കത്തിക്കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും ഒരു വൃദ്ധനെ സിമ്പിളായി രക്ഷിക്കുന്ന അപരിചിതന്‍ – വീഡിയോ..

271

Untitled-2

സംഭവം നടന്നത് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലാണ്. അവിടെയുള്ള ഒരു വീടിന് തീപിടിച്ചു. തീപിടുത്തത്തില്‍ നിന്നും, ആളിക്കത്തുന്ന തീനാളങ്ങളില്‍ നിന്നും, ഒരാള്‍ അകത്തു അകപ്പെട്ട ആ വൃദ്ധനെ രക്ഷിച്ചു.

അപ്പോഴും, അഗ്നി വിഴുങ്ങിയ വീടിനുമുന്‍പില്‍ ആള്‍കൂട്ടം എന്തുചെയ്യുമെന്നറിയാതെ അഗ്നിശമനസേന സേന വരുന്നതും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.

വീടിനുള്ളില്‍ അകപെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാന്‍ മകള്‍ അപ്പോഴും നിലവിളിച്ചു കൊണ്ടിരിക്കുന്നു. പെട്ടന്നാണ് അപരിചിതനായ ഒരാള്‍, വീടിന് ഉള്ളിലേക്ക് കയറി ഗൃഹനാഥനെയും ചുമലിലേറ്റി പുറത്ത് വന്നു.

ഈ രംഗങ്ങളെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആരോ യൂ ട്യൂബില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.