ഒകെ കണ്മണി… ആദി – താര പ്രണയത്തെ ക്കാളും എന്നെ വീണ്ടും വീണ്ടും ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത് ഗണപതി – ഭവാനി പ്രണയമാണ്…. ഏറ്റവും മനോഹരമായി ഈ പ്രണയം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്…. ഗണപതിയുടെയും ഭവാനിയുടെയും ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനം സ്നേഹത്തിനാണ് എന്ന് തോന്നിയിട്ടുണ്ട്…. സംഗീതം ഇഷ്ട്ടപെടുന്ന ഗണപതിയും ഗായികയായ ഭവാനിയും…. ഇവരുടെ ജീവിതവും സംഗീതം പോലെ മനോഹരമാണ്….
പരസ്പരം പ്രണയിച്ചു കൊണ്ടിരിക്കുന്ന ഇവർക്ക് ഇടയിൽ വില്ലനായി കടന്ന് വരുന്ന അൽഷിമേഴ്സ്…. അൽഷിമേഴ്സ് എന്ന രോഗാവസ്ഥ ഭവാനിയുടെ ഓർമകളെ കാർന്ന് തിന്നുമ്പോളും ഗണപതി കൂടെ തന്നെയുണ്ട് എന്നതാണ് ഭവാനിയുടെ ധൈര്യം…. ഒരിക്കൽ പോലും തന്റെ ഭാര്യ ഒരു ഭാരമായി ഗണപതിക്ക് തോന്നിയിട്ടില്ല…. അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ എല്ലാം ഗണപതിയുടെ കണ്ണുകളിൽ അവരോടുള്ള സ്നേഹവും കരുതലും കാണാൻ സാധിക്കും..തന്റെ രോഗത്തെ കുറിച്ച് ഉത്തമ ബോധം ഭവാനിക്ക് ഉണ്ട്…. സംഗീതം പോലും താൻ മറന്ന് പോവുന്നു എന്ന് ഭവാനി പറയുന്നുണ്ട്… പക്ഷെ അവർക്ക് അതിനേക്കാൾ വലിയ ആശങ്ക ഒരിക്കൽ അവർ ഗണപതിയെയും മറക്കുമോ എന്നതാണ്?? ആ ദിവസത്തെ അവർ ശരിക്കും ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.
സിനിമയുടെ അവസാനത്തോടെ ഭവാനിയെ കാണാതെയാവുകയും അവരെ തേടി പോവുന്ന വേളയിലാണ് ആദിയും താരയും കല്യാണം കഴിക്കാം എന്ന് തീരുമാനിക്കുകയും ചെയ്യുന്നുണ്ട്…ഗണപതിയുടെയും ഭവാനിയുടെയും ജീവിതം കണ്ടിട്ടാണ് കല്യാണം എന്ന തീരുമാനത്തിൽ അവർ എത്തുന്നത്…. പക്ഷെ ഒരിക്കലും ഒരു ഗണപതിയാവാൻ ആദിക്കോ ഭവാനിയാവാൻ താരക്കോ സാധിക്കില്ല.
ഇനി സിനിമയിൽ എനിക്ക് വ്യക്തിപരമായി തോന്നിയൊരു വിയോജിപ്പ് ഉണ്ട്… കല്യാണം എന്നതിനെ glorify ചെയുന്നതായി തോന്നി…. താര സിനിമയുടെ അവസാനത്തിൽ ആദിയോട് ചോദിക്കുന്നത് “ഞാൻ ഭവാനി ആന്റിയെ പോലെയായാൽ നീ എന്നെ ഗണപതി അങ്കിളിനെ പോലെ നോക്കുമോ?” ഇതിൽ മനസിലാക്കേണ്ട ഒരു കാര്യം താലിയുടെയോ സിന്ദൂരത്തിന്റെയോ പിന്തുണയുള്ളത് കൊണ്ടല്ല ഗണപതി ഭവാനിയെ നോക്കുന്നത്…. അവരുടെ ഉള്ളിൽ മരിക്കാതെ നിലനിൽക്കുന്ന പ്രണയം കൊണ്ടാണ്…. അങ്ങനെ പ്രണയിക്കുന്നവർക്ക് തന്റെ പാർട്ണറെ കെയർ ചെയ്യാൻ കല്യാണം എന്ന ഇന്സ്ടിട്യൂഷന്റെ ആവശ്യമില്ല പ്രണയം മാത്രം മതി ❤️ കല്യാണം കഴിക്കുന്നതിൽ അല്ല കാര്യം ഉള്ളിൽ ഉള്ള പ്രണയം നിലനിർത്തുന്നതിലാണ്…. ❤️