Aswin Sanoop
പ്രമേയപരമായി വലിയ പ്രത്യേകതകള്‍ അവകാശപ്പെടാനില്ലാത്ത, എന്നാല്‍ ട്രീറ്റ്മെന്റിലെ ഫ്രഷ്നസും ലാളിത്യവും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച കുറേയേറെ സിനിമകള്‍ അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്ത് വെക്കാവുന്ന ഒരു സിനിമയാണ് ആന്റണി വര്‍ഗ്ഗീസ് നായകനായി പുറത്തിറങ്ങിയ ഓ മേരി ലൈല.
സംവിധായകന് അഭിഷേക് ഉള്‍പ്പെടെ ഒരുപിടി നവാഗതരെ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ സിനിമയെന്ന നിലയിലും ഓ മേരി ലൈല ശ്രദ്ധേയമാണ്. ആന്റണി വര്‍ഗ്ഗീസ് തന്റെ വയലന്റ് ക്യാരക്റ്റര്‍ ആര്‍ക്ക് മാറ്റി വെച്ച് റൊമാന്റിക് ട്രാക്കിലേക്ക് മാറുന്നുണ്ട് ഈ ചിത്രത്തിലൂടെ. ചില സീനുകളില്‍ ക്യൂട്ട് ആവാനുള്ള ബലം പിടിച്ചുള്ള ശ്രമം മാറ്റിനിര്‍ത്തിയാല്‍ ആന്റണിയുടെ പെര്‍ഫോമന്‍സ് ആകെത്തുകയില്‍ പോസിറ്റീവാണ്. ചിത്രത്തിലെ പുതുമുഖ നായികയുടെ പെര്‍ഫോമന്‍സും നന്നായിട്ടുണ്ട്.
ക്യാമ്പസ് ലൈഫും, പ്രണയവും, തമാശയും ഒക്കെ ആയി ടൈപ്കാസ്റ്റിങ്ങ് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ആന്റണിയെ ലൈലാസുരനായി ഓ മേരി ലൈലയില്‍ കാണാം. ചിത്രത്തിന്റെ വിഷ്വല്‍സും കട്സും ആകെത്തുകയില്‍ നല്ല ക്വാളിറ്റിയും ഫ്രഷ്നസും തോന്നിപ്പിക്കുന്നുണ്ട്. ഒറ്റതവണ തീയറ്ററില്‍ രസിച്ച് കണ്ടിരിക്കാവുന്നൊരു ഫീല്‍ഗുഡ് സിനിമയാണ് ഓ മേരി ലൈല.