fbpx
Connect with us

Featured

ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍ കാലത്ത്

മുമ്പൊരിക്കല്‍ ഒരുടയര്‍ പഞ്ചറായതാണ്. അന്ന് സ്പയര്‍ ടയര്‍ കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. അതിത് വരെ അടച്ചിട്ടില്ല. ഒരു പുതിയ ടയര്‍ വാങ്ങണമെന്നു കരുതിയിട്ടു കാലം കുറച്ചായി. എല്ലാം നീട്ടി വെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക. ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരു ചിന്ത അകത്തിരുന്ന് മീശ പിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.

 192 total views

Published

on

old-arab-good-man

വെളിച്ചം കണ്ണ് തിരുമ്മി എഴുന്നേറ്റു വരുന്നേയുള്ളൂ. വേപ്പ് മരങ്ങള്‍ ഉറക്കച്ചടവ് വിട്ടുമാറാതെ
പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക് കണ്‍തുറന്നു നില്പ് തുടങ്ങിയിട്ടുണ്ട്. ഇരുട്ട് പടിയിറങ്ങി പോയതറിയാതെ സ്ട്രീറ്റ് ലൈറ്റുകള്‍ വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ചവറ്റു കൊട്ടക്കരികില്‍, സമൃദ്ധി കടിച്ചീമ്പി വലിച്ചെറിഞ്ഞ, കോഴിക്കാലുകളില്‍ നിന്ന് ശേഷിച്ച ഇറച്ചിനാരുകള്‍ കടിച്ചു കുടഞ്ഞു, ചിറി തുടക്കുന്നു ഏതാനും പൂച്ചക്കുട്ടികള്‍..

ഖുമാമ (വേസ്റ്റ് ബോക്‌സ് ) പ്പെട്ടിയിലേക്ക് തലയിട്ടു ഇന്നലത്തെ വിഴുപ്പില്‍ നിന്ന് ഇന്നത്തെ പകല്‍പരതുകയാണ് പാറക്കറുപ്പുള്ള  പാവം ഒരമ്മ.

പിറകില്‍ കുറുകെ കെട്ടിയ അമ്മ ത്തൊട്ടിലില്‍ പരിസരംമറന്നു ഉറങ്ങുകയാണ് അവളുടെ ചുരുണ്ട  മുടിയുള്ള കാര്‍വര്‍ണ്ണന്‍ കുട്ടി. സുഭിക്ഷതയുടെ എണ്ണപ്പാടങ്ങളില്‍ നാട്ടിലെ  പോലെ പാവങ്ങള്‍ ഉണ്ടാവില്ലെന്നയിരുന്നു വിചാരം.വിശപ്പിനും ദാരിദ്ര്യത്തിനും സ്വന്തമായി ഒരു നാടുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്. നിരത്ത് വിജനമാണ്. ഇടയ്ക്ക്, മടിയനായ കുട്ടി സര്‍ക്കാര്‍ സ്‌കൂളിലേക്ക് പോകും പോലെചിണുങ്ങി നീങ്ങുന്ന അപൂര്‍വ്വം ചില വാഹനങ്ങള്‍.

എ . സി. പ്രവര്‍ ത്തിക്കുന്നുണ്ട്. എന്നിട്ടും ചൂടിനു കുറവൊന്നുമില്ല. കാര്‍ ഇത്തിരി പഴയതാണ്.
അടുത്ത നാട്ടില്‍ പോക്കിന് കിട്ടിയ കാശിനു ആര്‍ക്കെങ്കിലും കൊടുക്കണം. തിരിച്ചുവന്നിട്ട് ചിന്തിക്കാം ബാക്കി കാര്യങ്ങളൊക്കെ. കൂട്ടത്തില്‍ രണ്ടു ടയറുകള്‍ തനി മൊട്ടയായിരിക്കുന്നു.
ഒരാള്‍ മുന്നിലും, മറ്റെയാള്‍ പിന്നിലും. എന്നാണാവോ അവര്‍ പാതി വഴിയില്‍ സേവനം മതിയാക്കി ടാറ്റാ പറയുന്നത്. മുമ്പൊരിക്കല്‍ ഒരുടയര്‍ പഞ്ചറായതാണ്. അന്ന് സ്പയര്‍ ടയര്‍ കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. അതിത് വരെ അടച്ചിട്ടില്ല. ഒരു പുതിയ ടയര്‍ വാങ്ങണമെന്നു കരുതിയിട്ടു കാലം കുറച്ചായി. എല്ലാം നീട്ടി വെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക. ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരു ചിന്ത അകത്തിരുന്ന് മീശ പിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.

Advertisementഉഷ്ണ കാലം അതിന്റെ സര്‍വ വിധ ഐശ്വര്യങ്ങളുമായി പൂത്തു നില്‍ക്കുന്ന കാലമാണിത്.

ഇവിടുത്തെ തണുപ്പിനും ചൂടിനും പ്രത്യേകമായ ഒരു  കാര്‍ക്കശ്യമാണ്. രോമ കൂപങ്ങളില്‍   സൂചി മുന പോലെ തുളഞ്ഞു കയറുന്ന തണുപ്പ്. തിളച്ച വെള്ളം തല വഴി കോരിയൊഴിക്കും പോലെയുള്ള ചൂട്. ഋതു ഭേദങ്ങളുടെ ഈ വേഷ പ്രച്ഛന്ന മത്സരം എന്തിനാണാവോ എന്ന് പലകുറി ഓര്‍ത്തു നോക്കിയിട്ടുണ്ട്.ഉത്തരം കിട്ടിയിട്ടില്ല. നേരെത്തെ ഇറങ്ങിയത് ഇന്നെങ്കിലും അവനെ കാണണമെന്ന  നിര്‍ബന്ധം കൊണ്ടാണ്.

അവന്‍ ജോലിക്കിറങ്ങും മുമ്പ് അവിടെയെത്തണം. ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ഒന്നിച്ചു താമസിക്കുന്ന കാലത്ത് അവന്റെ കഷ്ടപ്പാടോര്‍ത്തു ഒരു സഹായമാകട്ടെ എന്ന്കരുതി മനസ്സലിഞ്ഞതാണ്.

‘വാങ്ങുന്ന ഒരാവേശം ആര്‍ക്കും തിരികെ തരാനുണ്ടാവില്ല. കടം കൊടുക്കുന്നതോടെ ഒരുശത്രുവിനെ വിലക്ക് വാങ്ങിക്കുകയാണ്’ എന്നൊക്കെ,

Advertisementപറഞ്ഞു പലരും പരമാവധി പിന്തിരിപ്പിക്കാന്‍ നോക്കിയതാണ്. തിരികെ ചോദിക്കാന്‍
വിളിക്കുമ്പോള്‍, ഫോണെടുക്കാതെ കണ്ടു മുട്ടുമ്പോള്‍, നൂറു കൂട്ടം ഒഴികഴിവുകള്‍ പറഞ്ഞ് കണ്ടാലുംകണ്ടില്ലെന്നു നടിച്ച് മുങ്ങി ക്കളയുന്നവരുടെയും പോക്കറ്റിലുള്ള കാശ് കൊടുത്ത്
അത് തിരികെ കിട്ടാന്‍ ഭിക്ഷ യാചിക്കേണ്ടി വന്നവരുടെയുമൊക്കെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ ഒരുപാടുണ്ട് പറയാന്‍ എല്ലാവര്ക്കും.

ചില സന്ദര്‍ഭങ്ങളില്‍ ‘നോ’ എന്ന് പറയാന്‍ കഴിഞ്ഞാല്‍ തന്നെ പല അബദ്ധങ്ങളില്‍ നിന്നും
രക്ഷപ്പെടാനാവുമെന്ന തത്വമൊക്കെ അറിയാമായിരുന്നിട്ടും എന്തോ ‘ഇല്ല’ എന്ന് പറയാന്‍ കഴിഞ്ഞില്ല. ഇന്ന് അവസാനത്തെ അവധി പറഞ്ഞതാണ്. കഴിയാഞ്ഞത് കൊണ്ടാവും. അവന്റെഅവസ്ഥ തനിക്കാണല്ലോ കൂടുതല്‍ അറിയുക.

ഒരേകദേശ ധാരണ വെച്ചാണ് പോകുന്നത്. കാറിപ്പോള്‍ ഹിറാ സ്ട്രീറ്റിലൂടെ അബ്ഹൂര്‍ജനൂബിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇനിയുമുണ് ഒരു പാട് ഓടാന്‍. അടുത്തെത്താറാവുമ്പോള്‍ , അവനെമൊബൈലില്‍ വിളിക്കണം.

പുതിയ പകല്‍ മേക്കപ്പ് കഴിഞ്ഞു അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായി ഇറങ്ങി വരുന്നേയുള്ളൂ. വഴിയോരങ്ങളിലൊന്നും ആരെയും കാണുന്നില്ല. ഏകാന്തത ഇഷ്ടമാണെങ്കിലും ഇത്തരം ഏകാന്തതകള്‍ ഒരു തരം ഭീതിയുടെ അനുദൈര്‍ഘ്യ തരംഗങ്ങളാണ് സൃഷ്ടിക്കുക. ചുറ്റും ആള്‍ക്കൂട്ടമുണ്ടാവുമ്പോഴേതനിച്ചാവലിനു മധുരമുള്ളൂ. അല്ലാത്തപ്പോള്‍ ഏകാന്തത ഭീകരമാണ്.!

Advertisementപൊടുന്നനെ, കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം കേട്ടാണ് ചിന്തക്ക് സഡന്‍ ബ്രേക്ക് വീണത്.
കാര്‍ ഒന്ന്വെട്ടി വലിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. പാമ്പിഴയും മാതിരി ഒന്നുലഞ്ഞു. പിന്നെ റോഡില്‍ എന്തോ ഉരഞ്ഞതിന്റെ അതി ദയനീയമായ തേങ്ങി കരച്ചില്‍..!

ബ്രേക്ക് ചവിട്ടാതെ തന്നെ വണ്ടി നിന്നു..! ഡോര്‍ തുറന്നു നോക്കുമ്പോള്‍ അവന്റെ കാറ്റു പോയിരിക്കുന്നു..! മറ്റാരുടേതുമല്ല; പിന്നിലെ മൊട്ടയുടെ…

വരാനിരിക്കുന്ന ഒരു രംഗത്തിന്റെ റിഹേഴ്‌സലായിരുന്നു അല്പം മുമ്പ് മനസ്സില്‍ നടന്നിരുന്നത് എന്ന്വല്ലാത്ത ഒരു ആധിയോടെ ഓര്‍ത്തു. വിജനമായ ഈ സ്ഥലത്ത് ഇങ്ങിനെ ഒരു അവസ്ഥ വരുമെന്ന്ഓര്‍ത്തില്ല. ഇനി എന്ത് ചെയ്യും? മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്റെ പടച്ചോനെ..

‘വര്ഷ’കള്‍ (വര്‍ക്ക് ഷോപ്പ് ) തുറക്കാനിനിയുമുണ്ട്  മണിക്കൂറുകള്‍ ഈ ‘മഹാനവര്കളെ’ കെട്ടിവലിച്ചു

Advertisementകൊണ്ട് പോകാനും വേണ്ടേ അതിനു പറ്റിയ  ഒരു വണ്ടി? ടാക്‌സി പിടിച്ച് ടയര്‍ കൊണ്ട്‌പോയി പഞ്ചറടപ്പിക്കാമായിരുന്നു. അതിനു ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ആരെയാണ് കിട്ടുക?തനിക്കായി ഏത് വര്‍ക്ക് ഷോപ്പാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുക?

അന്നേരം മനസ്സില്‍ നിന്ന് ‘കടം’ എന്നസങ്കടം ഇറങ്ങിപ്പോയി ആ കസേരയില്‍ ‘ശകടം’ വന്നു
കാലിന്മേല്‍ കാല് കയറ്റി വെച്ച് ഇരിപ്പുറപ്പിച്ചിരിക്കുന്നു.. അങ്ങിനെ ചിന്തിച്ചപ്പോള്‍  ആ അസമയത്തുംഉള്ളില്‍ ചിരി പൊട്ടി.

ഒന്ന് രണ്ടു കാറുകള്‍ക്ക് നേരെ കൈ നീട്ടി. മുഖത്തേക്ക് പോലും നോക്കാതെ അവരൊക്കെ ‘നെവെര്‍മൈന്റി’ന്റെ ആക്‌സിലേറ്ററില്‍ ആഞ്ഞു കാല്‍ വെച്ചു.

‘ഉജ്‌റ:’ (ടാക്‌സി ) എന്ന ബോര്‍ഡു വെച്ച വല്ലകാറും വരണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍, വന്നു ഒന്ന് രണ്ടെണ്ണം.

Advertisementപക്ഷെ രണ്ടിലുമുണ്ട്‌നേരത്തെ ഇരിപ്പുറപ്പിച്ച യാത്രക്കാര്‍.

ഒടുവില്‍, ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിന്ന് വിയര്‍ക്കുമ്പോള്‍ , അകലെ നിന്ന്ഒരാള്‍ നടന്നു വരുന്നത് കണ്ടു.

ഒരു മധ്യ വയസ്‌ക്കന്‍. പ്രഭാത സവാരിക്കിറങ്ങിയ മട്ടും മാതിരിയുംവേഷഭൂഷാദികളും.

ആരോഗ്യ ദൃഡ ഗാത്രന്‍ .സുമുഖന്‍. വെട്ടിവെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി.

Advertisementമുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം.നന്മയുടെ പ്രകാശപ്പൊട്ടുകള് ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍.

ഒരു മനുഷ്യനെകാണുമ്പോഴേക്കും മനസ്സിങ്ങനെ നിറയുന്നോ?

എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. !
ഹൃദയത്തിലിറ്റി വീഴുന്ന അഭിവാദ്യ മധുരവുമായി  അദ്ദേഹം വെളുത്തു തുടുത്ത കരം നീട്ടി.
ഒരു ചൂടുള്ള ഹസ്ത ദാനത്തിന്റെ സ്‌നേഹ ശ്രുതി എന്നോണം : ‘കൈഫല്‍ ഹാല്‍..? (എന്തുണ്ട് വിശേഷം)തുളുമ്പി വീണു.
‘എഷ് ഫി മുശ്കില .. അയ്യു ഖിദ് മ: യാ മുഹമ്മദ്..? (എന്ത് പറ്റി? വല്ല സഹായവുംവേണോ?)

ശുക്‌റന്‍ .. ഹയ്യാകല്ലാഹ് .. ( നന്ദി ദൈവം താങ്കളെ സുഖമായി ജീവിപ്പിക്കട്ടെ ) എന്ന ഉപചാരവാക്കുകളോടെ വിഷയം ഏതാനും വാചകങ്ങളില്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

Advertisementവല്ല മെക്കാനിക്കല്‍പ്രോബ്ലവുമാണ് എന്നാണ് അദ്ദേഹം കരുതിയത് എന്ന് തോന്നുന്നു. എക്‌സ് ട്രാ ടയര്‍ ഉണ്ടെങ്കില്‍മാറ്റിയിടാന്‍ സഹായിക്കാ മെന്നായി അദ്ദേഹം. ജാള്യതയോടെ ഉള്ളത് തുറന്നു പറഞ്ഞു:
‘അല്ലാഹുല്‍ മുസ്ത ആന്‍’ (ദൈവം സഹായിക്കട്ടെ..) സലാം പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.

വീണ്ടും അസ്വസ്ഥതയുടെ വിജനമായ തെരുവിലേക്ക്. പിന്നെയും വാഹനങ്ങള്‍ക്ക്
കൈ കാണിച്ചു പരിഹാസ്യ നായിക്കൊണ്ടിരുന്നു.

ഒരു പത്തു പതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും . അകലെ നിന്ന് അതി വേഗം പറന്നു വന്ന ഒരു
ലക് ഷ്വ റി കാര്‍ തൊട്ടരികില്‍ നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന് നിന്നു. കാറില്‍ നിന്ന്ശുഭ്ര വസ്ത്രത്തിന്റെ കുലീനതയില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്ന് സലാം പറഞ്ഞു.
വിസ്മയത്തിന്റെ ആകാശക്കണ്ണുമായി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. അതയാള്‍ തന്നെ..!
നേരത്തെ വന്ന് കുശലം ചോദിച്ചു പോയ ആള്‍…!
ആ കണ്ണുകളില്‍ ‘വാഹനമൊന്നും കിട്ടിയില്ല അല്ലെ? ‘ എന്ന ഒരു ചോദ്യം വീര്‍പ്പു മുട്ടുന്നുണ്ടായിരുന്നു.’ഫദ്ദല്‍  ഇര്‍കബിസ്സയ്യാറ:’ (പ്ലീസ്, കാറില്‍ കേറൂ)

സ് റ്റെപ്പിനി ടയര്‍ കാറിന്റെ ഡിക്കിലിട്ട് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ, വില കൂടിയസുഗന്ധ ലേപനത്തിന്റെ ഊഷ്മളത മുറ്റി നില്‍ക്കുന്ന  പതുപതുത്ത സ്‌നിഗ്ദ്ധതയില്‍ അദ്ദേഹത്തോടൊപ്പം..
ഒരു കാര്യം തീരുമാനിച്ചിരുന്നു. പുതിയ ഒരു ടയര്‍ വാങ്ങുക തന്നെ. അത് അദ്ദേഹത്തോട്
പറയുക തന്നെ ചെയ്തു.

Advertisement‘നേരത്തെ തുറക്കുന്ന ഒരു ‘വര്‍ഷ’ എനിക്കറിയാം..നമുക്ക് അങ്ങോട്ട് പോകാം.
സ്വത സിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സ് അങ്ങിനെ പരിഭാഷപ്പെടുത്തി.
കാര്‍ കുതിച്ചു പാഞ്ഞു.

ഇപ്പോള്‍, പുലര്‍ക്കാലത്തിന്റെ ഉറക്കച്ചടവില്‍ നിന്ന് തെരുവ് സജീവതയിലേക്ക്
ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു.

ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഒരു വര്‍ഷയുടെ മുമ്പില്‍ കാര്‍ നിന്നു. അദ്ദേഹം പറഞ്ഞത്ശരിയായിരുന്നു. അത് തുറന്നിരിക്കുന്നു.
ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു സലാം പറഞ്ഞുപിരിയാമെന്നാണ് കരുതിയത്. പുതിയ ടയര്‍ വാങ്ങി  ഒരു ടാക്‌സി പിടിച്ചു പോകാമെന്നും. അതിനുമുതിരുമ്പോള്‍,
അതിശയത്തിന്റെ കൊടു മുടിയിലേക്ക് പിടിച്ചുയര്‍ത്തിക്കൊണ്ട്
അദ്ദേഹം പറഞ്ഞു:
‘ടയര്‍ വാങ്ങി വരൂ.. ഞാന്‍ കാറിലിരിക്കാം.’
പഴയ ടയര്‍ അടര്‍ത്തി യെടുത്ത് പുതിയത് ഫിറ്റ് ചെയ്യാന്‍ കുറച്ചു സമയമെടുത്തു.
തിരിച്ചു വീണ്ടും അബ് ഹൂര്‍  ജനൂബിലേക്ക്..
ഇസ്തിരിയുടെ ചൂട് വിട്ടു മാറാത്ത ,  മഞ്ഞു തുള്ളിയുടെ വെണ്മ മുറ്റിയ മേല്‍ക്കുപ്പായം മടക്കിക്കുത്തി,ടയര്‍ മാറിയിടാന്‍ സഹായിച്ച് അദ്ദേഹം വീണ്ടും വിസ്മയിപ്പിക്കുക തന്നെയായിരുന്നു..!

എല്ലാം കഴിഞ്ഞ്, കയ്യില്‍ പുരണ്ട അഴുക്കു കഴുകാന്‍, അത്യാവശ്യത്തിനു കാത്തുവെച്ച വെള്ള കാനില്‍നിന്നു അദ്ദേഹം കൈക്കുമ്പിളിലേക്ക് മെല്ലെ   പകര്‍ന്നത് സ്‌നേഹമായിരുന്നോ,
കാരുണ്യ മായിരുന്നോ,പരോപകാരത്തിന്റെ പുണ്യ  സംസമായിരുന്നോ എന്ന്
ഇന്നും അറിയില്ല..!

Advertisementഅന്നേരം നന്ദിയുടെയും കടപ്പാടിന്റെയും ഭാരം താങ്ങാനാവാതെ , കുനിഞ്ഞു പോയ ശിരസ്സുയര്‍ത്തി ആമുഖത്തേക്ക് നോക്കുമ്പോള്‍, അദ്ദേഹം ഒരു ചിരി ചിരിച്ചു.
ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്ക്..!

 193 total views,  1 views today

Advertisement
Entertainment16 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment40 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment4 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment40 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement