കൊട്ടും കുരവയും (1987) 💃
Magnus M
സമൂഹത്തിലെ അറിയപെടുന്ന അബ്കാരി മുതലാളിയാണ് അപ്പുക്കുട്ടൻ (രതീഷ്)തന്റെ ജോലിക്കാരൻ ആയിരുന്ന അപ്പുവിന്റെ ഇന്നത്തെ ഈ ഉയർച്ചയിൽ അസൂയാലുവും അപ്പുവിന്റെ നാശത്തിനായ് പ്രവർത്തിക്കുന്ന സദാനന്ദൻ(ടി.ജി. രവി ) മുതലാളിക്ക് അപ്പുവിനോട് ഔദ്ദേഗികമായി മാത്രം അല്ല വ്യക്തിപരമായ വൈരാഗ്യം കൂടി ഉണ്ട്.അപ്പുവിന്റെ ശക്തിയായി സദാനന്ദനു മുന്നിൽ തടസ്സമായി മുൻപ് പലപ്പോഴും എത്തിയിരുന്നത് അപ്പുവിന്റെ സുഹൃത്ത് മെക്കാനിക് ദാമു (മമ്മൂട്ടി)വാണ്.ദാമു ഇപ്പോൾ ജയിലിൽ ആണ്.ഈ അവസരം മുതലെടുത്തു സദനന്ദൻ അപ്പുവിനെതിരെ കരുക്കൾ നീക്കി കൊണ്ടിരിക്കുന്നു.
ഗ്രാമത്തിൽ നിന്നും നൽ ജോലി തേടി എത്തുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി (മുകേഷ്)ക്ക് ബാല്യകാല സുഹൃത്ത് അപ്പുവിനെ കാണുക എന്നുള്ള ലക്ഷ്യം കൂടി ഉണ്ട്. തിരക്കുകൾ മൂലം അപ്പുവിന് ഉണ്ണിയെ കാണാൻ ആകുന്നില്ല എങ്കിലും ഉണ്ണി ഒരു ജോലിക്കായി അന്വേഷണം തുടങ്ങി.വഴിയിൽ കണ്ടുമുട്ടുന്ന വലംപിരി പപ്പൻ (ബോബി കൊട്ടാരക്കര ) ഉണ്ണിയെ കൊട്ടുവടി പുരുഷൻ (ജഗതി ശ്രീകുമാർ ) എന്ന ലോക്കൽ ചാരായ വിൽപ്പനക്കാരന്റെ അരികിൽ എത്തിക്കുന്നു.ചാരായം വാങ്ങാൻ വന്ന ആളെന്ന് വിചാരിച്ചു പുരുഷൻ ഉണ്ണിയെ സ്വീകരിക്കുന്നു.പെട്ടന്ന് അവിടേക്കു റെയ്ഡ്നു എത്തിയ എസ്. ഐ. ഗ്യാസ്ട്രബിൾ ചെല്ലപ്പൻ (മാള അരവിന്ദൻ) നെ കണ്ടു പുരുഷനും പപ്പനും രക്ഷപെടുന്നു.ഉണ്ണി എസ്. ഐ യുടെ പിടിയിൽ ആകുന്നു. (കഥാഗതിയിൽ പുരുഷനെയും ശിങ്കിടിയെയും പിടിക്കാൻ പല തവണ ശ്രമിച്ചിട്ടും ചെല്ലപ്പൻ തോൽവിയടയുന്നു. അതിനായ് ഒരുക്കുന്ന കെണികളിൽ അയാൾ തന്നെ വീഴുന്നു)
ചാരായ റെയ്ഡ് വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തുന്ന “മന്ദാരം” പത്രം റിപ്പോർട്ടർ പിള്ള (കടുവാകുളം ആന്റണി) ഉണ്ണിയുടെ നിരപരാദിത്വമറിഞ്ഞു സ്റ്റേഷനിൽ നിന്ന് പുറത്ത് കൊണ്ട് വരുന്നു.
മന്ദാരത്തിന്റെ എഡിറ്റർ മുക്കാടൻ (ശ്രീനിവാസൻ) ന്റെ സമ്മതത്തോടെ ഒരു ജോലി നൽകുന്നു.
ഉണ്ണിയുടെ അടുത്ത പ്രശ്നം താമസിക്കാൻ ഒരു വീട് ആണ്.ഹാജി (ഇന്നസെന്റ്) യുടെ വീട് വാടകക്ക് ലഭിക്കുന്നു എന്നറിയുന്നു എങ്കിലും വിവാഹം കഴിഞ്ഞവർക്കേ വീട് നൽകു എന്ന് ഹാജിയുടെ ഭാര്യ ആമിന (സുകുമാരി) പറയുന്നു.ബിസിനസ്സ് തിരക്കുകൾക്ക് ശേഷം എത്തുന്ന അപ്പു ഉണ്ണിയെ കാണുകയും വീടിന്റെ അഭാവത്തിനു പരിഹാരം കാണാം എന്ന് വാക്ക് നൽകുന്നു.അപ്പു ഹാജിയുമായി സംസാരിക്കുന്നു.
(ഉണ്ണി വിവാഹിതനാണെന്ന് കള്ളം പറയുന്നുഭാര്യയുടെ സ്ഥാനത്ത് റാണി (ശാരി) എന്ന അഭിസാരികയെ കൂടെ താമസിപ്പിക്കാൻ കൊണ്ട് വരുന്നു) സമൂഹത്തിനു മുന്നിൽ ഭാര്യഭർത്താക്കൻ മാരെ പോലെ ജീവിക്കാൻ അപ്പു പറയുന്നു.
നിലവിലെ സ്ഥിതി ഓർത്ത് ഉണ്ണി അത് അംഗീകരിക്കുന്നു എങ്കിലും റാണിയുമായി അകലം പാലിക്കുന്നു.
മുക്കാടൻ ഉണ്ണിയെ ഗീത(ലിസി)ക്ക് പരിചയപെടുത്തുന്നു. ജേർണലിസം കഴിഞ്ഞ ഗീത മന്ദാരത്തിനു വേണ്ടി ഫീച്ചറുകൾ എഴുതുന്നുണ്ട്. ചാരായഷാമം ഉണ്ടാകുന്നതും അപ്പുവിനെ അത് ബിസിനസ്സിൽ ബാധികാത്തതും സദാനന്ദനെ അസ്വസ്ഥമാക്കുന്നു. ഗുണ്ടകളെ വിട്ട് അപ്പുവിന്റെ ചാരായഷാപ്പ് തകർക്കാൻ ശ്രമിക്കുന്നു എങ്കിലും ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന ദാമു അവരെ നേരിടുന്നു
°ഭാര്യയുടെ കുഴിമാടത്തിനരികിൽ എത്തുന്ന ദാമു °
തന്റെ നഷ്ടപെട്ട ജീവിതം ഓർത്തെടുക്കാൻ ശ്രമിക്കുന്നു.
ഫ്ലാഷ് ബാക്ക്—
// ദാമുവിനെ പോലെ അനാഥയാണ് ഭാര്യ ആനി(ഉർവശി)യും. അത് കൊണ്ട് മതത്തിന്റെ വേലികെട്ടുകൾ അവരുടെ സ്നേഹത്തിനു തടസ്സമായില്ല.ദാമുവിന്റെ മെക്കാനിക് ജോലിയിൽ സംതൃപ്തയാ ണ് എങ്കിലും അപ്പുവിന് വേണ്ടി ദാമു ആരോടേലും വഴക്ക് ഉണ്ടാകുന്നതിൽ ആനിക്ക് സമാധാനകേട് ഉണ്ട്.
എങ്കിലും അവരുടെ സൗഹൃദം ഓർത്ത് എതിർപ് പ്രകടിപ്പിക്കുന്നില്ല.ആനി ഗർഭിണി കൂടി ആയത് കൊണ്ട് ദാമു തനിക്കു നേരെ വരുന്ന പ്രശ്നങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞു നിൽക്കുന്നു.സദാനന്ദൻ മുതലാളിയുടെ മൂത്തമകൾ വിമല(മേനക) യും അപ്പുവും സ്നേഹത്തിലാണ്.മുതലാളി അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഇരുവർക്കും ബോധ്യമുണ്ട്. പലപ്പോഴും അവരുടെ കൂടികാഴ്ച ദാമു വിന്റെ വീട്ടിൽ വെച്ചാണ്.
ദാമുവിന്റെയും ആനിയുടെയും പിന്തുണ മാത്രമാണ് അവർക്ക് ഉള്ള ഏക ബലം.ഒരു സുപ്രഭാതത്തിൽ സദാനന്ദൻ മുതലാളി വിമലയെ മറ്റൊരു ഷാപ്പ് കോൺടാക്ടർ ഗോവിന്ദൻകുട്ടി (ഗറില്ല ഉണ്ണി)ക്ക് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിക്കുന്നു.
വീട് വിട്ടിറങ്ങുന്ന വിമല ദാമുവിന്റെ വീട്ടിൽ എത്തുന്നു.അടുത്ത ദിവസം രാവിലെ അവരുടെ രജിസ്റ്റ്ർ മാരേജും തുടർന്നു എല്ലാരും ചേർന്നു ആ നാട് വിടാനും തീരുമാനിച്ചു ദാമു അപ്പുവിനെ കൂട്ടികൊണ്ട് വരാൻ പുറത്തേക് പോകുന്നു.ദാമുപോയ ശേഷം ഗോവിന്ദൻകുട്ടി ഗുണ്ടകളുമായി അവിടെ എത്തുന്നു.
ബലപ്രയോഗത്തിലൂടെ വിമലയെ കൂടെ കൊണ്ട് പോകുന്നു.തടയാൻ ശ്രമിച്ച ആനിയെ ജീവനോടെ തീവെച്ചു കൊലപെടുത്തുന്നു.ആനിയുടെ ജീവന് പകരമെന്നോണം പിന്നാലെ എത്തി ദാമു ഗോവിന്ദൻകുട്ടിയുടെ ജീവൻ എടുക്കുന്നു //
ɪɴᴛᴇʀᴠᴇʟ—
ജയിലിൽ നിന്ന് തിരിച്ചു വന്ന ദാമുവിനെ അപ്പു വീട്ടിലേക്ക് വിളിക്കുന്നു എങ്കിലും ദാമു സ്നേഹത്തോടെ തിരസ്കരിക്കുന്നു.റാണിയുമായി ഒത്തു സഞ്ചരിക്കേണ്ട സാഹചര്യങ്ങളിൽ ഉണ്ണിക്ക് ആദ്യമൊക്കെ അസഹിഷ്ണുത ഉണ്ടായിരുന്നു എങ്കിലും റാണി നല്ല മനസ്സിനുടമ ആണെന്ന് ബോധ്യം വരുന്നത്തോടെ അവളോട് ഉള്ള പെരുമാറ്റത്തിൽ അയവു വരുത്തുന്നു.ഇതിനിടയിൽ അപ്പു ഉണ്ണിക്ക് ദാമുവിനെ പരിചയപെടുത്തുന്നു.തന്നെ ഇന്റർവ്യൂ ചെയ്യാൻ എത്തുന്ന ഗീത ഔദ്യോഗിക ചോദ്യങ്ങളിൽ നിന്ന് ഗതിമാറി വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നപ്പോൾ അപ്പു നിരുത്സാഹപെടുത്തി മടക്കി അയക്കുന്നു.
(മരിച്ചു പോയ തന്റെ സഹോദരി വിമലയുടെ കാമുകൻ ആയിരുന്ന അപ്പുവിനെ ഗീത സ്നേഹിക്കുന്നു
എങ്കിലും അപ്പുവിനു അതിനുള്ള മാനസികാവസ്ഥയല്ലെന്ന് ബോധ്യം വരുന്നു )
ഉണ്ണി വഴി അപ്പുവിന്റെ മനസ്സിൽ എത്താം എന്ന് മനസിലാക്കി ഗീത ഉണ്ണിയുമായി അടുക്കുന്നു.
പലപ്പോഴും ഉള്ള കൂടികാഴ്ചയിൽ കൂടി ഉണ്ണിയിൽ ഗീതയോട് പ്രണയം ആരംഭിക്കുന്നു.
ആ ഇഷ്ടം ഉണ്ണി റാണിയുമായി പങ്ക് വെക്കുന്നു.റാണി വേണ്ട പ്രോത്സാഹനം നൽകുന്നു.സദാനന്ദൻ ദാമുവിനെ പക്ഷം ചേർക്കാൻ എത്തുകയും ദാമു അയാളെ അപമാനിച്ചു വിടുകയും ചെയുന്നു. വിരോധമെന്നോണം അപായപെടുത്താൻ ഗുണ്ടയെ അയക്കുന്നു എങ്കിലും ദാമു നേരിടുന്നു.ഒരു ദിവസം ഗീതയുമായി ഒന്നിച്ചു കാർ യാത്ര ചെയുമ്പോൾ കാർ സ്റ്റീരിയോയിൽ നിന്നും ഒരു ഗാനം
[ നീഹാരമായ് നീഹാരമായ് ] ഉണ്ണിയുടെ മനസ്സിലെ ഇഷ്ടങ്ങൾക്ക് നിറം പകരുന്നു.
റാണിയെ തേടി അസമയത്ത് എത്തുന്ന (റാണിയുടെ അറിവോടെ അല്ല എന്നിട്ട് കൂടി )ആളുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന ഉണ്ണി റാണിയെ സംശയിക്കുന്നു.അവഹേളിക്കുന്നു.
ഒരു ദിവസം അതിലൊരാൾ റാണിയെ കാണാൻ എത്തുകയും ദാമു ഇടപെട്ട് അത്തരം വരവുകൾക്ക്
അവസാനം കുറിക്കുന്നു.പല ഇടങ്ങളിലായ് കണ്ടുമുട്ടുന്ന അപ്പുവും ഗീതയും. (ആനിയുടെ മരണത്തിന്റെ ആഘാതത്തിലും സദാനന്ദന്റെ വിവാഹ നിർബന്ധിത്തിലും ജീവിതം മടുത്തു ആത്മഹത്യ ചെയ്ത വിമലയുടെ അഭാവം അപ്പു ഗീതയിൽ കാണുന്നു)ഗീതയോട് ഇഷ്ടം തോന്നുന്നു. അടുക്കാൻ ശ്രമിക്കുന്നു.
റേഞ്ച് ലേലത്തിൽ അപ്പു പങ്കെടുക്കാതിരിക്കാൻ സദാനന്ദൻ ഗുണ്ടകളെ അയച്ചു വഴിയിൽ തടസ്സം ഉണ്ടാകുന്നു എങ്കിലും അപ്പു അവരെ നേരിട്ട ശേഷം ലേലത്തിൽ പങ്കെടുത്തു ലേലം പിടിക്കുന്നു.
ഗീതയോട് ഉള്ള തന്റെ ഇഷ്ടം പറയാനുള്ള സമയം ആയി എന്ന് ഉണ്ണിക്ക് കരുതുന്നു. റാണി അതിനെ അനുകൂലിക്കുന്നു.
അപ്പുവിന്റെ വീട്ടിൽ എത്തിയ ഉണ്ണി അപ്പുവും ഗീതയും തമ്മിൽ സ്നേഹം ആണെന്ന് തിരിച്ചറിയുന്നു.
തന്റെ നിർഭാഗ്യത ഓർത്ത് ഉണ്ണി വിലപിക്കുന്നു ആസ്വാസിപ്പിക്കാൻ ശ്രമിക്കുന്ന റാണിയുടെ വാക്കുകൾ
ക്ക് ഉണ്ണിയുടെ വേദന മാറ്റാൻ ആകുന്നില്ല.ഗീതക്ക് സദാനന്ദൻ വിവാഹ ആലോചന നടത്തുന്നു.
ഗീത അത് ഉണ്ണിയെ അറിയിക്കുന്നു.അവരെ ഒന്നിപ്പിക്കാൻ ഉണ്ണി ദാമുവിനെ കാണുന്നു. ദാമുവും ഉണ്ണിയും കൂടി സദാനന്ദനെ കാണുകയും അപ്പുവും ഗീതയുമായുള്ള ബന്ധം അറിയിക്കുന്നു എങ്കിലും എതിർപ്പിന്റെ സ്വരം ഉണ്ടാകുന്നു.
സദാനന്ദനെ അവഗണിച്ചു ദാമു ഗീതയെ വിളിച്ചിറക്കി കൊണ്ട് പോരുന്നു.
അപ്പുവിന്റെ വീട്ടിൽ എത്തിയ ശേഷം അടുത്ത ദിവസം തന്നെ വിവാഹം ഉറപ്പിക്കുന്നു. വിവാഹത്തിനു താലി വാങ്ങാൻ പോകുന്ന ഉണ്ണിക്ക് സദാനന്ദന്റെ ഗുണ്ടകളുടെ ആക്രമണത്തിൽ കുത്തേൽക്കുന്നു.
ഉണ്ണി ആശുപത്രിയിലാകുന്നു.റാണിയെ ഉണ്ണിക്കരികിൽ ഇരുത്തി ദാമു അപ്പുവിനെ വിവാഹം നടക്കുന്ന ക്ഷേത്രത്തിൽ എത്തിച്ച ശേഷം സദാനന്ദന്റെയും ആളുകളുടെയും വഴി തടഞ്ഞു അവരുമായി ഏറ്റുമുട്ടുന്നു.
ആശുപത്രിയിൽ ബോധം തിരിച്ചു കിട്ടുന്ന ഉണ്ണി തന്നെ സ്നേഹിക്കുന്ന റാണിയെ താലി ചാർത്താൻ ശ്രമിക്കുന്നു എങ്കിലും മരണപെടുന്നു…സദാനന്ദനെ കൊലചെയ്ത് വിവാഹശേഷം തിരിച്ചു വരുന്ന അപ്പുവിനും ഗീതക്കും മുന്നിൽ ദാമു മരിച്ചു വീഴുന്നു…