ബുദ്ധസന്യാസിമാർ അവരുടെ കയ്യിലെ ദണ്ഡ് പോലെ ഉള്ള വസ്തു എപ്പോഴും കറക്കുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

പ്രത്യേക ആകൃതിയുള്ള ദണ്ഡ് തിരിച്ചു കൊണ്ടാണ് ബുദ്ധസന്യാസിമാർ പ്രാർത്ഥിക്കുന്നത്. ഇതിന്റെ പേരാണ് പ്രാർത്ഥനാചക്രം. ഈ ചക്രം സാധാരണഗതിയിൽ ‘ഓം മണി പത്മ ഹും ‘എന്ന മന്ത്രം എഴുതിയിരിക്കും. അപൂർവമായി മറ്റു ചില മന്ത്രങ്ങളും ഇതിൽ എഴുതാറുണ്ട് .പ്രാർത്ഥനാചക്രത്തിന്റെ മധ്യത്തിൽ മൊട്ടിന്റെ ആകൃതിയിലുള്ള ഭാഗമാണ് ജീവ വൃക്ഷം എന്നറിയപ്പെടുന്നത്.

ചക്രത്തിന്റെ വലുപ്പം അനുസരിച്ച് ആയിരമോ, ലക്ഷമോ മന്ത്രങ്ങൾ ഈ ജീവവൃക്ഷത്തിൽ എഴുതാറുണ്ട്. ടിബറ്റൻ ബുദ്ധമതക്കാരുടെ വിശ്വാസം അനുസരിച്ച് മന്ത്രങ്ങൾ എഴുതിയ ഈ ചക്രം തിരിച്ചാൽ അവ ചൊല്ലുന്നതിനു തുല്യമാണ്. ധർമ്മചക്രം തിരിക്കുന്നതിന്റെ ആവിഷ്കാരമായും പലരും ഇതിനെ കാണാറുണ്ട്.പ്രാർത്ഥനാചക്രം തിരിക്കുന്നത് വഴി വിവേകവും, നന്മയും വന്നുചേരുമെന്ന് ബുദ്ധമതക്കാർ കരുതുന്നു.

പ്രാർത്ഥനാചക്രങ്ങൽ പലതരത്തിൽ ഉണ്ട്.
✨മണി ചക്രം
✨ജലചക്രം,
✨അഗ്നിചക്രം
✨വായു ചക്രം എന്നിവ ഏതാനും ഉദാഹരണം മാത്രം.

വെള്ളം കൊണ്ട് കറങ്ങുന്ന പ്രാർത്ഥനാചക്രം ആണ് ജലചക്രം.ചക്രം കറക്കാൻ ഉപയോഗിക്കുന്ന വെള്ളം വിശുദ്ധമായി കരുതുന്നു.

വെളിച്ചത്തിൽ നിന്ന് ഉണ്ടാകുന്ന ചൂട് ഉപയോഗിച്ച് കറക്കുന്ന പ്രാർത്ഥനാചക്രമാണ് അഗ്നിചക്രം.ഇതിൽനിന്ന് വരുന്ന വെളിച്ചത്തിന് മനുഷ്യരിലെ ദുഷ്ട ശക്തികളെ പുറത്തുകളയാൻ കഴിവുണ്ടെന്നാണ് വിശ്വാസം.

വായു ഉപയോഗിച്ച് കറങ്ങുന്ന പ്രാർത്ഥനാചക്രമാണ് വായു ചക്രം. അഗ്നിചക്രത്തെയും, ജലചക്രത്തെയും പോലെ ഈ ചക്രത്തെ കറക്കുന്നു കാറ്റിനും വിശേഷശക്തി ഉണ്ടത്രേ

You May Also Like

കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനത്തില്‍ അബുദാബിയിലെത്തിയ സ്വാമി ശിവാനന്ദയുടെ പാസ്‌പോര്‍ട്ടിലെ ജനനത്തീയതി കണ്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി

അറിവ് തേടുന്ന പാവം പ്രവാസി 2022 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കാശിയിൽ നിന്നുള്ള…

ഇന്ന് ശ്രീലങ്കയിൽ നടക്കുന്ന പല കാര്യങ്ങളും നിത്യ ജീവിതത്തിന്റെ ഭാഗമായ ഒരു ജനതയാണ് എറിത്രിയയിലേത്.

ഇന്ധനത്തിന് റേഷൻ സമ്പ്രദായമായിരുന്നു. അനുവദിച്ചതിലും കൂടുതൽ ഡീസൽ വേണമെങ്കിൽ കരിഞ്ചന്തയെ ആശ്രയിക്കുകയെ വഴിയുള്ളു. അതുകൊണ്ട് തന്നെ ഇഷ്ടമുള്ളത് പോലെ എല്ലായിടത്തേക്കും യാത്ര ചെയ്യുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് നടക്കാത്ത കാര്യമായിരുന്നു. മാത്രമല്ല ഒരു ഗവർണറേറ്റിൽ നിന്ന് മറ്റൊരു ഗവർണറേറ്റിലേക്ക് യാത്ര ചെയ്യണമെങ്കിൽ ട്രാവൽ പെർമിറ്റ് വാങ്ങണം.

ചത്ത് തീരത്തടിയുന്ന തിമിംഗലങ്ങൾ പൊട്ടിത്തെറിക്കുന്നത് എന്തു കൊണ്ട് ?

സൂര്യനിൽ നിന്നുള്ള താപത്താലും ചില രാസപ്രവർത്തനങ്ങൾ മൂലവും ശരീരത്തിനകത്ത് നിറഞ്ഞ ഈ വാതകം പൊട്ടിത്തെറിക്കുന്നതോടെ ശരീരഭാഗങ്ങൾ പരിസരങ്ങളിൽ ചിതറിത്തെറിക്കും.

ഫോസിലിൽ നിന്നും ദിനോസറുകളുടെ രൂപം മനസിലായി, എന്നാൽ സിനിമയിൽ കാണുന്ന ശബ്ദം, അതെങ്ങനെ മനസിലായി ? അതാണോ അവയുടെ ശബ്ദം ?

ജുറാസിക് പാര്‍ക്ക് സിനിമകളിൽ കേട്ടതാണോ യഥാർത്ഥത്തിൽ ദിനോസറുകളുടെ ശബ്ദം ? അറിവ് തേടുന്ന പാവം പ്രവാസി…