// അർദ്ധരാത്രി ‘ ജനലിൽ ഒരു ശബ്ദം കേട്ടു
ഇന്ദു ശ്രദ്ധിച്ചു. ഇരുളിന്റെ മറവിൽ ഇരുണ്ട രൂപം ഓടിപോകുന്നത് കാണുന്നു. ഇന്ദു ഭയന്നു സഹോദരനെ വിളിച്ചു. സഹോദരൻ (കൈയിൽ തോക്കുമായി ) അവിടേക്കു ഓടി എത്തി പുറത്തേക് ഓടുന്ന ആളിനെ ലക്ഷ്യമാക്കി വെടി വെച്ചു //
പഴയ സിനിമകൾ
ഒന്ന് രണ്ട് മൂന്ന് (1986)
Magnus M
രവി (രതീഷ്) യും ഇന്ദു (ഉർവശി) വും യുവ മിഥുനങ്ങളാണ് സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ച ഇരുവർക്കും ഇടയിൽ സ്നേഹത്തിന് യാതൊരു കുറവുമില്ല എങ്കിലും മോഡേൺ ജീവിത ശൈലി ഇഷ്ടപെടുന്ന ഇന്ദുവിന്റെ ജീവിതരീതികളോട് രവിക്ക് അൽപ്പം വിയോജിപ്പ് ഉണ്ട്.ഭാര്യയോട് ഉള്ള അമിതസ്നേഹത്തിൽ രവി അത് തുറന്നു പറയുന്നില്ല എന്ന് മാത്രം. നഗരത്തിലെ ഒരു പ്രധാന ക്ലബ അംഗങ്ങൾ കൂടി ആയ അവർ സ്ഥിരമായി അവിടെ സന്ദർശനം നടത്തി വരുന്നു.അരുൺ (രാമു) സന്തോഷ് (ജോണി) ഏന്നീ സുഹൃത്തുക്കൾ രവിക്ക് ഉണ്ട്.കാമുകിമാർ ആയ മിനി (ഉണ്ണിമേരി) ഉഷ (വിജയവാണി ) ക്ക് ഒപ്പം ക്ലബ് പരിപാടികളിൽ സജീവമാണ്.കിരൺ കുമാർ (പപ്പു) പ്രേം കുമാർ (ബോബി കൊട്ടാരക്കര ) എന്നി ലോക്കൽ മാഗസിൻ പ്രവർത്തകരും ക്ലബും പരിസരവും ചുറ്റി കറങ്ങി നടന്നു ആളുകളെ ശല്യം ചെയുന്നു. ചാക്കോച്ചൻ (കടുവാകുളം ആന്റണി )
മിസ്സിസ് മേനോൻ (വത്സല മേനോൻ ) പോലുള്ളവരും ക്ലബ് അംഗങ്ങൾ ആണ്.ക്ലബ് ലേക്ക് അജ്ഞാതനായ ഒരാൾ കൂടി (ടി.ജി. രവി) പ്രവേശിച്ചു. സ്ഥിരമായി എത്തുന്ന ആൾ ആണെങ്കിലും ആരുമായും അടുപ്പം അയാൾക് ഇല്ല. ദൂരുഹമായ പെരുമാറ്റം.അന്ന് ക്ലബ് പരിപാടികളിൽ ഒരു നൃത്തമാണ് പ്രധാന പ്രോഗ്രാം. നർത്തകി (ചിത്ര) യുടെ ചുവടുകളിൽ ചുണ്ടുകളിൽ ഗാനം അലയടിച്ചു[ പാടുമൊരു കിളിയായ് മാനസം ] നൃത്തത്തിന് ശേഷം രവി അജ്ഞാതനായ ആളുടെ അരികിൽ എത്തി.മുൻപ് പലപ്പോഴും അയാളെ അവിടെ കണ്ടു എങ്കിലും പരിചയപെടണം എന്ന ആഗ്രഹത്തിലാണ് ചെന്നത്.അയാൾ രവിയോട് സംസാരിക്കാൻ താല്പര്യം കാണിക്കാതെ ഇരുന്നു.അവിടേക്കു എത്തുന്ന ഇന്ദുവിന്റെ കാലിലെ പാദസര കിലുക്കം അജ്ഞാതൻ ശ്രദ്ധിച്ചു. [ അയാളിൽ ഭീകരമായ ഓർമ്മകൾ വരുന്നു ]
അയാളെ കണ്ടതും വെറുപ്പും ഭയവും കൊണ്ട് ഇന്ദു രവിയെയും കൂട്ടി പുറത്തേക് പോകുന്നു. വീട്ടിൽ അതെ ചൊല്ലി ഇന്ദുവും രവിയും തർക്കം ഉണ്ടാകുന്നു എങ്കിലും രവി അജ്ഞാതനെ അനുകൂലിച്ചു സംസാരിക്കുന്നു.മറ്റൊരു ദിവസം ക്ലബ്ൽ സുഹൃത്തുക്കൾ വീണ്ടും ഒത്തു ചേർന്ന അവസരത്തിൽ വീണ്ടും ആ അജ്ഞാതനും എത്തി. ഇത്തവണ രവി അയാളെ പരിചയപെടാൻ തന്നെ തീരുമാനിച്ചു. മുഖം ഒരു വശം ടൗവൽ വെച്ച് മറച്ചത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ തന്റെ ഭീകരത മറ്റാരും കണ്ടു ഭയക്കാതെ ഇരിക്കാൻ ആണ് എന്ന് അയാൾ പറയുന്നു. അവിടെക്ക് എത്തുന്ന ഇന്ദുവിന്റെ കൊലുസിന്റ ശബ്ദം അയാളെ മാനസികമായി മറ്റൊരു അവസ്ഥയിൽ എത്തിക്കുന്നു പെട്ടന്ന് അയാൾ അവിടം വിട്ട് പോകുന്നു.
ദിവസങ്ങൾക് ശേഷം രവി പുറത്ത് വെച്ച് അജ്ഞാതനെ വീണ്ടും കാണുന്നു. രവിയുടെ സ്നേഹപൂർവ്വമായ പെരുമാറ്റം കൊണ്ട് അയാൾ രവിയോട് സംസാരിക്കാൻ തയ്യാറാകുന്നു. രവി അയാളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുന്നു എങ്കിലും അയാളുടെ രൂപത്തോട് ഉള്ള ഇന്ദുവിന്റെ അറപ്പും ഭയവും കാരണം അവൾ അയാളെ കാണാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ല. രവിയുടെ നിർബന്ധത്തിന് വഴങ്ങിയുമില്ല.
രവിയോട് പറയാതെ അയാൾ അവിടെ നിന്ന് ഇറങ്ങി പോകുന്നു. അടുത്ത ദിവസം ക്ലബ്ബിൽ എത്തുന്ന അയാളോട് രവി സംസാരിക്കുന്നു.ക്ഷമപണം നടത്തുന്നു അതിനിടയിൽ വെയ്റ്ററോട് ഉള്ള മിനിയുടെ പെരുമാറ്റത്തിൽ കോപം കൊണ്ട അയാൾ മിനിയെ തല്ലുന്നു. അയാളെ നേരിടുന്ന അരുണിനെയും സന്തോഷിനെയും ഏറ്റുമുട്ടി തോല്പിക്കുന്നു.
രാധ (സിന്ധു) എന്നൊരു അഭിസാരിക മാത്രമാണ് ആ അജ്ഞാതന്റെ ഏക ആശ്വാസം. അവളെ കാണാൻ അയാൾ ഇടക്ക് അവളുടെ അരികിൽ അയാൾക് പൂക്കൾ ഇഷ്ടമല്ല എന്നുള്ള കാര്യം അവൾ ഇടക്ക് മറന്നു പോകുന്നു. അയാൾ അത് ഓർമ്മപെടുത്തുകയും ചെയുന്നു.ക്രമേണ രവിയുമായും അയാൾ അടുക്കുന്നു. രവി അയാൾക് ഒരു സഹോദരനെ പോലെ ആകുന്നു. ഒരു ദിവസത്തെ സംഭാഷണത്തിനിടയിൽ വിവാഹത്തെ പറ്റിയുള്ള രവിയുടെ ചോദ്യത്തിന് .മറുപടിയായ് അയാൾ തന്നെ പരിചയപെടുത്തുന്നു. തന്റെ ജീവിതം പറയുന്നു.
// ഗോപാലൻ തമ്പി(കരമന ജനാർദനൻ നായർ ) ലക്ഷ്മി (മീന) ദമ്പതികളുടെ ഏക മകൻ മാധവൻ തമ്പി എന്ന ബിസിനസ്സുകാരൻ.ബിസിനസ് എന്ന ചിന്തയിൽ വിവാഹം മറന്ന തമ്പിയുടെ ജീവിതം ആണ് മാതാപിതാക്കളുടെ സ്വപ്നം വിവാഹത്തിനായ് നിർബന്ധിക്കുന്നു എങ്കിലും.ആദ്യമൊക്കെ അയാൾ ഒഴിഞ്ഞു മാറുന്നു.ഒരിക്കൽ തമ്പി താൻ യാത്രവേളകളിൽ എപ്പോളും വഴിയിൽ കാണുന്ന സിന്ധു (കുയിലി) എന്ന നിർദ്ധന പെൺകുട്ടിയെ പറ്റി അവരോട് പറയുന്നു. മകന്റെ ഇഷ്ടപ്രകാരം അവർ സിന്ധുവിന്റെ വീട്ടിൽ എത്തി വിവാഹം ഉറപ്പിക്കുന്നു / വിവാഹം നടക്കുന്നു.
പാദസരം ധരിക്കുന്ന, പൂക്കൾ ചൂടുന്ന സിന്ധുവിന്റെ സൗന്ദര്യം തമ്പിയെ മറ്റൊരു ലഹരിയിൽ എത്തിക്കുന്നു.
ആദ്യ രാത്രിയിലെ ശാരീരിക ബന്ധത്തിനിടയിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന സിന്ധുവിന്റെ പ്രവർത്തികൾ തമ്പിയും കുടുബവും ഭയത്തോടെ കാണുന്നു.പിന്നീട് സാധാരണ അവസ്ഥയിൽ എത്തുന്നു എങ്കിലും തുടർന്നുള്ള ദിവസങ്ങളിലെ ശാരീരിക ബന്ധത്തിന്റെ ഘട്ടങ്ങളിൽ എത്തുമ്പോൾ സിന്ധു പഴയ മനോവിഭ്രാന്തിയിൽ എത്തുന്നു.അതോടെ മാനസികമായി തകരുന്ന തമ്പി സിന്ധുവിനെ സൈക്യട്രിസ്റ്റ് (അലക്സ് ) ന് അരികിൽ എത്തിക്കുന്നു. ഡോക്ടറുടെ പരിശോധനയിൽ സിന്ധുവിന്റെ മനസിൽ ഉള്ള ഒരു ഭയം വെളിപ്പെടുന്നു.
// മാസങ്ങൾക് മുൻപ് ഒരു ദിവസം സിന്ധുവിന്റെ ഗർഭിണിയായ കൂട്ടുകാരി സിന്ധുവിന് മുന്നിൽ കുഴഞ്ഞു വീണു മരിക്കുക യും മരണത്തോട് ഒപ്പം പ്രസവം നടക്കുകയും ചെയുന്നു ആ ഭീകരദൃശ്യം കാണുന്ന സിന്ധുവിന്റെ മനോനില തെറ്റുന്നു.തമ്പിയിൽ തനിക്കു ഉണ്ടാവുന്ന ലൈംഗികമായ പ്രവർത്തികളുടെ തുടക്കത്തിൽ കൂട്ടുകാരിയുടെ മരണത്തിന്റെ ഓർമ്മകൾ സിന്ധുവിനെ വേട്ടയാടുന്നു
മനോനില തെറ്റുന്നു //
ചികിത്സയുടെ ഭാഗമെന്നോണം ശാരീരിക ബന്ധം കുറച്ചു നാളത്തെക്ക് ഒഴിവാക്കാൻ ഡോക്ടർ തമ്പിയോട് ആവശ്യപെടുന്നു. ഉള്ളിലെ വികാരങ്ങൾ അടക്കി തമ്പി സിന്ധുവിനെ സ്നേഹത്തോടെ പരിഹരിച്ചു പക്ഷേ ക്രമേണ സിന്ധുവിന് തമ്പിയോട് ഭാവവൃത്യാസം ഉണ്ടായി തുടങ്ങി. തമ്പിയുടെ സാമിപ്യം അവളിൽ ഭയം ഉളവാക്കി. ഉള്ളിൽ തമ്പിയോട് ഉള്ള സ്നേഹവുംഒരു വശത്തു രോഗവും കൊണ്ട് സിന്ധു തന്റെ വിധി ഓർത്ത് ദുഖിച്ചു. തമ്പി ക്രമേണ മദ്യപാനത്തിലേക്ക് കടന്നു. മകന്റെ തകർച്ചയിൽ മാതാപിതാക്കൾ ദുഖിച്ചു.
ഒരു ദിവസം കൂട്ടുകാരനുമായുള്ള മദ്യപസമയം കൂട്ടുകാരന്റെ സ്വന്തം ജീവിതം ഉദാഹരണമായി പറയുന്നതോട് ഒപ്പം തമ്പിയുടെ കഴിവ്കേടിനെ പറ്റി കളിയാക്കി സംസാരിക്കുകയും ചെയുന്നു അതോടെ തമ്പി വല്ലാത്ത അവസ്ഥയിൽ ആകുന്നു.
തനിക്കു പ്രായം കൂടിയതിന്റെ പേരിൽ സിന്ധു കാണിക്കുന്ന വെറുപ്പ് ആണെന്ന് തമ്പി മനസ്സിൽ കരുതി. വീട്ടിൽ എത്തിയ തമ്പി അടുക്കളജോലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന സിന്ധുവിനെ ബലാൽക്കാരമായി പ്രാപിക്കാൻ ശ്രമിച്ചു മനോനില തെറ്റിയ സിന്ധു കൂടുതൽ അക്രമാസക്തയായി. അവൾ അടുപ്പിൽ വെച്ചിരുന്ന ചൂട് വെളിച്ചെണ്ണ തമ്പിയുടെ മുഖത്ത് ഒഴിക്കുന്നു
// തമ്പി അലറി വിളിക്കുന്നു …
മുഖത്ത് പാതി മുടിയ ടവൽ തെറിച്ചു പോകുന്നു…
തമ്പിയുടെ പാതി കരിഞ്ഞ മുഖം കണ്ടു രവി ഞെട്ടുന്നു.. //
ɪɴᴛᴇʀᴠᴇʟ ——
സിന്ധുവിൽ നിന്ന് തനിക്കു ലഭിച്ച ശിക്ഷയിൽ തനിക്കു വിഷമം ഇല്ലെന്നും തന്നെ കൂടുതൽ ദുഃഖത്തിൽ ആക്കിയത് തനിക്കു അങ്ങനെ സംഭവിച്ചതിൽ മനോവേദനയിൽ സിന്ധു ആത്മഹത്യ ചെയുകയും കുടുബത്തിന്റെ ദുർവിധിയിൽ വേദനിച്ചു അച്ഛൻ മരണപെടുകയും തന്നെ ജീവിതത്തോട് കൂടുതൽ വിരക്തി ഉളവാക്കുന്നു എന്നും. പാദസരത്തിന്റെ ശബ്ദവും, പൂക്കളുടെ മണവും തന്റെ മനോനില തെറ്റിക്കുന്നു എന്നും തമ്പി രവിയോട് പറയുന്നു.
രവി തമ്പിയുടെ കഥ ഇന്ദുവിനോട് പറയുന്നു എങ്കിലും ഇന്ദുവിന് രവി അയാളോട് അടുക്കുന്നതിൽ താല്പര്യം ഇല്ലെന്നും അറിയിക്കുന്നു.അതെ സമയം ഇന്ദുവിന്റെ സഹോദരൻ രാഘവ(ക്യാപ്റ്റൻ രാജു )ന്റെ ഫോൺ വരുകയും വിദേശത്ത് ഉള്ള അയാൾ ഉടനെ നാട്ടിൽ എത്തുമെന്ന് അറിയിക്കുന്നു.മുൻപ് ഉള്ള വിരോധങ്ങൾ എല്ലാം തമ്പിയുമായി അരുണും സന്തോഷും രവിയുടെ സാനിധ്യത്തിൽ പറഞ്ഞു തീർക്കുന്നു അവർ കൂടി തമ്പിയുടെ സുഹൃത്തുക്കൾ ആകുന്നു.ക്ലബ്ബിൽഅന്ന് മറ്റൊരു നൃത്ത പരിപാടി അരങ്ങേറുന്നു നർത്തകി( ബബിത ജസ്റ്റിൻ ) യുടെ ചടുലതാളങ്ങളിൽ ഒരു ഗാനം [ എന്റെ മനസ്സൊരു മന്ദാര മലരിൽ ]നൃത്തം അവസാനിച്ചപ്പോൾ സുഹൃത്തുക്കൾ കൂടി ഒരു പിക്നിക് പ്ലാൻ ചെയുന്നു. അടുത്ത അവർ ദിവസം ഭാര്യ – കാമുകിമാർക്കൊപ്പം യാത്ര തിരിക്കുന്നു.തമ്പിയും ഒപ്പം കൂടുന്നു.പിക്നിക് കാഴ്ചകൾക്ക് ശേഷം ഹോട്ടൽ മുറിയിൽ സുഹൃത്തുക്കൾ ഒത്തുകൂടുന്നു രവി ഇത്തവണ മദ്യപിക്കാൻ ശ്രമിക്കുന്നു. സുഹൃത്തുക്കൾ അതൊരു ആഘോഷമാക്കുന്നു.രാത്രിയോടെ രവിയെ അന്വേഷിച്ചു എത്തിയ ഇന്ദു കണ്ടത് കൊല്ലപ്പെട്ടു കിടക്കുന്ന രവിയെയാണ് !!
തൊട്ടടുത്ത് അബോധവസ്ഥയിൽ തമ്പിയും അടുത്ത് കിടക്കുന്നു ഇന്ദുവിന്റെ കരച്ചിൽ കേട്ടുണർന്ന മാധവൻ രവിയുടെ ജഡം കണ്ടു ഞെട്ടി ഇന്ദു തമ്പിയെ കടന്നു പിടിച്ചു അലറി വിളിച്ചു ആളുകൾ ഓടി കൂടി അരുണും സന്തോഷും കൂടി തമ്പിയെ മുറിയിൽ പൂട്ടി ഇട്ട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോളേക്കും തമ്പി അവിടെ നിന്നും രക്ഷപെട്ടു.തമ്പി രവിയെ കൊല ചെയ്തു എന്ന് ഇന്ദു പോലീസിനോട് പറഞ്ഞു. തമ്പിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു…രാഘവനും ഭാര്യ രജനി(രമ്യശ്രീ) യും ഇന്ദുവിനെ കൂടെ കൊണ്ട് പോകാൻ ശ്രമിക്കുന്നു എങ്കിലും ഇന്ദു പോകുന്നില്ല. അവരും ഇന്ദുവിനോപ്പം അരുൺ എന്തിനാണ് തന്നെ കൊണ്ട് തമ്പിയെ ഫോൺ ചെയ്യിപ്പിച്ചത് എന്നുള്ള മിനിയുടെ ചോദ്യത്തിൽ അരുൺ ഒഴിഞ്ഞു മാറി.രാധയുടെ ഒപ്പം ഉണ്ടായിരുന്ന തമ്പി രാത്രിയിൽ ഇന്ദുവിനെ കാണാനും നടന്നത് വീട്ടിൽ എത്തുന്നു എങ്കിലും ഇന്ദു ബഹളം വെച്ചു സഹോദരനെ വിളിക്കുന്നു.അവിടേക്കു എത്തുന്ന രാഘവൻ തമ്പിയുമായി ഏറ്റുമുട്ടുന്നു. അവിടെ നിന്നും രക്ഷപെട്ടു തിരിച്ചു സിന്ധുവിനരികിൽ എത്തുന്ന തമ്പി രവിയെ കൊല ചെയ്തു എന്ന് സിന്ധു സംശയിച്ചു.അതോടെ തമ്പിതന്റെ സ്വബോധം നഷ്ടപെടുന്ന മുൻപ് ഉള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി.
// മറ്റൊരു മുറിയിൽ പോയി ഫോൺ ചെയ്ത ശേഷം മടങ്ങി വരുന്ന തമ്പി അരുണിന്റെ മുറിയിൽ നിന്നും വരുന്ന സംഭാഷണം ശ്രദ്ധിക്കുന്നു.അരുണിനും സന്തോഷിനും ഇന്ദുവിൽ താല്പര്യം ഉണ്ടെന്നും ഹൈക്ലാസ്സ് ജീവിതത്തിൽ സാധാരണമാണെന്നു മുള്ള അരുണിന്റെ വാക്കുകൾ രവിയെ കോപാകുലനാക്കി അവർ തമ്മിൽ ഏറ്റുമുട്ടി പെട്ടന്ന് തമ്പി അവർക്കിടയിൽ ചെന്നു പിടിച്ചു മാറ്റാൻ ശ്രമിക്കുന്നു എങ്കിലും അരുൺ മദ്യകുപ്പി പൊട്ടിച്ചു രവിയെ കുത്തുന്നു. രവി മരണപെടുന്നു സന്തോഷ് തമ്പിയെ തലക്കടിച്ചു ബോധം കെടുത്തുന്നു //
സംഭവിച്ച കാര്യങ്ങൾ അറിഞ്ഞപ്പോൾ പോലീസിൽ വിവരം അറിയിക്കാൻ സിന്ധു പറയുന്നു.
പക്ഷേ തമ്പിയുടെ മനോനില തെറ്റിയിരുന്നു.തന്നെ കൊലയാളി ആക്കിയ.. തന്റെ നിരപരാധിത്വം പറയാൻ അനുവദിക്കാത്തവരെ… കൊല്ലുമെന്ന് പ്രതിജ്ഞ ചെയുന്നു.
ഒന്ന് (അരുൺ) രണ്ട് (സന്തോഷ്) മൂന്ന് (ഇന്ദു ) !!
ഇന്ദുവിനെ പഴയ പോലെ ക്ലബ്ബിലേക്ക് വിളിക്കാനും തങ്ങളുമായി കൂടുതൽ ഇടപഴകാനും അവസരം കാത്തിരിക്കുന്ന അരുണും സന്തോഷും വീട്ടിൽ ചെന്ന് ഇന്ദുവിനെ ക്ലബ് ലേക്ക് ഷണിച്ച ശേഷം മടങ്ങുമ്പോൾ
വഴിയിൽ കണ്ടു മുട്ടുന്ന തമ്പിയുമായി ഏറ്റുമുട്ടുന്നു.
തമ്പി ഇരുവരെയും വെടിവെച്ച് കൊല്ലുന്നു.
അടുത്ത ലക്ഷ്യമായ ഇന്ദുവിനെ കൊല്ലാൻ പല തവണ ശ്രമിക്കുന്നു എങ്കിലും രാഘവന്റെ ഇടപെടൽ മൂലം ഇന്ദു രക്ഷപെടുന്നു. അതോടെ തമ്പി രാഘവന് നേർക്ക് തിരിയുന്നു.രാത്രിയാത്രയിൽ രാഘവന് മുന്നിൽ എത്തിയ തമ്പി ഏറ്റുമുട്ടലിലൂടെ രാഘവനെ പരിക്കേൽപ്പിക്കുന്നു.തുടർന്ന് ഇന്ദുവിന്റെ വീട്ടിലേക് എത്തുന്നു തമ്പിയുടെ ആക്രമണത്തിൽ പരിക്കറ്റ് രജനിയുടെ ബോധം നശിക്കുന്നു. വീട്ടിൽ മറഞ്ഞിരിക്കുന്ന ഇന്ദു കത്തി ഉപയോഗിച്ച് തമ്പിയെ കുത്തുന്നു. താൻ അല്ല രവിയെ കൊന്നത് അത് ചെയ്തവരെ താൻ ശിക്ഷിച്ചു എന്നും സത്യം പറയാൻ വന്നത് മാത്രം ആണെനും തമ്പി പറഞ്ഞു. പോലീസ് അവിടേക്കു എത്തുന്നു തന്നെ കൊല ചെയ്ത കുറ്റത്തിന് താൻ ഏറെ സ്നേഹിക്കുന്ന രവിയുടെ ഭാര്യ ശിക്ഷ അനുഭവിക്കരുത് എന്ന് പറഞ്ഞു കൊണ്ട് തമ്പി സ്വയം വെടിവെച്ചു മരിക്കുന്നു.
ശുഭം……