ഉദ്വേഗഭരിതമായ രംഗങ്ങൾ നിറഞ്ഞ ‘ഒ2’ എന്ന സിനിമയുടെ ടീസർ എത്തി. ജി.എസ്. വിക്നേഷ് നയൻതാരയെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന സിനിമയുടെ പ്രമേയം അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ്. ജാഫർ ഇടുക്കിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഡ്രീം വാരിയർ പിക്ചേർസ് നിർമിക്കുന്ന ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയുന്നത്.