ഒമര്‍ ലുലുവിന്റെ ചിത്രം നല്ല സമയത്തിന്റെ ടീസർ & ട്രെയ്ലർ റിലീസ് ചെയ്തു, ഒരു ഫണ്‍ ത്രില്ലര്‍ ആണ് ചിത്രം, നല്ല സമയം ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഷാദ് അലിയാണ് . നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലിമിയ എന്നീ പുതുമുഖങ്ങളും ഒമര്‍ ലുലുവിന്റെ നല്ല സമയത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ പറഞ്ഞു പോകുന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചുമായി ബന്ധപ്പെട്ടു വിവാദങ്ങൾ നടന്നിരുന്നു. നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട്ടെ എലൈറ്റ് മാളിലെ ട്രെയ്ലര് ലോഞ്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന കാരണത്താൽ തടഞ്ഞിരുന്നു .. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം
‘നല്ല സമയത്തിന് ‘ A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇര്‍ഷാദ് ആണ് നായകനായെത്തുന്ന ചിത്രത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.