2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ പ്രിയ പ്രകാശ് വാര്യർ എന്ന താരം , ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയായത് . ഇതിനു കാരണമായ അഡാർ ലൗ എന്ന ആ ചിത്രം സംവിധാനം ചെയ്തത് ഒമർ ലുലു ആയിരുന്നു. അപ്രതീക്ഷിതമായി അതിലെ അഭിനേതാക്കൾ താരങ്ങളായി ഉയർന്നപ്പോൾ അത് തന്റെ സിനിമയെ ബാധിച്ചു എന്നാണു ഒമർ ലുലു പറയുന്നത്. അത് പ്രിയവാര്യരുമായി ചില പ്രശ്നങ്ങൾക്കും കാരണമായി. അതിനെ കുറിച്ച് മനസുതുറക്കുകയാണ് ഒമർ ലുലു. സീ മലയാളം ന്യൂസിന് നല്‍കിയ അഭി മുഖത്തിലൂടെയായിരുന്നു ഒമര്‍ ലുലു സംസാരിച്ചത്.

“ബന്ധങ്ങള്‍ കൊണ്ട് പല സിനിമകളും ഉണ്ടാവുന്നുണ്ട്. എങ്കിലും വിജയങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളു. എനിക്ക് അതിന്റേതായ കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതില്‍ എന്റെ പ്രശ്‌നങ്ങളും ഉണ്ടാകാം. . പ്രിയവാര്യരു മായിട്ടുള്ള പ്രശ്‌നമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ ചെയ്ത് കൊണ്ടിരുന്ന സിനിമയില്‍ പെട്ടെന്ന് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരികയാണ്. അങ്ങനെ ഉണ്ടായാല്‍ സ്വാഭാവികമായും ഏത് സിനിമയുടെ ലൊക്കേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഒരു അഡാറ് ലവ് തുടങ്ങാന്‍ പോവുകയാണെന്ന് തീരുമാനിച്ചപ്പോള്‍ കുറച്ച് പുതിയ പിള്ളേരെ വെച്ച് ചെയ്യാമെന്ന് വിചാരിച്ചു. അവരുടെ പ്ലസ് ടു ജീവിതം അതേ നിഷ്‌കളങ്കതയും ഫ്രഷ്‌ നെസ്സുമൊക്കെ വെച്ച് ചെയ്യാമെന്ന് വിചാരിച്ച് തുടങ്ങിയ ചിത്രമാണ്. ഒരു അഡാറ് ലവ്വിലെ പാട്ട് റിലീസ് ആയതോടെ ഒറ്റയടിക്ക് അവര്‍ താരങ്ങളായി”

“ഇതോടെ സിനിമയുടെ എല്ലാ ഗുണവും നഷ്ടപ്പെട്ടു. ആ പാട്ട് ഹിറ്റായതിന് ശേഷം അതുവരെ ചിത്രീകരിച്ചിരുന്നത് പോലെയായിരുന്നില്ല ആ സിനിമയുടെ ചുറ്റുപാട്. അപ്പോള്‍ തന്നെ സിനിമയുടെ സ്‌ക്രീപ്റ്റ് പൊളിഞ്ഞു. പെട്ടെന്ന് ഒരു ദിവസം ഓഫീസിലേക്ക് എല്ലാവരും കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് വരുമ്പോള്‍ എന്തായിക്കും അവസ്ഥ. അതുപോലെ ഒറ്റപ്പെട്ടൊരു അവസ്ഥയിലാണ് ഞാനന്ന് അവിടെ നിന്നത്. എല്ലാവരും പെട്ടെന്ന് മാറി.അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അതുപോലെയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. രണ്ട് തവണ ബിബിസി പോലും വന്നിരുന്നു. പിന്നെ ഒരു വിജയം ഉണ്ടാവുമ്പോള്‍ ഉപദേശകസമിതികള്‍ ഒപ്പം കൂടും. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ”

“ക്ലൈമാക്‌സൊക്കെ മാറ്റേണ്ടി വന്നു. മലയാളത്തില്‍ തീരുമാനിച്ചിരുന്ന സിനിമ നാല് ഭാഷകളില്‍ ഒരുമിച്ച് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. രണ്ട് പുതിയ കുട്ടികളെ വെച്ച് ചെയ്ത സിനിമ രണ്ടായിരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാള സിനിമ യില്‍ അത്തരമൊരു റിലീസ് ഉണ്ടായിട്ടുണ്ടാവില്ല. മറ്റ് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം അവിടെയുള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ, അതിന്റെ കള്‍ച്ചര്‍ എങ്ങനെയായിരിക്കണം, എന്നൊക്കെ ഓര്‍ത്ത് നമ്മള്‍ ആകെ കണ്‍ഫ്യൂഷനിലായി പോയി. അതാണ് ആ സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ചതെല്ലാം അതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും എനിക്കില്ല ” ഒമർ ലുലു പറഞ്ഞു.

Leave a Reply
You May Also Like

മലയാള സിനിമയിലെ 10 അഡാർ അബദ്ധങ്ങൾ

സിനിമകളിൽ അബദ്ധങ്ങൾ സംഭവിക്കുക എന്നത് ഒരു ശീലമാണ്. മർത്യന് കൈപ്പിഴ ജന്മസിദ്ധം എന്നല്ലേ കവികളും പാടിയിരിക്കുന്നത്.…

രഞ്ജിത്തിനെതിരെ രഞ്ജിത്തിന്റെ സിനിമയിലെ ഗാനത്തിന്റെ താളത്തിൽ കൂവിയും കുരച്ചും ഹരീഷ് പേരടി

27-ാമത് ഐഎഫ്എഫ്കെ സമാപന ചടങ്ങിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോടു ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ…

ബാഹുബലി പോലെ രണ്ട് ഭാഗത്തിൽ ഒരുക്കി രാജമൗലിയെ പിന്തുടരേണ്ട ആളായിരുന്നില്ല, ഒരിക്കൽ ഇന്ത്യൻ സിനിമയിൽ കാലങ്ങൾ മുൻപേ നടന്നിരുന്ന മണിരത്നം

വെട്ടുക്കിളി ആഷിക് അബുവിനെ പോലെ തന്നെയാണ് മണിരത്നവും. ലാഭം മുഴുവൻ സ്വന്തമാക്കാൻ സ്വന്തം സിനിമകൾ സ്വയം…

പ്രിഥ്വിരാജിന് പൂച്ചെണ്ടും കയ്യടിയും

‘പ്രിഥ്വിരാജിന് പൂച്ചെണ്ടും കയ്യടിയും അയ്മനം സാജൻ പ്രിഥ്വിരാജിന് പൂച്ചെണ്ടും, കയ്യടിയുമായി ഒരു പറ്റം ആരാധകരും, സിനിമാ…