അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ കയറിക്കൂടിയ നടനാണ് ആന്റണി വർഗ്ഗീസ്. മലയാള സിനിമയിലെ ക്വട്ടേഷൻ ഹീറോ എന്ന് ചിലരെങ്കിലും വിളിക്കുന്ന താരം വളരെ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രമാണ് ‘ഓ മേരി ലൈല’. ഒരു ക്യാമ്പസ് പ്രണയ ചിത്രമായി എത്തുന്ന ഓ മേരി ലൈലയിൽ ലൈലാസുരൻ എന്ന കഥാപാത്രമായായാണ് ആന്റണി എത്തുന്നത്. ഡിസംബർ 23ന് ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. നായക വേഷം ചെയുന്ന ആന്റണി വർഗീസിന്റെ സുഹൃത്തും സഹപാഠിയുമായ അഭിഷേക് കെ എസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്.
തിരക്കഥ : അനുരാജ് ഒ ബി, ഛായാഗ്രഹണം :ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി വർഗീസിന് പുറമെ , സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. എന്തായാലും അങ്കമാലിയിലും ജയിലിലും ഉത്സവപ്പറമ്പിലും തല്ലുണ്ടാക്കി നടന്ന ആന്റണിവർഗ്ഗീസ് കോളേജിൽ തല്ലുകൂടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.