വിനീത

ഏകദേശം അന്‍പത് വര്‍ഷം മുന്‍പ് തന്‍റെ പതിമൂന്നാം വയസ്സില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് രവികുമാര്‍. എഴുപതുകളില്‍ മലയാള സിനിമയില്‍ നായകനായും വില്ലനായും തിളങ്ങിയിരുന്നു. രവികുമാര്‍ സീമ, ഭവാനി, അംബിക, സുമിത്ര, ശ്രീദേവി ഇവരുടെയൊക്കെ സ്ഥിരം നായകൻന്മാരിൽ ഒരാളായിരുന്നു … അനുപല്ലവി,ലിസ സർപ്പം, ശക്തി സിനിമകളൊക്കെ കണ്ടവർക്കറിയാം അദ്ദേഹത്തിലെ റൊമാന്റിക് ഹീറോയെ.. പ്രത്യേകിച്ച് പാട്ടു സീനിൽ ഒക്കെ അദ്ദേഹത്തിന്റെ ഭാവഭിനയം ഏറെ ശ്രദ്ധിക്ക പ്പെട്ടിരുന്നു..മലയാളി എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച നടനാണദ്ദേഹം,’ആയിരം മാതളപൂക്കൾ, എൻ സ്വരം പൂവിടും( അനുപല്ലവി ),,മിഴിയിലെന്നും നീ ചൂടും, , സ്വർണമീനിന്റെ ചേലോത്ത കണ്ണാളേ, (സർപ്പം) നീയെന്റെ അഴകായ് (ധർമ്മയുദ്ധം )ചന്ദന ശിലകളിൽ ( ശക്തി ) സന്ധ്യ തന്നമ്പലത്തിൽ ( അഭിനിവേശം )പൂവിറിഞ്ഞാൽ പൂമുടിയിൽ ( ഏതോ ഒരു സ്വപ്നം )ഈ പാട്ടുകളൊക്കെ ഒരുകാലത്തു ചെറുപ്പക്കാരുടെ ഹരമായിരുന്നു.

അദ്ദേഹത്തിന്റെ പിതാവ് കെ. എം. കെ. മേനോന്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച നിര്‍മ്മാതാകളിൽ ഒരാളായിരുന്നു.. മലയാളത്തിലെ പ്രശസ്തമായ ഉദായാ സ്റ്റുഡിയോയും, മേരിലാന്റ് സ്റ്റുഡിയോയും ജന്മമെടുക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമസ്ഥൻ ആയിരുന്നു ശ്രീ കെ.എം. കെ മേനോൻ.അദ്ദേഹം നിർമ്മിച്ച സ്നേഹസീമ എന്ന സിനിമയിലൂടെയാണ് സത്യൻ മാഷും, നസീർ സാറും താരപദവിയിലേക്ക് ഉയർന്നത്.. ആ സിനിമയിൽ സത്യൻ മാഷിന്റെ നായികയായിഅഭിനയിച്ച ഭാരതി മേനോനെ അദ്ദേഹം വിവാഹം കഴിക്കുകയായിരുന്നു.അവരുടെ പുത്രനാണ് രവികുമാർ.
പതിമൂന്നാം വയസ്സിലാണ് സിനിമാ ലോകത്ത് എത്തിയതെന്ന് രവികുമാര്‍ അറുപത്തെട്ടില്‍ പുറത്തിറങ്ങിയ ലക്ഷപ്രഭു ആയിരുന്നു ആദ്യ ചിത്രം

1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. മലയാളം അത്ര വശമില്ലായിരുന്ന രവി കുമാറിന് പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.അദ്ദേഹത്തിന്റെ മാതാപിതാക്കൾതൃശൂർ നിന്നുള്ളവരായിരുന്നുവെങ്കിലും, അദ്ദേഹം ജനിച്ചു വളർന്നത് ചെന്നൈയിലായിരുന്നു..

അന്നത്തെ കാലത്തെ ഒട്ടുമിക്ക I. V ശശി സിനിമകളിലും അദ്ദേഹം ഉണ്ടായിരുന്നു.. അതോടൊപ്പം ക്രോസ് ബെൽറ്റ്‌ മണിയുടെ സിനിമകളിലും.ആശിർവാദം, അഭിനിവേശം,അവളുടെ രാവുകൾ,ആനന്ദം പരമാനന്ദം, അടവുകൾ പതിനെട്ട്,ഏഴാം കടലിനക്കരെ, നീലതാമര, പുഴ ആഗമനം, ഹൃദയം പാടുന്നു, അനുപല്ലവി,മദ്രാസിലെ മോൻ, കാന്തവലയം, അങ്ങാടി അങ്ങനെ ജനശ്രദ്ധ നേടിയ ചിത്രങ്ങൾ ഒട്ടനവധി. ഒപ്പം പല സിനിമകളിലും നായികയായി അഭിനയിച്ച സുമിത്രയേ അദ്ദേഹം വിവാഹം ചെയ്തുവെങ്കിലും അവർ വേർപിരിഞ്ഞു. അദ്ദേഹം മലയാളസീരിയൽ രംഗത്ത് സജീവമായിരുന്നു..ഇമേജ് നോക്കാതെ നെഗറ്റീവ് റോൾ അനായാസം ചെയ്യുന്ന നടന്നായിരുന്നു അദ്ദേഹം..അങ്ങാടി, കർത്തവ്യം എന്നീ സിനിമകളിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്ക പെട്ടു.വലതു കൈയ്യിൽ വാച്ചു കെട്ടി ഒരുപ്രത്യേക സ്റ്റൈലിൽ നടക്കുന്ന അദ്ദേഹത്തിന്റെ അഭിനയം ഏറെ വേറിട്ടു നിന്ന ഒന്നായിരുന്നു.അദ്ദേഹത്തിലെ സുന്ദര കാമുകനെ ‘ അഭിനിവേശം ‘ എന്ന മൂവി കണ്ടവർക്ക് മറക്കാൻ കഴിയില്ല..

ഒരു ചെറിയ ഇടവേളക്ക് ശേഷം ശ്രീ I. V.ശശിയുടെ 1992ഇൽ പുറത്തിറങ്ങിയ കള്ളനും, പോലീസും എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ അദ്ദേഹം വീണ്ടും മലയാളസിനിമയിൽ വന്നപ്പോൾ അതുവരെ കണ്ടിരുന്ന ഒരു ഒരു മുഖഭാവമേ അല്ലായിരുന്നു.. വളരെ മനോഹരമായി അഭിനയിച്ച ഒരു വില്ലൻ വേഷമായിരുന്നു അത്..1994 ഇൽ സൈന്യം സിനിമയിലും ഈയിടെ ഇറങ്ങിയ ‘ആറാട്ട് ‘ എന്ന മോഹൻലാൽ മൂവിയിലും അദ്ദേഹം ചെറിയ റോൾ ആയിരുന്നുവെങ്കിലും ഗംഭീര അഭിനയം കാഴ്ച്ചവെച്ചു.തമിഴിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകൻ കെ ബാലചന്ദറിന്റെ ’അവർഗൾ’ എന്ന ചിത്രത്തിൽ രജനീ കാന്തിനും കമലഹാസനുമൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു.. അദ്ദേഹം ഒട്ടനവധി തമിഴ് സീരിയലുകളിലും, മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്..

Leave a Reply
You May Also Like

ആകർഷിക്കുന്ന കണ്ണുകളും പരുക്കൻ ശബ്ദവും, ഹരീഷ് ഉത്തമൻ നെഗറ്റിവ് റോളുകളിൽ കസറുകയാണ്

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ അഭിനയിക്കുന്ന ഇന്ത്യൻ ചലച്ചിത്ര നടനാണ് ഹരീഷ് ഉത്തമൻ. ഗൗരവം,…

പ്രഭാസിന്റെ ജന്മദിനത്തിൽ ഒരു ‘വലിയ’ സർപ്രൈസ് ?

പാൻ-ഇന്ത്യൻ താരം പ്രഭാസ് തന്റെ 44-ാം ജന്മദിനം ഒക്ടോബർ 23-ന് ആഘോഷിക്കും. ഈ പ്രത്യേക ദിനത്തിൽ,…

മലയാളസിനിമയിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു കണക്കെടുത്താൽ പല കൗതുകങ്ങളും കാണാൻ സാധിക്കും

അജു  മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു…

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ?

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ? Salman Naushad സോളമന്റെ തേനീച്ചകൾ കണ്ടിറങ്ങിയത് മുതൽ അതിലെ…