രാഷ്ട്രത്തിന് ഏകഭാഷ എന്നത് ഫാസിസ്റ്റ് അജണ്ട

357

എഴുതിയത്  : Adv Sreejith Perumana

“ഒരു രാഷ്ട്രം ഒരു ഭാഷ” എന്ന കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രഖ്യാപനത്തെ കേവലം ട്രോളുകൾകൊണ്ട് പ്രതിരോധിക്കാനാകുന്നതല്ല !
ഭാഷ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതോടെ രാമരാജ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഫാസിസ്റ്റ് മുഖമൂടിയണിഞ്ഞ ഭരണകൂടം ലക്ഷ്യംവെക്കുന്നത് എന്ന് മനസിലാക്കണം. (ഹിന്ദി ഭാഷയെക്കുറിച്ച് അറിയേണ്ടതെല്ലാം )👇

ട്രോളുകൾക്കപ്പുറം ഭാഷകളുമായി ബന്ധപ്പെട്ട ചരിത്രപരമായ യാഥാർഥ്യങ്ങൾ മനസിലാക്കിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണോ ? 

👉അല്ല. ഇന്ത്യയുടെ ദേശീയ ഭാഷയായി ഇന്ത്യൻ ഭരണഘടനയിലോ മെറ്റേതെങ്കിലും രേഖകളിലോ ഹിന്ദിയെ ഉൾപ്പെടുത്തിയിട്ടില്ല.

ഹിന്ദി ദേശീയ ഭാഷയല്ല എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ ?

👉തീർച്ചയായും. 2010 ൽ ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാപര്യ ഹർജ്ജിയിൽ കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ വാദങ്ങൾ കേട്ട ശേഷം ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്ന് കണ്ടെത്തി കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട് (പ്രസ്തുത വിധി പകർപ്പ് ഈ പോസ്റ്റിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു)

എന്ത് സവിശേഷ പദവിയാണ് ഹിന്ദി ഭാഷയ്ക്ക് രാജ്യത്തുള്ളത് ?

👉ഭരണഘടനയുടെ Part XVII ലെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗരി സ്ക്രിപ്റ്റിൽ /ലിപിയിലുള്ള ഹിന്ദി ഭാഷ ഇംഗ്ലീഷ് ഭാഷയോടൊപ്പം ഇന്ത്യയുടെ ഔദ്യോദിക/ഒഫീഷ്യൽ ഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. Clause 1 of Article 343 of the Constitution of India states that “The official language of the Union shall be Hindi in Devanagari script.”

ഔദ്യോഗിക ഭാഷ എന്നാൽ എന്താണ് ?

👉ഭരണത്തിന് വേണ്ടി ഭരണകർത്താക്കൾ ഉപയോഗപ്പെടുത്തുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. കേന്ദ്ര സർക്കാരിന്റെ എല്ലാ ഇടപാടുകളും ഹിന്ദിയിലും അതിന്റെ കൃത്യമായ പരിഭാഷയോടെ ഇംഗ്ലീഷിലും ആയിരിക്കണം എന്നാണ് നിയമം.

ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദി ഭാഷയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടു എന്ന വസ്തുത ശരിയാണോ ?

👉വളരെ ചൂടേറിയ ചർച്ചകളാണ് ഭരണഘടനാ സമിതിയിൽ ഹിന്ദിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. മൗലികാവകാശങ്ങൾ നിർണ്ണയിക്കാൻ നിയോഗിക്കപ്പെട്ട സബ് കമ്മറ്റി ” വ്യക്തികൾക്ക് ഇഷ്ടമുള്ളതനുസരിച്ച് ഹിന്ദുസ്ഥാനി അഥവാ ദേവനാഗരി ലിപിയിലുള്ളതോ ഹിന്ദിയിലുള്ളതോ ആയ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കണമെന്നും, ഒന്നാം ഭാഷയാക്കണം എന്നും ഇംഗ്ലീഷ് രണ്ടാം ഭാഷയായി കേന്ദ്ര ഗവണ്മെന്റ് നിയമനിർമ്മാണം നടത്തുന്നതുവരെ തുടരണമെന്നും ” തീരുമാനമെടുത്തെങ്കിലും ഇന്ത്യ അംഗീകരിച്ച അന്തിമ ഭരണഘടനയിൽ ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ചില്ല അതുകൊണ്ടുതന്നെ ഭരണഘടന സമിതിയുടെ നിർദേശങ്ങൾ നിയമസാധുതയുള്ളതല്ല.

എന്താണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദിയും, പേർഷ്യൻ ലിപിയിലുള്ള ഹിന്ദിയും എന്നാൽ ?

👉ഹിന്ദുസ്ഥാനി ഭാഷ ദേവനാഗിരി ലിപിയില് സംസ്‌കൃതവചനങ്ങള് കലര്ത്തി എഴുതുമ്പോള് ദേവനാഗരി ഹിന്ദിയും, ഹിന്ദുസ്ഥാനി ഭാഷ പേര്ഷ്യന് നസ്തലിഖ് ലിപി യില് അറബ്-പേര്ഷ്യന് വചനങ്ങള് കലര്ത്തി എഴുതുമ്പോൾ പേർഷ്യൻ ഹിന്ദിയും ആകുന്നു.

എ.ഡി ആറാം നൂറ്റാണ്ടുമുതല് 12-ാം നൂറ്റാണ്ടുവരെയുള്ള കാലയളവില് ഇന്ഡ്യയില് പിറന്ന ഭാഷയാണ് ഉര്ദു. ഹിന്ദിയുടെ മാതൃഭാഷയായ ഹിന്ദുസ്ഥാനി തന്നെയാണ് ഉര്ദുവിന്റെയും മാതൃഭാഷ. ഹിന്ദുസ്ഥാനി ഭാഷ ദേവനാഗിരി ലിപിയില് സംസ്‌കൃതവചനങ്ങള് കലര്ത്തി എഴുതുമ്പോള് ഹിന്ദിയും, ഹിന്ദുസ്ഥാനി ഭാഷ പേര്ഷ്യന് നസ്തലിഖ് ലിപി
യില് അറബ്-പേര്ഷ്യന് വചനങ്ങള് കലര്ത്തി എഴുതുമ്പോള് ഉര്ദുവും ഉണ്ടാകുന്നു. എ.ഡി 13-ാം നൂറ്റാണ്ടുമുതല് 16-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളില് ഹിന്ദുക്കളും മുസ്‌ലിംകളും പഠിച്ചിരുന്നതും എഴുതിയിരുന്നതും ഹിന്ദി എന്നറിയപ്പെട്ടിരുന്നതും പേര്ഷ്യന് ലിപി
യില് എഴുതിയിരുന്ന ഈ വകഭേദമായിരുന്നു.

എന്തുകൊണ്ടാണ് പേർഷ്യൻ ലിപിയിലുള്ള ഹിന്ദിയെ എതിർക്കുന്നത് ?

👉സംഘപരിവാർ സംഘടനകൾ എന്നും നിലകൊണ്ടത് ദേവനാഗിരി ലിപിയിലുള്ള സംസ്‌കൃതവല്ക്കരിക്കപ്പെട്ട ഹിന്ദിക്കായിരുന്നു. എന്നാല് ഈ ഹിന്ദി ഭാഷ ഒരിക്കലും ജനകീയമായിരുന്നില്ല. ജനങ്ങള് സംസാരിച്ചത് ഹിന്ദുസ്ഥാനിയായിരുന്നു. ഉറുദുവും ഹിന്ദിയും ചേര്ന്ന മിശ്രിതം. പിന്നീട് ബോളിവുഡ് സിനിമകളും ഹിന്ദുസ്ഥാനി ഭാഷയ്ക്കായിരുന്നു പ്രാമുഖ്യം നല്കിയത്. ഹിന്ദുസ്ഥാനിക്ക് വേണ്ടി വാദിച്ച ഗാന്ധിജിക്കെതിരെ സംഘപരിവാര് സംഘടനകള് മാത്രമല്ല ഹിന്ദുത്വവാദികളായ കോണ്ഗ്രസുകാര് വരെ രംഗത്തുവന്നു. ഗാന്ധിജിയെ വധിക്കുന്നതിന് നാഥുറാം ഗോഡ്‌സെ പറഞ്ഞ കാരണങ്ങളിലൊന്ന് ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി രാഷ്ട്രഭാഷയാക്കാന് ഗാന്ധിജി ശ്രമിക്കുന്നുവെന്നായിരുന്നു. വിചാരണാ വേളയില് നാഥുറാം ഗോഡ്‌സെ പറഞ്ഞത്’മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനു വേണ്ടി ഹിന്ദിയുടെ സൗന്ദര്യവും സംശുദ്ധതയും വേശ്യാവല്ക്കരിക്കുന്നുവെന്നായിരുന്നു’. ഉറുദു കലര്ന്ന ഹിന്ദിയോടായിരുന്നു ഗോഡ്‌സെക്ക് വിരോധം.

ഭാഷാവൈവിധ്യം ഹിന്ദുരാഷ്ര്ട നിര്മാണത്തെ തടസ്സപ്പെടുത്തുമെന്നുള്ളതായിരുന്നു ഹിന്ദുത്വവാദികളുടെ കാഴ്ചപ്പാട്. അതിനാല് ഹിന്ദുത്വരാഷ്ട്രത്തിലെ എല്ലാവരും ഒരു ഭാഷ സംസാരിക്കുന്നവരായിരിക്കണം എന്ന് അവര് നിര്ബന്ധബുദ്ദിയുള്ളവരായിരുന്നു.

ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ ഹിന്ദി ഭാഷ സംസാരിക്കുന്നുണ്ട് ?

👉2001 സെൻസസ് പ്രകാരം ഇന്ത്യയുടെ ആകെ ജനസംഘ്യയുടെ അതായത് 121 കോടിയിൽ 52 കോടിജനങ്ങൾക്കാണ് ഹിന്ദി അറിയുന്നതും, മനസിലാക്കുന്നതും, ഈ 52 കൊടിയ 24 കോടി ജനങ്ങൾക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്.

ചുരുക്കി പറഞ്ഞാൽ 44 ശതമാനത്തിൽ താഴെയുള്ള ജനങ്ങൾക്ക് മാത്രമേ ഹിന്ദി അറിയുകയോ മനസിലാകുകയോ ചെയ്യാൻ സാധിക്കുകയുള്ളു. 25 ശതമാനം ആളുകൾക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്.

60 ശതമാനത്തിലേറെപ്പേര് സംസാരിക്കുന്ന മുപ്പതോളം സജീവ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഈ വസ്തുനിഷ്ഠ യാഥാര്ഥ്യമായിരിക്കാം രാഷ്ട്രപദവി ഒരു ഭാഷയ്ക്കും നല്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഭരണഘടനാ ശില്പ്പികളെ എത്തിച്ചത്.

ഇന്ത്യയിൽ ഭാഷ നിയമം എപ്പോഴാണ് വന്നിട്ടുള്ളത് ? എന്താണ് അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ?

👉15 വര്ഷംകൊണ്ട് ഔദ്യോഗികഭാഷ എന്ന നിലയിലുള്ള ഇംഗ്ളീഷിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്നായിരുന്നു 1950ലെ റിപ്പബ്ളിക് പ്രഖ്യാപന ഘട്ടത്തിലുള്ള തീരുമാനം. എന്നാല്, നൂറ്റാണ്ടുകളായി ഭരണവ്യവസ്ഥയുടെ ഭാഗമായി മാറിയ ഇംഗ്ളീഷിനെ സമയബന്ധിതമായി പറിച്ചെറിയുക എന്നത് പ്രായോഗികമല്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു.
തീരുമാനമനുസരിച്ച് 1965ല് ഇംഗ്ളീഷ് പൂര്ണമായും ഒഴിവാക്കി കേന്ദ്രഭരണവും കോടതിവ്യവഹാരങ്ങളും പാര്ലമെന്റ് നടപടികളും ഹിന്ദിയിലേക്ക് മാറേണ്ടതായിരുന്നു. ബന്ധഭാഷയെന്ന നിലയില് ലോകവ്യാപകമായി ഉപയോഗിച്ചുപോരുന്ന ഇംഗ്ളീഷിനെയും കൈവിട്ട് തങ്ങള്ക്ക് ഒട്ടും വശമില്ലാത്ത ഹിന്ദിയെ സ്വീകരിക്കണമെന്ന തീരുമാനത്തോട് പൊരുത്തപ്പെടാന് സാധിക്കാത്ത 60 ശതമാനം ജനങ്ങള് ഇന്ത്യയിലുണ്ടായിരുന്നു. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് ഇത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചു. ഇംഗ്ളീഷ് ഔദ്യോഗികഭാഷയായി തുടരാനുള്ള നിയമനിര്മാണത്തിലേക്ക് നയിക്കപ്പെട്ട സാഹചര്യം ഇതാണ്.

1963 ല് ഔദ്യോഗിക ഭാഷാ നിയമം പാസ്സാക്കിയപ്പോൾ കേന്ദ്രത്തില് ഇംഗ്ളീഷും ഹിന്ദിയും തുടരുന്ന നിലയുണ്ടായി. ഓരോ സംസ്ഥാനത്തിനും അവരവരുടെ വ്യവഹാരങ്ങളും ദൈനംദിന ജീവിതവൃത്തികളും മാതൃഭാഷയില് നിര്വഹിക്കാന് കൂടുതല് സ്വാതന്ത്യ്രവും കൈവന്നു. തുടര്ന്നിങ്ങോട്ടുള്ള കാലഘട്ടത്തില് പ്രാദേശികഭാഷകള് കൂടുതല് ശക്തിപ്പെടുകയായിരുന്നു.

ഭരണഘടനാ പ്രകാരം എത്ര ഔദ്യോദിക ഭാഷകൾ ഇന്ത്യയിലുണ്ട് ?

👉2001 ലെ സെൻസസ് പ്രകാരം 122 പ്രധാന ഭാഷകളും 1599 മറ്റുഭാഷകളും ഇന്ത്യയിലുണ്ട്. എന്നാൽ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്, വിവിധ ഘട്ടങ്ങളില് കൂട്ടിച്ചേര്ത്തതടക്കം ഇന്ന് 22 ഔദ്യോഗികഭാഷകളുണ്ട്. ആസാമി, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, കൊങ്കണി, മയ്ത്തിലി, മലയാളം, മണിപ്പുരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഭരണഘടനയിലുള്ള ഭാഷകൾ.

മലയാളം എന്തുകൊണ്ട് കേരളത്തിന്റെ ഔദ്യോദിക ഭാഷയായി ?

👉നമുക്ക് ഏറ്റവുമധികം മനസിലാവുന്നതും അനായാസം ആശയ വിനിമയം നടത്താൻ സാധിക്കുന്നതും മാതൃഭാഷയിലൂടെയാണ്.
കേരളത്തിലെ ഏകദേശം 96% ജനങ്ങളുടെ ഭാഷയാണ് മലയാളം.
സംസ്ഥാനത്തിന്റെ തനതു ഭാഷ സംസാരിക്കുന്ന ജനങ്ങൾ ഇത്രയേറെയുള്ള മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. തമിഴ്‌നാട്ടിൽ തമിഴ് സംസാരിക്കുന്നവരുടെ എണ്ണം 85 ശതമാനവും കർണ്ണാടകയിൽ
കന്നഡ സംസാരിക്കുന്നത് 65 ശതമാനവും മാത്രമാണ്.

1969 ലെ ഔദ്യോഗിക ഭാഷ നിയമത്തിലും നിയമത്തിനു 1973 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം പുതുതായി ചേർത്ത 1 എ വകുപ്പിൽ ഇംഗ്ലീഷും മലയാളവും കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷകൾ ആയിരിക്കണമെന്നാണ്
വ്യവ ചെയ്യുന്നത്.

എങ്ങനെയാണു ഒരു രാജ്യം ഭരണഭാഷ തീരുമാനകിക്കുന്നത് ?

👉ഹിന്ദി ‘നമ്മുടെ മഹത്തായ പ്രാദേശിക ഭാഷയാണെന്നായിരുന്നു’ നെഹ്‌റുവിന്റെ അഭിപ്രായം. ‘ഹിന്ദി പഠിക്കാന് ഇഷ്ടപ്പെടാത്തവരുണ്ടെങ്കില് അവരങ്ങനെ ചെയ്യട്ടെ’ എന്ന സമീപനമായിരുന്നു നെഹ്‌റു സ്വീകരിച്ചത്.
നെഹ്‌റു ജനങ്ങള്ക്ക് നല്കിയ വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോഴൊക്കെ രാജ്യത്ത് വന് ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടക്കുയും ചെയ്തു. ലാല്ബഹാദൂര് ശാസ്ത്രി സര്ക്കാര് യുപിഎസ്‌സി പരീക്ഷ ഹിന്ദിയിലാക്കാന് തീരുമാനിച്ചപ്പോള് അതിനെതിരെ തമിഴ്‌നാട്ടിലും മറ്റും വന് പ്രക്ഷോഭം ഉയര്ന്നു. ‘ഒരിക്കലുമില്ല ഹിന്ദി; ഇനി ഇംഗ്ലീഷ് മാത്രം’ എന്ന മുദ്രാവാക്യമുയര്ത്തി തമിഴ്‌നാട്ടില് ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടന്നു. 70 പേര് കൊല്ലപ്പെട്ടു. തുടര്ന്ന് നടന്ന തിരഞ്ഞെടുപ്പില് ഭാഷാപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ഡിഎംകെ ചരിത്ര വിജയം നേടി. പിന്നീട് ഒരിക്കലും കോണ്ഗ്രസിന് തമിഴ്‌നാട്ടില് അധികാരത്തിലെത്താന് കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം.

👉മുഗളന്മാർ ഉൾപ്പെടെയുള്ള പേർഷ്യൻ രാജവംശങ്ങൾ ഭരിച്ചപ്പോൾ ഇന്ത്യയിലെ പൊതുവായ ഭരണഭാഷ പേർഷ്യൻ ആയിരുന്നു. ലോകത്തെവിടെയും ഇംഗ്ലീഷുകാർ ഭരിച്ച സ്ഥലങ്ങളിൽ ഇംഗ്ലീഷ് ഭരണഭാഷയായി. പോണ്ടിച്ചേരി ഉൾപ്പെടെയുള്ള ഫ്രഞ്ച് ഭരണ പ്രദേശങ്ങളിൽ ഫ്രഞ്ച് ഭാഷയ്ക്ക് ഭരണഭാഷ പദവി ലഭിച്ചു. ഗോവ ഉൾപ്പെടെ പോർച്ചുഗീസ് ഭരിച്ച പ്രദേശങ്ങളിലൊക്കെ പോർച്ചുഗീസ് ഭാഷയായിരുന്നു ഭരണഭാഷ. കേരളത്തിലെ തിരുവിതാംകൂർ കൊച്ചി രാജ്യങ്ങളിൽ മലയാളമായിരുന്നു ഭരണഭാഷ.

👉എന്നാൽ രാഷ്ട്രത്തിന് ഏക ഭാഷ എന്നത് ഫാസിസ്റ്റ് അജന്ഡയാണെന്ന് തിരിച്ചറിയാതെ പോകരുത്.ഉത്തരേന്ത്യയില് തന്നെ ഭോജ്പുരി, മൈഥിലി, ബ്രജ് ഭാഷകള് പ്രോത്‌സാഹിപ്പിക്കപ്പെടണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് വിവേകശൂന്യമായ രാജ്യാഭിമാനത്തിന്റെ മറവില് ഹിന്ദി ഭാഷ മാത്രം മതിയെന്ന രീതിയിലുള്ള നടപടികളുമായി കേന്ദ്ര സര്ക്കാര് മുന്നോട്ടുവരുന്നത്. സ്വാഭാവികമായും മറ്റ് ഇന്ത്യന് ഭാഷകളുടെ സംരക്ഷണവും പ്രോത്‌സാഹനവും ഇതോടെ അസ്തമിക്കും. ഹിന്ദി ഭാഷ സംസാരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അകല്ച്ച വര്ധിക്കാനും ഇതു കാരണമാകും. ഹിന്ദി രാഷ്ട്രഭാഷാപദവിയിലേക്ക് ഉയരുകയും ചെയ്യും.

സമഗ്രാധിപത്യത്തിന്റെയും തീവ്രദേശീയതയുടെയും ഭാഷാഭ്രാന്തിന്റെയും മതവൈരത്തിന്റെയുമെല്ലാം കരുത്തില് അധിഷ്ഠിതമായ ഏകരാഷ്ട്രരൂപമാണ് സംഘപരിവാറിന്റെ സ്വപ്നഭാരതം. ഹിന്ദി രാഷ്ട്രഭാഷയാണെന്ന നുണ വിവാദമാക്കി ഉയര്ത്തുന്നതിലൂടെ ഭാഷയെയും വിഭജനത്തിനുള്ള ആയുധമാക്കി മൂര്ച്ച കൂട്ടുകയാണ് സംഘപരിവാര്. ഹിന്ദുത്വരാഷ്ട്രീയം പ്രതീക്ഷിക്കുന്നതരത്തില് മുന്നോട്ട് കൊണ്ടുപോകാന് സാധിക്കാത്തത് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലാണ്. ഇതില് കേരളവും തമിഴ്നാടും ആന്ധ്രയും തെലങ്കാനയുമൊക്കെ സംഘപരിവാര് രാഷ്ട്രീയത്തെ പ്രതിരോധിച്ചുതന്നെ നില്ക്കുമെന്ന് അവര് കണക്കുകൂട്ടുന്നു. അപ്പോള്പ്പിന്നെ ഭൂരിപക്ഷ ഹിന്ദി ബെല്ട്ടില് പിടിമുറുക്കാന് ഭാഷയെയും ഉപയോഗിക്കാമെന്നത് കറകളഞ്ഞ ഫാസിസ്റ്റ് ബുദ്ധിയാണ്.
സ്വാതന്ത്യ്രത്തിനുമുമ്പുതന്നെ അമിത ഹിന്ദിവല്ക്കരണത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്ന്ന സംസ്ഥാനങ്ങളാണ് തമിഴ്നാടും കര്ണാടകവും.

രാജ്യത്തിൻറെ രാഷ്ട്രീയവും, സാമ്പത്തികവുമായ ഭദ്രതയ്ക്ക് ഹണി തട്ടാത്ത വിധം ഭാഷ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന 1948 ലെ ജയ്പ്പൂർ കോൺഗ്രസ്സ് പ്രമേയം തുടർന്ന് തെലുങ്ക് ഭാഷക്കാർക്ക് വേണ്ടി ഒരു സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൊട്ടി ശ്രീ രാമലു 58 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും 1952 ഡിസംബറിൽ ചരമമടയുകയും തുടർന്ന് രാജ്യത്ത് ഭാഷ അടിസ്ഥാനത്തിൽ ആന്ധ്രാ പ്രദേശ് എന്ന സംസ്ഥാനം ആദ്യമായി രൂപീകരിക്കുകയും ചെയ്ത ചരിത്ര നമ്മൾ മറക്കരുത്. രാജ്യത്ത് ഇത്തരത്തിൽ ഭാഷ അടിസ്ഥാനത്തിൽ മാത്രം രൂപംകൊണ്ട 16 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളവും എന്നതും ഈ ഏക ഭാഷ രാഷ്ട്ര വാദം നടക്കുമ്പോൾ നാം മറക്കരുത്.

അതുകൊണ്ടുതന്നെ കേവലം ഫെയിസ്ബുക്ക് കളിയാക്കലുകളും ട്രോളുകൾക്കുമപ്പുറം ഈ യാഥാർഥ്യങ്ങൾ മനസിലാക്കി ശക്തമായ പ്രതിഷേധങ്ങളാണ് സമൂഹത്തിൽ നിന്നും ഏകഭാഷ രാമരാജ്യം സ്വപ്നം കാണുന്നവർക്കെതിരായി ഉരുത്തിരിയേണ്ടത്

2010 ൽ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ #exclusive പകർപ്പാണ് ഈ പോസ്റ്റിനോടൊപ്പം

©️അഡ്വ ശ്രീജിത്ത് പെരുമന

Advertisements