അഞ്ചുലക്ഷം ബെറ്റ് വച്ചു തോറ്റു പുലിവാല് പിടിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു . പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ മത്സരത്തിന് മുൻപാണ് പാകിസ്താൻ ജയിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഒമർ ലുലു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഗംഭീരം ആവട്ടെ ഇന്നത്തെ മത്സരമെന്നും പാകിസ്താന് ജയിക്കുമെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ് . എന്നാൽ പോസ്റ്റിനു കമന്റായി നിധിന് നാരായണന് എന്നയാള്‍ ഇംഗ്ലണ്ട് ജയിക്കുമെന്നും അഞ്ചുലക്ഷത്തിനു ബെറ്റ് വയ്ക്കാമെന്നും കമന്റ് ചെയ്തു. അത് ഒമർ ലുലു സമ്മതിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതോടെ പണി പാളിയിരിക്കുകയാണ് ഒമർ. മത്സരം കഴിഞ്ഞതോടെ ‘അതെ പണി പാളി ഗുയ്സ്. ഇംഗ്ലണ്ടിന് നല്ല സമയം’ എന്ന് മറ്റൊരു പോസ്റ്റും ഒമര്‍ ലുലു പങ്കുവച്ചു. എന്തായാലും രസകരമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. വാക്കിന് വിലയുണ്ടെങ്കിൽ അഞ്ചുലക്ഷം കൊടുക്കാൻ ആണ് കമന്റു ചെയ്യുന്നവർ ഒന്നടങ്കം ഒമർ ലുലുവിനോട് ആവശ്യപ്പെടുന്നത്.

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ