ഇംഗ്ലണ്ടും പാകിസ്താനും മാറ്റുരച്ച ട്വന്റി20 ലോകക്കപ്പ് ഫൈനലിന് മുമ്പ് പാകിസ്താൻ ജയിക്കുമെന്ന് പ്രവചിച്ച സംവിധായകൻ ഒമർ ലുലുവിനോട് ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്ന് നിഥിൻ എന്നൊരു യുവാവ് ചോദിച്ചിരുന്നു. ബെറ്റിനു ഓണർ ലുലു സമ്മതവും പറഞ്ഞു. എന്നാൽ ഒമറിന്റെ പ്രവചനങ്ങളെ കാറ്റിൽപറത്തി മത്സരത്തിൽ ഇംഗ്ലണ്ട് മാന്യമായ വിജയം വേണ്ടി കപ്പുയർത്തി . ഇതോടെ ഒമർ ലുലുവിനോട് ബെറ്റ് പണം നൽകാൻ ആവശ്യപ്പെട്ടുകൊണ്ടു സൈബറിടങ്ങളിൽ നൂറുകണക്കിന് കമന്റുകൾ പ്രവഹിച്ചു.
ബെറ്റ് വച്ച് പുലിവാല് പിടിച്ച ഒമർ ഇപ്പോഴിതാ തന്നോട് ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് .. ‘ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ എന്ന് ഫേസ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടത്. എന്നാൽ ഈ ചിത്രമല്ല കാണേണ്ടതെന്നും അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യൽ മീഡിയിൽ വ്യാപക വിമർശനം ഉയരുകയാണ് . നിഥിനൊപ്പം ഉള്ള വിഡിയോയും ഒമർ ലുലു ഷെയർ ചെയ്തിട്ടുണ്ട്. ‘പൈസ കൊടുത്തോ ഇല്ലയോ എന്നത് രഹസ്യമായി ഇരിക്കട്ടെ …ആ രഹസ്യം ഞങ്ങളോടൊപ്പം മണ്ണിൽ അലിഞ്ഞുചേരട്ടെ’ എന്നാണ് നിഥിനും ഒമർ ലുലുവും സംയുക്തമായി പറയുന്നത്. വിഡിയോക്കടിയിലും കമന്റുകളും ട്രോളുകളും പ്രവഹിക്കുന്നുണ്ട്.