Featured
ഒരു പൂച്ച നമുക്ക് തരുന്ന പുതുവത്സര സന്ദേശം [വീഡിയോ]
ബൂലോകത്തിന് അതിന്റെ വായനക്കാര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല ന്യൂ ഇയര്‍ മെസേജ് ആണ് ഈ ലേഖനം കൊണ്ട് നമ്മള് ഉദ്ദേശിക്കുന്നത്. പരസ്പരം പോരടിച്ചു ജീവിക്കുന്ന നമ്മള് മനുഷ്യര്‍ ഈ മിണ്ടാപ്രാണികളുടെ സ്നേഹം കണ്ടാല്‍ അത്ഭുതപ്പെട്ടു പോകും. മിണ്ടാപ്രാണികള്‍ ആണെങ്കിലും മനുഷ്യരേക്കാള്‍ എത്രയോ ഉന്നതിയിലാണ് ഇവര്‍ എന്നത് നമുക്ക് മനസിലാകും. ഇനി കാര്യത്തിലേക്ക് വരാം. യു കെയിലെ നോര്‍ത്ത് വെയില്‍സിലെ തിമിരം ബാധിച്ച് അന്ധനായ റ്റെര്ഫെല് എന്ന ഈ നായക്ക് അപകടം ഒന്നും സംഭവിക്കാതെ നോക്കുന്നതും വഴി കാണിക്കുന്നതും പൌഡിറ്റാറ്റ് എന്ന പൂച്ചയാണ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാം. നിങ്ങള്‍ പൂച്ചകളേയും നായകളെയും പോലെ പരസ്പരം പോരടിക്കാതിരിക്കൂ എന്ന വചനം നമുക്ക് മറക്കേണ്ടി വരും എന്ന് തോന്നും ഇവരുടെ സ്നേഹം കണ്ടാല്‍.
125 total views

നോര്‍ത്ത് വെയില്‍സിലെ 57 കാരനായ ജൂഡി ഗോഡ്ഫ്രേ ബ്രൌണിന്റെതാണ് ഈ രണ്ടു വളര്‍ത്തു മൃഗങ്ങളും. എട്ടു വയസ്സുകാരനായ റ്റെര്ഫെല് എന്ന നായ വളരെ കാലമായി അന്ധനാണ്. അത് കൊണ്ട് തന്നെ കക്ഷി പുറത്തൊന്നും പോവാതെ തന്റെ ഡോഗ് ബെഡില്‍ തന്നെ കഴിച്ചു കൂട്ടാറാണ് പതിവ്. അങ്ങിനെയിരിക്കെയാണ് ഈ പൂച്ചയുടെ വരവ്. ജൂഡിയുടെ വീടിന്റെ ഡോറിന് മുന്പില് വന്നു നില്‍ക്കുകയായിരുന്നു ഈ പൂച്ച. കക്ഷി എന്നിട്ട് നേരെ പോയത് നമ്മുടെ അന്ധനായ റ്റെര്ഫെല്ന്റെ അടുത്തേക്കും. ജൂഡി പിന്നീട് ഈ പൂച്ചക്ക് പൌഡിറ്റാറ്റ് എന്ന പേരിടുകയായിരുന്നു.
പൌഡിറ്റാറ്റിന് വളരെ പെട്ടെന്ന് തന്നെ തന്റെ സുഹൃത്തിന്റെ അന്ധത പിടികിട്ടി. മൃഗങ്ങള്‍ക്ക് ഉണ്ടാവുന്ന എന്തോ സിക്സ്ത് സെന്‍സ് കൊണ്ടാവാം പൌഡിറ്റാറ്റ് അത് പെട്ടെന്ന് മനസ്സിലാക്കിയത്. അതിനു ശേഷം റ്റെര്ഫെലിന് കൂടെ എപ്പോഴും പൌഡിറ്റാറ്റ് ഉണ്ട്. ഒന്ന് പൂന്തോട്ടത്തില്‍ പോവുകയാണെങ്കില്‍ വഴി കാണിക്കുവാനും എന്തിനേറെ ഭക്ഷണം കഴിക്കുവാന്‍ വരെ ഒരു കൈ സഹായം നല്കുവാന് നമ്മുടെ കക്ഷി കൂടെയുണ്ടാകും.
ഇനി ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
http://youtu.be/7TKeu3oAv7c
ഇവരുടെ സൌഹൃദത്തിന്റെയും പൂച്ച നായക്ക് നല്കുന്ന മുഴുവന്‍ സഹായത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഈ വീഡിയോയില്‍ ലഭ്യമല്ല. എന്തായാലും നമ്മള് മനുഷ്യര്‍ കണ്ടു പഠിക്കേണ്ട ഒരു കഥ തന്നെയാണിത്. അതായത് മുകളില്‍ പറഞ്ഞ പോലെ ബൂലോകത്തിന് അതിന്റെ വായനക്കാര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല ന്യൂ ഇയര്‍ മെസേജ് തന്നെ ആണിത്.
126 total views, 1 views today