നാദിർഷ – റാഫി ടീമിൻ്റെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി പൂർത്തിയായി

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു.കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണും. കേൾക്കും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.  അർജുൻ അശോകനും പുതുമുഖം മുബിൻ.എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവികസഞ്ജയ് ആണ് നായിക. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻ്റണി, സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ മാളവികമേനോൻ. നേഹസക്സേന. എന്നിവരും പ്രധാന താരങ്ങളാണ് ബി. കെ. ഹരിനായന്റെ
വരികൾക്ക്. ഹിഷാം അബ്ദുൽവഹാബ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഷാജികുമാർ. എഡിറ്റിംഗ്‌: .ഷമീർ മുഹമ്മദ്.കലാസംവിധാനം – സന്തോഷ് രാമൻ, മേക്കപ്പ് -റോണക്സ് സേവ്യർ. കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ
അസോസിയേറ്റ് ഡയറക്ടർ, വിജീഷ് പിള്ള പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് ഏബ്രഹാം. പ്രൊഡക്ഷൻ മാനേജർ – ആന്റണി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അപ്പു ഫഹദ് പ്രൊഡക്ഷൻ കൺട്രോളർ
ശ്രീകുമാർ ചെന്നിത്തല , വാഴൂർ ജോസ്.


.

You May Also Like

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത ഒരു പ്രവണതയാണ്…

മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ ഹൈലൈറ്റെന്ന് ജോയ് മാത്യു

മുൻസിഫ് പി കെ ചോതിയുടെ ചോറ്റുപാത്രമാണ് നാരദൻ സിനിമയിലെ പ്രധാന ഹൈലൈറ്റെന്ന് നടനും സംവിധായകനുമായ ജോയ്…

ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സിലെ സ്ക്രീൻ ആറിനു സ്വന്തം

Sreekanth Karett  ഇൻഡ്യയിലെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ എന്ന ഖ്യാതി ഇനി മുതൽ ഹൈദരാബാദിലെ…

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘കുഷി’ എന്ന ചിത്രത്തിന്റെ സംഗീത കാഴ്ചകൾ

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘കുഷി’ എന്ന ചിത്രത്തിന്റെ സംഗീത കാഴ്ചകൾ ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദിൽ…