സണ്ണി ലിയോണ്‍ നായികയാകുന്ന തമിഴ് ഹൊറർ കോമഡി ചിത്രം ‘ഓ മൈ ഗോസ്റ്റ്’ റിലീസ് തിയതി പുറത്തുവിട്ടു. ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത് ആര് യുവൻ ആണ്. സതിഷ് ദര്‍ശ ഗുപ്ത, മൊട്ട രാജേന്ദ്രൻ, രമേഷ് തിലക്, അര്ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രാഹണം ദീപക് ഡി മേനോൻ , .സംഗീത സംവിധായകൻ ജാവേദ് റിയാസ് ആണ് .വിഎയു മീഡിയ എന്റർടൈൻമെന്റും ഹോഴ്സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ