പ്രഭാസിന്റെ ഇതുവരെയുള്ള കരിയറിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഓം റൗട്ട് ആണ് സംവിധായകൻ. കൃതി സാനോൺ ആണ് സീതയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ വ്യാപകമായ ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായിരുന്നു. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ ആണോ ഇത് എന്നാണു പലരുടെയും ചോദ്യം. ഇപ്പോൾ ഇതിനെ കുറിച്ച് പ്രതിക്കുകയാണ് സംവിധായൻ ഓം റൗട്ട്. വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ടീസറിനോടുള്ള പ്രതികരണം കാണുമ്പോള്‍ ഹൃദയം തകരുന്നു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകും” – എന്നാണു സംവിധായകന്റെ പ്രതികരണം. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും.

Leave a Reply
You May Also Like

മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ നടന്മാരിൽ ഒരാൾ തന്നെയാണ് വിജയരാഘവൻ

Arya M ഇന്നലെ നെയ്മറെന്ന സിനിമ കണ്ടിരുന്നു.മാത്യൂസും നസ്ലിനും കേന്ദ്ര കഥാപാത്രമായ നായ വരെ ഗംഭീര…

നികിത ശർമ്മയുടെ മാരക ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുംവൈറൽ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന നികിത ശർമ്മ, 2013-ൽ താനിയെ അവതരിപ്പിക്കുന്ന വി ദ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക്…

“ജേഷ്ഠ സഹോദരൻ വീട്ടിൽ വന്ന് പറഞ്ഞു കള്ളിചെല്ലമ്മ എന്ന സിനിമ പിള്ളേർക്ക് കാണാൻ പറ്റിയതല്ല….”

Chiramal Mohammed 1956 ൽ ജി.വിവേകാനന്ദൻ എഴുതിയ നോവൽ “കള്ളിചെല്ലമ്മ” എന്ന പേരിൽ രൂപപാണി ബാനറിൽ…

ജാക് ആൻഡ് ജിൽ ട്രെയ്‌ലർ ഇറങ്ങി, മഞ്ജുവിന്റെ പൂണ്ടുവിളയാട്ടം

മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. മഞ്ജുവിന്റെ…