ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്മജന് ബോള്‍ഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു അഡാറ് ലവ് , ധമാക്ക, നല്ല സമയം , എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിൽ നല്ല സമയം എക്സൈസ് കേസിൽ പെട്ടതുകാരണം തിയേറ്ററിൽ നിന്നും പിൻവലിച്ചു. ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുടങ്ങി കിടക്കുകയാണ്. ഇപ്പോൾ എല്ലാം കൊണ്ടും മോശം സമയം ആയ സംവിധായകൻ അറ്റകൈക്ക് നടത്തിയ പ്രഖ്യാപനം ആണ് സോഷ്യൽ മീഡിയ ചർച്ച ചെയുന്നത്.
തനിക്ക് ബോളിവുഡിൽ സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്നും, 2025 ഓടെ ഷാരൂഖ് ഖാനെയോ സൽമാൻ ഖാനെയോ നായകനാക്കി ഒരു ചിത്രം താൻ എന്തായാലും ചെയ്തിരിക്കുമെന്നും അവരെ വെച്ച് ചിത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണെന്നും മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.. ഇർഷാദ് നായകനായി എത്തിയ നല്ല സമയം എന്ന ചിത്രം യഥാർത്ഥത്തിൽ മോഹൻലാലിനെ മനസ്സിൽ കണ്ട് രചിച്ച ചിത്രമായിരുന്നു എന്നും ഒമർ ലുലു വെളിപ്പെടുത്തി. ഒമറിന്റെ ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുകയാണ് . ട്രോളുകളും കുറവല്ല.