Entertainment
ഒടിയൻ ഇനി ഹിന്ദിയിൽ, ട്രെയിലർ പുറത്തുവിട്ടു

വി എ ശ്രീകുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ , ഒരുപാട് മാർക്കറ്റിങ് തന്ത്രങ്ങളോടെ വന്നിട്ടും ബോക്സ്ഓഫീസിൽ നെഗറ്റിവ് റിവ്യൂകൾ നേടിയ സിനിമയാണ്. ഒരുപാട് ട്രോളുകൾക്ക് അതിന്റെ കഥാപാത്രങ്ങളും സംവിധായകനും ഇരയായി. മോശം അഭിപ്രായങ്ങൾ ഒരുപാട് നേടിയിട്ടും ആദ്യ ദിന കളക്ഷനിൽ റെക്കോഡ് നേടിയ സിനിമയായിരുന്നു ഒടിയൻ. കെജിഎഫ് ചാപ്റ്റർ 2 ഇറങ്ങുന്നതുവരെയും ആ റെക്കോഡ് നിലനിന്നിരുന്നു. മലയാളം മൊഴിമാറ്റ ചിത്രങ്ങൾ അടുത്തകാലത്തായി ഹിന്ദിയിൽ വളരെയേറെ സ്വീകരിക്കപ്പെടുന്നുണ്ട് എന്ന കാരണം കൊണ്ട് കൂടിയാകാം ഇപ്പോൾ ഓടിയനും ഹിന്ദിയിലേക്ക് ചുവടു വയ്ക്കുന്നത്
ഒടിയൻ മൊഴിമാറ്റി ഹിന്ദിയിൽ ഇറക്കാൻ പോകുന്നു. ഹിന്ദി ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മഞ്ജുവാര്യർ ആണ് നായിക. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് കെ ഹരികൃഷ്ണനാണ് . പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം .
1,325 total views, 4 views today