പിന്നിട്ട് ഇക്കാലത്തും ഇതെന്താണെന്നു കൃത്യമായി മനസ്സിലാക്കാനോ കാരണം പറയാനോ ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ല. ന്യൂറംബർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ എന്ന പേരിൽ ദുരൂഹതയുടെ പുതപ്പണിഞ്ഞ് ഇന്നും നിൽക്കുകയാണ് ഈ സംഭവം.

അക്കാലത്തു ന്യൂറംബർഗിൽ ജീവിച്ചിരുന്ന ഒരു പെയിൻ്ററും , എഴുത്തുകാരനുമായിരുന്നു ഹാൻസ് ഗ്ലേസർ. ഒരു ചരിത്രകാല ജേണലിസ്റ്റ് എന്നു വിളിക്കാവുന്ന ഗ്ലേസർ അന്നു നഗര ത്തിലും മേഖലയിലുമൊക്കെ നടന്ന പല സംഭവങ്ങളും തന്റെ ചിത്രങ്ങളുടെ അകമ്പടി യോടെ പത്രക്കടലാസിൻ്റെ വലുപ്പമുള്ള ബ്രോഡ്ഷീറ്റ് താളുകളിൽ രേഖപ്പെടുത്തി വയ്ക്കാറുണ്ടായിരുന്നു. ന്യൂറംബർഗിലെ ഈ അദ്ഭുത പ്രതിഭാസവും അദ്ദേഹം ഒരു ബ്രോഡ്ഷീറ്റിലാക്കി. ഉഗ്രനൊരു വരയും വരച്ചു.

You May Also Like

മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ?

മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ? ???? കടപ്പാട്:രമേശ് എഴുത്തച്ഛൻ ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ ഇരിക്കുന്നവരുടെ ഫോണില്‍ നിന്നും അടിയന്തിര നമ്പറിലേക്ക് നിരന്തരം ഫോണ്‍ വിളികള്‍ പോകുന്നു, എന്താണ് പ്രശ്നം ?

അറിവ് തേടുന്ന പാവം പ്രവാസി ചില സാങ്കേതിക വിദ്യകൾ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപഭോക്താവിനെ പരീക്ഷിക്കാറുണ്ട്. ഐഫോണ്‍…

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ?

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ജല കണികകളുടെ…

കോറണ വൈറസിന്റെ ചിത്രത്തിന് കിരീടം വരാൻ കാരണം എന്ത് ?

കൊറോണ വൈറസിന്റെ 3D മോഡൽ ചിത്രീകരിച്ചത് ശക്തമായ ടൂൾസിന്റെ ഉപയോഗത്താലാണ്. ഓറഞ്ചിന്റെ തൊലിയെയാണ് ടെക്സ്ചറായി എടുത്തിട്ടു ള്ളത്.