പഠിപ്പിസ്റ്റുകൾക്ക് ഉണ്ടാകുന്ന അസുഖം എന്നറിയപ്പെടുന്ന രോഗം ഏത് ?
അറിവ് തേടുന്ന പാവം പ്രവാസി
കൈമുട്ട് മേശമേൽ ഉരസി ഉണ്ടാകുന്ന അവസ്ഥയാണ് ഓലൈക്രനോൻ ബർസൈറ്റീസ്. എല്ലിനെയും, തൊലിയുടെ അടിഭാഗത്തെ കലകളെയും വേർതിരിക്കുന്ന ദ്രാവകം നിറഞ്ഞ നേർത്ത സഞ്ചി പോലുള്ള ഭാഗം ആണ് ബർസ. സന്ധികളിൽ കാണുന്ന ദ്രാവകം തന്നെയാണ് ഇതിലും. കടുത്ത പ്രതലവുമായി തട്ടുമ്പോൾ വഴക്കം കിട്ടാൻ ബർസ സഹായിക്കുന്നു. അതുവഴി ചലനവും സുഖകരമാകുന്നു. ഈ ഭാഗത്തു നീർവീക്കം വരുമ്പോൾ അവിടം വലുതാകുന്നു. അവിടെ ദ്രാവകവും നിറയുന്നു. അതെ തുടർന്ന് വേദന അനുഭവപ്പെടുന്നു.
വളരെ നേർത്ത ക്ഷതങ്ങൾ നിരന്തരം ഉണ്ടാകുന്നതാണ് ഒലിക്രനോൻ ബർസൈറ്റിസിന് ഒരു കാരണം. പഠിക്കുന്ന കുട്ടികളിൽ ഈ അവസ്ഥ വന്നു ചേരാറുണ്ട്. അതുകൊണ്ട് സ്റ്റുഡൻസ് എൽബോ എന്നും അതിനെ വിളിക്കുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ നിരന്തരം കൈമുട്ട് മേശമേൽ ഉരസുമ്പോൾ അപൂർവമായി ഈ പ്രശ്‌നം വന്നു ചേരാം.
✨വിശ്രമം,
✨ഐസ്പാക്ക് വെക്കൽ,
✨ബാൻഡേജ്,
✨കൈ ഉയർത്തിവെക്കുക എന്നിവ കൊണ്ട് തന്നെ പലരിലും പ്രശ്നത്തിന് ആശ്വാസം കിട്ടും. സ്റ്റിറോയ്ഡ് ഇല്ലാത്ത വേദന സംഹാരികൾ, നീരും വേദനയും കുറക്കാൻ സഹായിക്കും. ചിലർക്ക് ബർസയിൽ സ്റ്റിറോയ്ഡ് കുത്തിവെപ്പ് നൽകേണ്ടി വരും. വീക്കം വന്ന ബർസയിൽ നിന്ന് നീര് കുത്തിയെടുത്തു കളയാറുണ്ട്.