“മോഹൻലാലിനെ വച്ച് സിനിമ ചെയ്യാനാണ് താത്പര്യം, മമ്മൂട്ടിയെ വച്ച് താത്‌പര്യമില്ല, മമ്മൂട്ടിയോട് ഉണ്ടായിരുന്നത് ജാതിസ്‌നേഹം”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
601 VIEWS

മലയാള ചലച്ചിത്രസംവിധായകനാണ് ഒമര്‍ലുലു. യഥാര്‍ത്ഥ പേര് ഒമര്‍ അബ്ദുള്‍ വഹാബ്. 1984 ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ ജില്ലിയില്‍ ജനനം. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായിരുന്നു. അതിലൂടെയാണ് പ്രിയവാര്യർ ലോകം ശ്രദ്ധിക്കുന്ന താരമായി വളർന്നത്.

ഒമർ ലുലു പലപ്പോഴും തന്റെ അഭിപ്രായം തുറന്നടിക്കുന്ന പ്രകൃതക്കാരനാണ്. അതുകൊണ്ടു തന്നെ ആശയപരമായും സിനിമപരമായും ശത്രുക്കളും കുറവല്ല. നല്ല സമയം, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ് ഒമറിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഇര്‍ഷാദ് നായകനാകുന്ന ചിത്രമാണ് നല്ല സമയം. ബാബു ആന്റണി നായകനാകുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫിന്റെ അവസാന തിരക്കഥയാണ് പവര്‍ സ്റ്റാര്‍. നല്ല സമയം റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോള്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഒമര്‍ ലുലു പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒമർ ലുലുവിന്റെ വാക്കുകൾ ഇങ്ങനെ

“തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹം എന്നാണ് ഒമര്‍ പറഞ്ഞത്. ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ ഞാന്‍ കണ്ടിട്ടുള്ളു.”

“അന്ന് മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. അതുകൊണ്ടാണ് ഒരു തവണ മാത്രം കണ്ടത്. പക്ഷെ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു.’പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാന്‍ പറയാറുണ്ടായിരുന്നുള്ളുവെന്നും ഒമര്‍ പറഞ്ഞു. കുട്ടിക്കാലത്ത് എന്റെ വീട്ടിലുള്ള എല്ലാവരും മമ്മൂട്ടി ഫാനായതുകൊണ്ട് ഞാനും മമ്മൂട്ടി ഫാനായതാണ്.അത് ഒരു ജാതി സ്പിരിറ്റായിരുന്നുവെന്നും വേണമെങ്കില്‍ പറയാമെന്നും ഒമര്‍ പറഞ്ഞു.തൊണ്ണൂറുകളിലെ ലാലേട്ടനെ കുറിച്ച് പഠിച്ചാല്‍ അതുപോലൊരു നടന്‍ വേറെയില്ലെന്ന് നമുക്ക് മനസിലാകും. തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല. ഇനി അതുപോലൊരു നടന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാന്‍ പറ്റില്ലെന്നും ഒമര്‍ പറയുന്നു.”

എന്നാൽ ഒമറിന്റെ വാക്കുകൾ മമ്മൂട്ടി ഫാൻസിനു ഇഷ്ടമായിട്ടില്ല, താനിനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യണം എന്ന് വിചാരിച്ചാലും തനിക്കദ്ദേഹം ഡേറ്റ് തരില്ലെന്നാണ് ഫാൻസിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.