OMG 2 (Hindi-2023)

Sajeesh T Alathur

അമിത് റായ് സംവിധാനം ചെയ്ത സറ്റയർ കോമഡി ഡ്രാമ.OMG എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പരേഷ് റാവലും അക്ഷയ് കുമാറുമായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്. ഭക്തി ചിത്രമെന്ന് കരുതിയെങ്കിൽ ആദ്യമേ പറയട്ടെ ഇതൊരു A സെർട്ടിഫിക്കറ്റ് പടമാണ്. കാരണം കൈകാര്യം ചെയ്യുന്ന വിഷയം ലൈംഗിക വിദ്യാഭ്യാസം ആണ്.പങ്കജ് ത്രിപാഠി, അക്ഷയ് കുമാർ, യാമി ഗൗതം, മാസ്റ്റർ ആരുഷ് വർമ്മ ,പവൻ മൽഹോത്ര, ഗോവിന്ദ് നാംദേവ് ,അരുൺ ഗോവിൽ എന്നിവർ പ്രധാന വേഷങ്ങളിൽ..

മഹാകാൽ ശിവക്ഷേത്രത്തിന് മുമ്പിൽ പൂജ സ്റ്റോർ നടത്തുന്നയാളാണ് ശിവഭക്തനായ കാന്തിശരൺ.. ഒരുനാൾ മകൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നറിഞ്ഞ് ഓടിയെത്തിയ കാന്തിയോട് ഡോക്ടർ വിവരം പറയുന്നു. മകൻ വയാഗ്ര ഉപയോഗിച്ച് അമിതമായി സ്വയംഭോഗം ചെയ്തതിൻ്റെ ഫലമാണിതെന്ന്. കാന്തി അന്തം വിട്ട് പോകുന്നു. മകൻ്റെ സുഹൃത്തിനെ കണ്ട് വിവരങ്ങൾ ആരായുന്നു. അപ്പോൾ തെറ്റായ വിവരങ്ങൾ ലഭിച്ചതിനാലും, സഹപാഠികളുടെ പ്രകോപനത്താലും, ഇൻറർനെറ്റിലെ തെറ്റായ കാര്യങ്ങളാലും തൻ്റെ മകൻ വികലമായ ലൈഗിംക കാര്യങ്ങൾക്ക് വിധേയമായി പ്രവർത്തിച്ചു എന്ന്. സ്കൂളിലും ഇത്തരം പ്രവർത്തനം തുടർന്നതിനാൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കുന്നു.

മനമുരുകി പ്രാർത്ഥിച്ച കാന്തിക്ക് മുന്നിൽ സാക്ഷാൽ മഹാദേവൻ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വേണ്ട ഉപദേശങ്ങൾ നൽകുന്നു.കാന്തിശരൺ സ്കൂളിനെതിരെയും, സമൂഹ വ്യവസ്ഥിതിയോടും നിയമപരമായി കോടതിയിൽ പോരാടുന്നു.എല്ലാം കണ്ടു കൊണ്ട് ഭഗവാൻ മഹാദേവനും..

ഒരു ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ചോദ്യം ചെയ്യുന്ന ഒരു കോർട്ട്സീൻ ഉണ്ട്. ഫന്റാസ്റ്റിക് എന്നുമാത്രമേ പറയാനുള്ളൂ. ബ്രിട്ടീഷുകാർ വിട്ടിട്ടുപോയ പലതും നമ്മൾ ഇന്നും തുടരുന്നുണ്ടെങ്കിലും, വിദേശ രാജ്യങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സെക്സ് എഡ്യൂക്കേഷൻ ഇന്ത്യയിൽ എന്ത് കൊണ്ട് പഠിപ്പിക്കുന്നില്ല. ഭാരതീയ ധർമ്മവും, സംസ്കാരവും ആ പഠനം ഒരു നാണംകെട്ട ഏർപ്പാടായി കാണുന്നത് എന്ത് കൊണ്ടാണ് ? വാത്സ്യയാനൻ്റെ കാമസൂത്രം ലോകം മുഴുവൻ വ്യാപരിക്കുമ്പോൾ ഒളിഞ്ഞ് നിന്ന് ആസ്വദിക്കുകയും, പരസ്യമായി മാന്യത്വം പുലർത്തുകയും ചെയ്യുന്ന സമൂഹത്തെ മുഖത്തടിക്കുന്നുണ്ട് ചിത്രം. പച്ചയ്ക്കുള്ള സംഭാഷണങ്ങളും ഉണ്ട്..Must Watch.

( യുവതലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. മാതാപിതാക്കളും കാണണം എന്നിട്ട് മക്കളെ കാണിക്കണോ എന്ന് നിങ്ങടെ സംസ്കാരം, ധർമ്മം എന്നിവ വെച്ച് സജസ്റ്റ് ചെയ്യുക)

Leave a Reply
You May Also Like

എന്തിനാണ് എം.ആര്‍ രാധ എം.ജി.ആറിനെ വെടിവെച്ചത്.. ?

എം.ജി.ആറിനെ നിറയൊഴിച്ച എം.ആര്‍ ! രാധ; തമിഴക രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടു വന്ന സംഭവം

അയാളുടെ കയ്യിലെ പെണ്ണുങ്ങളാരും കസ്റ്റമേഴ്‌സിന്റെ അടുത്തുപോയിട്ടു തിരിച്ചുവരുന്നില്ല, എന്തോ ദുരൂഹതയുണ്ടല്ലോ…

നിള  പ്രമേയം പുതുമയുള്ളത് അല്ലെങ്കിൽ പോലും എത്ര കണ്ടാലും മടുക്കാത്ത ചില ത്രില്ലർ സിനിമകൾ ഉണ്ട്.കൊറിയൻ…

അടിമുടി സസ്‌പെൻസ് ഒളിപ്പിച്ചു വെച്ചു കൊണ്ടു ‘അമല’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

അടിമുടി സസ്‌പെൻസ് ഒളിപ്പിച്ചു വെച്ചു കൊണ്ടു അമല മോഷൻ പോസ്റ്റർ പുറത്തിറങ്ങി.മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിച്ചു…

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ ,അജു വർഗ്ഗീസ്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘ത്രയം’ സിനിമയിലെ വീഡിയോ ഗാനം

“ത്രയം” വീഡിയോ ഗാനം. സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ…