ഒറ്റ കൈ ഉള്ളവരും ഒറ്റക്കാൽ ഉള്ളവരും തമ്മിലുള്ള ക്രിക്കറ്റ്

Sreekala Prasad

1861-ൽ, ചാൾസ് ഡിക്കൻസ് തന്റെ മാസികയായ ഓൾ ദ ഇയർ റൗണ്ടിൽ , റോസ്മേരി ബ്രാഞ്ച് ഭക്ഷണശാലയുടെ ഗ്രൗണ്ടിലെ പെക്കാം റൈയിൽ ഒരു അസാധാരണ ക്രിക്കറ്റ് മത്സരം നടക്കുന്നതായി റിപ്പോർട്ട് ചെയ്തു. രണ്ട് ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്, ഒന്ന് പൂർണ്ണമായും ഒരു കാലുള്ളവരും മറ്റൊന്ന് പൂർണ്ണമായും ഒരു കൈയുമുള്ള കളിക്കാരും.

ഇത്തരത്തിലുള്ള ആദ്യ കളി നടന്നത് 1766-ൽ ബ്ലാക്ക്‌ഹീത്തിൽ വെച്ചായിരുന്നു . ഡിക്കൻസ് റിപ്പോർട്ട് ചെയ്ത ക്രിക്കറ്റ് മത്സരം ഗ്രീൻവിച്ച് പെൻഷൻകാർക്ക് വേണ്ടി നടത്തിയതായിരുന്നു. അവർ റോയൽ നേവിയിൽ നിന്ന് പെൻഷൻ പറ്റിയവരും ഗ്രീൻവിച്ചിലെ റോയൽ ഹോസ്പിറ്റൽ ഫോർ സീമാൻമാരുമാണ്. ഈ നാവികർക്ക് നാവിക സേവനത്തിനിടയിൽ പലപ്പോഴും കൈകാലുകൾ നഷ്ടപ്പെടും.

ഡിക്കൻസ് അതിനെ കുറിച്ച് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഒറ്റക്കാലുള്ളവർ ബാറ്റ് നന്നായി കൈകാര്യം ചെയ്തിരുന്നുവെങ്കിലും ഫീൽഡിങ്ങിന്റെ കാര്യത്തിൽ അവർ തോൽവി ഏറ്റുവാങ്ങി. ഈ കാഴ്ചയെ “വേദനാജനകവും അതിശയകരവും ഭയാനകവും” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഉല്ലാസവാൻമാരായി കാണപ്പെട്ടു എന്നും മത്സരത്തിൽ ഒറ്റക്കയ്യൻ ടീം ഒറ്റക്കാലുള്ള ടീമിനെ തോൽപിച്ചു എന്നും പറഞ്ഞിട്ടുണ്ട്.

മറ്റൊരെണ്ണം 1796-ൽ വാൾവർത്തിലെ അരാംസ് ന്യൂ ഗ്രൗണ്ടിൽ ആയിരം ഗിനിയ (currency) സമ്മാനമാണ് രേഖപ്പെടുത്തിയത്. മത്സരം കാണുവാൻ കാണികളുടെ വലിയ തിരക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒറ്റക്കാലുള്ള ടീം ആ ഇന്നിംഗ്‌സിൽ 93 റൺസ് നേടി. ഒറ്റക്കയ്യൻ ടീം അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 42 റൺസ് നേടിയെങ്കിലും ബാറ്റിംഗിനിടെ വലിയ ബഹളമുണ്ടായി, കാണികൾ ഒരു ഗേറ്റും വേലിയും തകർത്ത് അകത്ത് കയറാൻ ശ്രമിച്ചു. ചിലർ സ്റ്റേബിളിന് മുകളിൽ കയറി. തകർന്നു, ഒറ്റക്കാലുള്ള ടീം വീണ്ടും ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ അറുപത് റൺസ് കൂടി നേടി. 42-ന് എതിരെ 153 റൺസിന് ഒറ്റക്കാലുള്ള ടീം വിജയിച്ചതോടെ കളി അന്നു വൈകുന്നേരം അവസാനിച്ചു.അടുത്ത മത്സരം 1811-ൽ വാൾവർത്തിൽ വീണ്ടും 1000 ഗിനിയക്ക് വേണ്ടി നടന്നു. പിന്നീട് 1841 മുതൽ 1868 വരെ അഞ്ച് മത്സരങ്ങളുടെ വിവരണം കൂടിയുണ്ട്. അത്തരം മത്സരങ്ങൾ തുടർന്നും ഉണ്ടായിട്ടുണ്ടാകാം.

 

You May Also Like

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം, പൈലറ്റുമാർ വീട്ടിലെത്തിയപ്പോൾ അപ്പോഴും അവരുടെ ശരീരത്തിലെ അഡ്രിനാലിൻ സാഹസികത തുടരാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു

വിംഗ് വാക്കർമാർ Wing walkers Sreekala Prasad ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം, പൈലറ്റുമാർ വീട്ടിലെത്തിയപ്പോൾ…

പൊട്ടാത്ത ബോംബുകളിൽ നിത്യോപയോഗം കണ്ടെത്തുന്ന ലാവോസിലെ ഗ്രാമങ്ങൾ

48 വർഷം മുമ്പ് അവസാനിച്ച വിയറ്റ്നാം യുദ്ധം, പക്ഷേ മാരകമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു, പ്രത്യേകിച്ച് ലാവോസിൽ.

എന്താണ് ഓപ്പറേഷൻ ബേബിലിഫ്റ്റ് ?

വിയറ്റ്നാം യുദ്ധത്തിന്റെ അവസാനത്തിൽ ദക്ഷിണ വിയറ്റ്നാമിൽ നിന്ന് അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും

ഗിന്നസ് റെക്കോർഡ് ഉടമയാണ് ഈ പെൺ കടുവ,  എന്തിനാണെന്നല്ലേ… ?

 ഇന്ത്യയിലും നേപ്പാളിലും ആയി 436 പേരുടെ ജീവൻ ആണ് ഈ കടുവ കവർന്നത്