സൗദി അറേബ്യയിലേക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ

0
940

സൗദി അറേബ്യയിലേക്ക് ജോലിക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ
ലത്തീഫ് തെച്ചിയുടെ പോസ്റ്റ്Latheef Thechy

സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എങ്ങനെ എടുക്കാം? 2019 മുതൽ സൗദി പ്രൊമെട്രിക് എക്സാമിൽ വന്ന മാറ്റങ്ങള്‍ എന്തെല്ലാം? എഴുതാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സിന് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് , താഴെപ്പറയുന്ന തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകൾ ഡാറ്റാഫ്ലോ വെരിഫിക്കേഷന് സമര്‍പ്പിക്കുക എന്നതാണ്.

1. ഡിഗ്രി/ഡിപ്ലോമ

2. നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ (എക്സപൈര്‍ ആയിട്ടില്ലാന്ന് ഉറപ്പ് വരുത്തുക)

3. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് (ഏറ്റവും പുതിയതും, കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും എക്സ്പീരിയന്‍ ഉള്ളതുമായിരിക്കണം.)

*ഒന്നില്‍ കൂടുതൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതില്ല. അവസാനത്തേത് മാത്രം ചെയ്താല്‍ മതിയാകും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്തില്ലെങ്കില്‍ ഇന്റര്‍വ്യൂവിൽ പറഞ്ഞ സാലറി കിട്ടില്ല എന്നൊരു തെറ്റിധാരണയുണ്ട്. ഡാറ്റഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുന്നത് സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി മാത്രമാണെന്നോര്‍ക്കുക, ഡാറ്റാഫ്ലോ എന്നത് ചിലവേറിയ ഒരു പ്രോസസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടൂതൽ ഹോസ്പിറ്റലുകളിൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാം സര്‍ട്ടിഫിക്കറ്റും വെരിഫിക്കേഷന് കൊടുത്താല്‍ അത്രയധികം സാമ്പത്തിക ഭാരം വഹിക്കേണ്ടതായും വരും.

ഡാറ്റാഫ്ലോ വെരിഫിക്കേഷന് സമര്‍പ്പിച്ചു കഴിഞ്ഞാൽ ഏകദേശം 30 – 35 പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളിൽ വെരിഫിക്കേഷന്‍ കഴിഞ്ഞ് ഫൈനൽ റിപ്പോര്‍ട്ട് ലഭിക്കുന്നതാണ്. ഈ റിപ്പോര്‍ട്ട് പോസിറ്റീവ് ആണെങ്കിൽ മാത്രമേ മുന്‍പോട്ടുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്യാനൊക്കു. ഏതെങ്കിലും സാഹചര്യത്തിൽ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നെഗറ്റീവ് ആയാൽ റീവെരിഫിക്കേഷന്‍ കൊടുക്കുക. അതുകൊണ്ടുതന്നെ ഡാറ്റഫ്ലോ അപേക്ഷ നെഗറ്റീവ് ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഇതിനായി ഒറിജനല്‍ സര്‍‍ട്ടിഫിക്കറ്റുകൾ മാത്രം വെരിഫിക്കേഷന് കൊടുക്കുക, അപേക്ഷയില്‍ തെറ്റുകൾ വരുത്താതരിക്കുക (അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാൽ തെറ്റുണ്ടെങ്കിൽ തിരുത്തുവാന്‍ ഒരിക്കലും അവസരം കിട്ടില്ല എന്നതും ഓര്‍ക്കുക). സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ക്ലിയറായിട്ട് സ്കാന്‍ ചെയ്ത കോപ്പികൾ മാത്രം സമര്‍പ്പിക്കുക.

ഡാറ്റാഫ്ലോ പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാൽ അടുത്തത് സൗദി കൗണ്‍സിലിന്റെ ലൈസന്‍സിന് വേണ്ടിയുള്ള ആദ്യഘട്ട അപേക്ഷ സമര്‍പ്പിക്കലാണ്. 2018 ഡിസംബർ വരെ സൗദിയിലെത്തിയതിന് ശേഷം മാത്രം ചെയ്തിരുന്ന ഈ ഒരു പ്രോസസ്സ് ഇപ്പോൾ നാട്ടിൽ നിന്നുതന്നെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി എല്ലാ സര്‍ട്ടിഫിക്കറ്റുകളും, ഡാറ്റാഫ്ലോ റിപ്പോര്‍ട്ടും അപേക്ഷ ഫീസായി 200 സൗദി റിയാലും അടയ്ക്കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാൽ യോഗ്യതയും എക്സിപീരിയന്‍സും അടിസ്ഥാനപ്പെടുത്തി Nurse Specialist / Nursing Technician എന്ന ക്ലാസിഫിക്കേഷന്‍ റാങ്ക് അപ്രൂവ് ചെയ്ത് പ്രൊമെട്രിക് എക്സാം എഴുതാനുള്ള എലിജിബിലിറ്റി നമ്പറിനായി 900 സൗദി റിയാൽ നഴ്സ് സെപ്ഷ്യലിസ്റ്റിനും, 400 സൗദി റിയാൽ നഴ്സ് ടെക്നീഷ്യനും അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈമെയില്‍ ലഭിക്കുന്നതാണ്. ഈ ഫീസും കൂടി അടച്ചുകഴിഞ്ഞാല്‍ മാത്രമേ എക്സാം എലിജിബിലിറ്റി നമ്പർ ആക്ടീവ് ആകുകയുള്ളൂ.

എക്സാം എലിജിബിലിറ്റി നമ്പര്‍ ആക്ടീവായാല്‍ അടുത്തത് പ്രൊമെട്രിക് എക്സാമിനുള്ള ഡേറ്റ് എടുക്കുക, എക്സാമിന് പോകുമ്പോൾ ഒറിജിനൽ പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസന്‍സ് / പാൻ കാർഡ് കയ്യിൽ കരുതണം. (കഴിയുന്നതും പാസ്പോര്‍ട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ പാസ്പോര്‍ട്ട് കൈയ്യില്‍ ഇല്ലെങ്കിൽ പാസ്പോര്‍ട്ടിൽ ഉള്ളതു പോലെ തന്നെയാണ് പേരും, ജനന തീയിതിയും ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം പാന്‍ കാര്‍ഡ് / ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടു പോകുക അല്ലാത്ത പക്ഷം എക്സാമെഴുതാന്‍ അനുവദിക്കില്ല.)

എന്തൊക്കെയാണ് സൗദി പ്രൊമെട്രിക് എക്സാമിൽ വന്ന മാറ്റങ്ങൾ?

നഴ്സ് സ്പെഷ്യലിസ്റ് എക്സാമിനും നേഴ്സ് ടെക്‌നിഷ്യൻ എക്സാമിനും 150 ചോദ്യങ്ങളാണുള്ളത്. അതായത് 75 ചോദ്യങ്ങൾ ഉള്ള 2 സെറ്റ് ആയിട്ട് ആയിരിക്കും എക്സാം. ആദ്യത്തെ 75 ചോദ്യങ്ങൾ കഴിയുമ്പോൾ വേണമെങ്കിൽ നിങ്ങൾക്കൊരു ബ്രേക്ക് എടുക്കാം. ബ്രേക്ക് ഉൾപ്പടെ 3 മണിക്കൂർ 15 മിനിറ്റ് ആണ് എക്സാമിന്റെ സമയം. നഴ്സ് ടെക്നീഷ്യന് 45% മാര്‍ക്കും, സെപ്ഷ്യലിസിറ്റിന് 50% ലഭിച്ചാല്‍ മാത്രമെ എക്സാം പാസ്സാകൂ..

എക്സാമെഴുതി 7 – 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ റിസല്‍ട്ട് അറിയാന്‍ സാധിക്കും.

പരാജയപ്പെട്ടാല്‍?

ഏതെങ്കിലും സാഹചര്യത്തില്‍ എക്സാമില്‍ പരാചയപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ എലിജിബിലിറ്റി ഐഡി അടുത്ത എക്സാമിനായി റീ ആക്ടിവേറ്റ് ചെയ്യപ്പെടും. പരമാവധി 3 അവസരം മാത്രമാണ് എക്സാമെഴുതാന്‍ ലഭിക്കു.

എക്സാം പാസായാല്‍ സൗദി കൗണ്‍സിലില്‍ നിന്നും ഒരു ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. അടുത്തത് രജിസ്ട്രേഷന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കലാണ്. ഇത് സൗദിയില്‍ എത്തിയതിന് ശേഷം മാത്രം ചെയ്യേണ്ട പ്രോസസ്സ് ആണ്. സൗദിയിലെത്തി ജോലിയില്‍ പ്രവേശിക്കുന്ന ഹോസ്പിറ്റലില്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഹോസ്പിറ്റലിന്റെ സഹായത്തോട് കൂടി രജിസ്ട്രേഷനായി അപേക്ഷിക്കുവാന്‍ സാധിക്കൂം. ഇതിനായി നിങ്ങള്‍ക്ക് എലിജിബിലിറ്റി എടുത്തു തന്ന അക്കാദമി/ഏജന്റില്‍ നിന്നും ( സ്വയം ചെയ്യാൻ കഴിയാത്തവർ മാത്രമേ അക്കാദമി ,എജന്റ് സഹായം തേടേണ്ടതുള്ളൂ) എലിജിബിലിറ്റി എടുക്കുവാന്‍ ഉപയോഗിച്ച അല്ലെങ്കില്‍ ക്ലാസിഫിക്കേഷന്‍ അപേക്ഷ കൊടുക്കുവാന്‍ ഉപയോഗിച്ച പ്രാക്ടീഷനര്‍ പ്ലസ് (മുമാരിസ് പ്ലസ്) ന്റെ ID, Password എന്നിവ വാങ്ങുവാന്‍ മറക്കരുത്. ഈ അക്കൗണ്ട് വഴി മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കു എന്ന കാര്യം ഓര്‍ക്കുക.

NB :- ക്രഡിറ്റ് കാർഡ് സൗകര്യമുണ്ടെങ്കിൽ ഏതൊരു ഉദ്യോഗാർത്ഥിക്കും നേരിട്ട് തന്നെ പണമെല്ലാം അടക്കാൻ സാധിക്കും. സ്വന്തം പേരിൽ ക്രഡിറ്റ് കാർഡ് വേണമെന്ന നിബന്ധനയും ഇല്ല. ശ്രദ്ധിച്ച് ചെയ്താൽ ഒരു അക്കാദമിയുടെയോ, ഏജന്റിന്റയോ സഹായവും ഇക്കാര്യത്തിൽ ആവശ്യമില്ല.

നിങ്ങൾക്ക് സ്വന്തമായി ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ എക്സ്പീരിയൻസ് ഉള്ള ഒരു അക്കാദമി അല്ലെങ്കിൽ ഏജൻസിയെ ബന്ധപ്പെടുന്നത് ഉപകരിക്കും

 

Previous articleകണ്ണേ മടങ്ങുക
Next articleടിഷ്യു പേപ്പർ അത്ര ഭീകരനല്ല
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.