പഴകും തോറും പുസ്തകങ്ങൾക്ക് മഞ്ഞനിറം വരുന്നതും ഒരു പ്രത്യേക ഗന്ധം ഉണ്ടാവുന്നതും എന്ത് കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

കയ്യനക്കമില്ലാത്ത ചില പുസ്തകങ്ങൾ തുറക്കുമ്പോൾ ഒരു മണമുണ്ട്. പുസ്തകത്തി​​ന്റെ ആ ഗൃഹാതുരത്വം നിറഞ്ഞ ഗന്ധം ശ്വസിച്ചു കൊണ്ട് അക്ഷരങ്ങളെ പുൽകുമ്പോളുള്ള ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല . പഴയ പുസ്തകങ്ങൾക്ക് ശക്തമായ, അവ്യക്തമായ ഗന്ധമുണ്ട് .പക്ഷേ അത് വിവരിക്കാൻ പ്രയാസമുള്ള ഗന്ധമായിരിക്കും. ഇംഗ്ലീഷിൽ അതിനൊരു പേരുണ്ട് ബിബ്ലിയോസ്മിയ ( bibliosmia).

പുസ്തക താളുകളിൽ നടക്കുന്ന സംയുക്തങ്ങളുടെ രാസ തകർച്ച മൂലമാണ് ഇത് സംഭവിക്കുന്നത്.പേപ്പറിൽ സെല്ലുലോസും ലിഗ്നിനും അടങ്ങിയിരിക്കുന്നു . പഴയ പുസ്തകങ്ങളുടെ പേജുകൾ മഞ്ഞനിറമാകുന്നതിന് കാരണമാകുന്ന വില്ലനാണ് ലിഗ്നിൻ . പഴയ പുസ്തകങ്ങളിൽ പ്രിന്റിംഗ് മഷികളിലെ രാസവസ്തുക്കൾ ഉൾപ്പെടെ ബെൻസാൽഡിഹൈഡ്, വാനിലിൻ, എഥൈൽ ഹെക്‌സാനോൾ, ടോലുയിൻ, എഥൈൽ ബെൻസീൻ , എന്നിവയുൾപ്പെടെ നിരവധി രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.‘പഴയ പുസ്തക ഗന്ധം’ ഉരുത്തിരിയുന്നത് ഈ രാസ വിഘടനങ്ങളിൽ നിന്നാണ്. ഈ പ്രതിപ്രവർത്തനങ്ങൾ, സാധാരണയായി ‘ആസിഡ് ഹൈഡ്രോളിസിസ്’ എന്ന് വിളിക്കപ്പെടുന്നു .അവയിൽ പലതരം അസ്ഥിര ജൈവ സംയുക്തങ്ങൾ (VOCs ) ഉത്പാദിപ്പിക്കപ്പെടുന്നു .അവയിൽ പലതും പഴയ പുസ്തകങ്ങളുടെ ഗന്ധത്തിന് കാരണമാകും. ചിലത് കോഫിയുടെ മണമായും ചിലതു വാനിലയുടെ മണമായും മറ്റു ചിലതു ചോക്ലേറ്റ് മണമായും അനുഭവപ്പെടും.

You May Also Like

അറിയാമോ, നിങ്ങൾ കഴിക്കുന്ന ജിലേബി ശരിക്കും ജിലേബിയല്ല !

അറിയാമോ, നിങ്ങൾ കഴിക്കുന്ന ജിലേബി ശരിക്കും ജിലേബിയല്ല!⭐ അറിവ് തേടുന്ന പാവം പ്രവാസി ????മധുരമെന്ന് കേൾക്കുമ്പോൾ…

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി. ” പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി…

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി വിവിധ രീതിയിലാണ് ഐപിഎല്ലില്‍…

സേഫ്റ്റി പിൻ വന്ന വഴി

സേഫ്റ്റി പിൻ വന്ന വഴി അറിവ് തേടുന്ന പാവം പ്രവാസി നമ്മളിന്ന് കാണുന്ന തരത്തിലുള്ള സേഫ്റ്റി…