നമ്മുടെ മുത്തച്ഛന്‍മാരുടെ കാലത്തെ ഡല്‍ഹി; അപൂര്‍വ്വ ചിത്രങ്ങള്‍

634

രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ നമ്മുടെ മുതുമുത്തച്ചന്‍മാരുടെ കാലത്തുള്ള ഡല്‍ഹിയെ കാണുവാന്‍ അവസരം ലഭിച്ചാല്‍ എങ്ങിനെ ഉണ്ടാകും ? ഫ്ലൈ ഓവര്‍ എന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതും മെട്രോ റെയില്‍ എന്നതിനെ ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിരുന്നതുമായ ഒരു കാലത്തുള്ള ഡല്‍ഹിയെ കാണുവാന്‍ ഭാഗ്യം തന്നെ വേണം. ചാന്ദ്നി ചൌക്കിലൂടെ ട്രാമും നിരത്തിലൂടെ കുതിര വണ്ടികളും ചീറിപ്പാഞ്ഞിരുന്ന ആ ഡല്‍ഹിയെ കാണുവാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.

1. ബ്രിട്ടീഷ്‌ ആര്‍ക്കിടെക്റ്റ് ആയ എഡ്വിന്‍ ലുട്യേന്‍സിന്റെ ഭാഗമായ ലുട്യേന്‍സ് ഡല്‍ഹിയില്‍ ഉള്‍പ്പെടുന്ന ഭാഗമാണ് കൊണോട്ട് പ്ലേസ്. ഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ നിര്‍മ്മിതികളില്‍ ഒന്നായാണ് കൊണോട്ട് പ്ലേസ് അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന്‍ അധിപന്‍ നിക്കോളായ് ബള്‍ഗാനിന്‍ 1955 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് താഴെ.

01

2. കൊണോട്ട് പ്ലേസിലെ 50 കളിലെ പാര്‍ക്കിംഗ് ഏരിയ

02

 

3. നിയമവിരുദ്ധ കയ്യേറ്റം തുടങ്ങും മുന്‍പേയുള്ള ചാന്ദ്നി ചൌക്ക്

03

 

4. ഇന്ന് ഇന്ത്യന്‍ പ്രസിഡന്റ് സഞ്ചരിക്കുന്നത് വില കൂടിയ കാറുകളില്‍ ആണെങ്കില്‍ ഭാരതത്തിന്റെ ആദ്യ പ്രസിഡന്റ് സഞ്ചരിച്ചത് കുതിര വണ്ടിയില്‍ ആയിരുന്നു.

04

 

5. ഒരു കാലത്ത് ഡല്‍ഹിയിലെ പ്രധാന സഞ്ചാര മാര്‍ഗം കുതിര വണ്ടികള്‍ ആയിരുന്നെന്ന് എത്ര പേര്‍ക്കറിയാം ?

05

 

.6. ഇന്ന് കാണുന്ന പോലെ ഏതെങ്കിലും ധര്‍ണ്ണ കഴിഞ്ഞ ശേഷമുള്ള അവസ്ഥയല്ല ഇത്. മറിച്ച്, 1955 ലെ റിപ്പബ്ലിക് ഡേ പരേഡ് ഇന്ത്യ ഗേറ്റില്‍ നടന്നതിനു ശേഷമുള്ള അവസ്ഥയാണിത്‌.

06

 

7. ഈ കാണുന്നത് അന്നത്തെ സ്പീഡ് ബോട്ട് ആണെന്നാകും നിങ്ങള്‍ മനസിലാക്കിയിരിക്കുക. എന്നാല്‍ അമ്പതുകളില്‍ വെള്ളത്തിലും കരയിലും സഞ്ചരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഹൈഡ്രോലേറിയ പ്ലെയിന്‍ ആണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്.

07

 

8. അതേ, ഒരു കാലത്ത് ഡല്‍ഹിയെ കളര്‍ഫുള്‍ ആക്കിയിരുന്നത് ട്രാമുകള്‍ ആയിരുന്നു.

08

 

9. നിങ്ങള്‍ക്കൊരു സൈക്കിള്‍ ചവിട്ടണം എന്ന് തോന്നിയാല്‍ അതിനേറ്റവും അനുയോജ്യമായ സ്ഥലം രാജ്പത് ആണെന്ന് പറയേണ്ടി വരും.

09

 

10. 1950 ലെ രാം ലീല

10