നിങ്ങളുടെ ഭാരത്തിന്റെ സംഖ്യ പോലും ഇയാൾക്ക് ഒരുദിനം കിട്ടുന്നുണ്ടാകില്ല

62

തിരുവനന്തപുരത്തെ തെരുവീഥികളിലൂടെ യാത്ര ചെയ്തിട്ടുള്ളവർ ഒരിക്കലെങ്കിലും ഈ മനുഷ്യനെ കണ്ടിട്ടുണ്ടാകും. ഒരു പാട് നാളായി എഴുതണമെന്ന് കരുതിയിരുന്ന കാര്യമാണ്. കൃത്യം പറഞ്ഞാൽ ഒരു വർഷം മുൻപ് തന്നെ..തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഭാഗത്തു നിന്നും പാളയത്തേക്ക് പോകുമ്പോൾ കൃത്യമായി പറഞ്ഞാൽ ഫൈൻ ആർട്സ് നും കല്യാൺ സിൽക്സിനുമൊക്കെ മുന്നിലായി ഒരു പ്രായമുള്ള മനുഷ്യൻ weight നോക്കുന്ന Machine നും വെള്ള ഷർട്ടും മുണ്ടുമൊക്കെ ഉടുത്ത് , വസ്ത്രങ്ങൾ കുറച്ച് പഴക്കമുണ്ടെങ്കിലും പുള്ളി നല്ല ടിപ്പ് ടോപ്പായാണ് കാണാൻ കഴിയുക ..!! കഴിഞ്ഞ വർഷം ഞാൻ കോളേജിലേക്ക് പോകും വഴിയാണ് …. ക്ലാസ് കഴിഞ്ഞ് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാതെ വരുന്ന വഴിയാണ് പുള്ളിയെ കണ്ണിൽ പെട്ടത് .ശരിക്കും ആ വഴിയിൽ രണ്ട് പള്ളികളും ഒരു അമ്പലവും ഉള്ളതിനാൽ ഒരു പാട് ഭിക്ഷാടകരെ കാണുവാൻ കഴിയും എന്തോ എത്ര കുറവ് ഉള്ളവരായാലും ഒറ്റ പൈസ എനിക്ക് കൊടുക്കാൻ തോന്നാറില്ല

May be an image of road and streetപക്ഷെ ഞാൻ പുള്ളയുടെ അടുത്തു നിന്ന് ഭാരം നോക്കാത്ത ദിവസങ്ങൾ ചുരുക്കമാണ് .അതു പോലെ വളരെ അടുപ്പമുള്ള ചിലരോടും കാര്യം സൂചിപ്പിച്ചിട്ടുണ്ട് അവരും നോക്കാറുണ്ട് .ഒരു ദിവസം കൂടി പോയാൽ അയാൾക്ക് 100 രൂപ കിട്ടുമോയെന്നു പോലും സംശയമാണ്. ഒരു നേരം ഭാരം നോക്കിയാൽ അഞ്ചു രൂപ വാങ്ങിയാൽ പോലും ദിവസം അഞ്ചു പേര് തികച്ച് ഭാരം നോക്കാൻ വരുമോയെന്ന് സംശയമാണ്… ഡെയ്ലി ഡേറ്റാ കഴിയുമ്പോൾ ഞാനും ഹോസ്റ്റൽമേറ്റുകളും സെൻട്രൽ ലൈബ്രറിയിലെ വൈഫി ഊറ്റാൻ അവിടെ ഒന്നുരണ്ട് മണിക്കൂർ അവിടെ വന്ന് ഇരിക്കുമ്പോൾ അറിയാം ആ ഒന്ന് രണ്ട് മണിക്കൂർ ഒരാൾ പോലും നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. അപ്പോൾ പറഞ്ഞ് വരുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും തനിക്കാകുന്ന പണി നല്ല അന്തസ്സായെടുത്തു തന്നെയാണ് അയാൾ ജീവിക്കുന്നത്

അവരെ മാക്സിമ സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക .. ആ പള്ളിലും അമ്പലത്തിലൊന്നും പൈസ ഇടണ്ടാന്നൊന്നും പറയുന്നില്ല അതൊക്ക നിങ്ങടെ ഇഷ്ട്ടം അതീന്ന് ചെറിയൊരു വിഹിതം … വെറുതെ വേണ്ട ഭാരമൊക്കെ നോക്കി നമ്മുടെ ഹെൽത്തും നന്നായി കൊണ്ടുപോകാന്നേ …ഏത് ..?അത് അപ്പോൾ ഇനി പോകുമ്പോൾ ശ്രദ്ധിക്കുമല്ലോ