ക്രിക്കറ്റിൽ ഒരു ഓവറിൽ 77 റൺസ് ! അതെങ്ങനെ സംഭവിച്ചു ?

അറിവ് തേടുന്ന പാവം പ്രവാസി

ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റണ്‍സ് എടുത്ത സംഭവങ്ങൾ ഓർക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് പെട്ടെന്ന് ഓർമയിൽ വരുന്നത് യുവരാജ് സിംഗിനെ ആയിരിക്കും. ഒന്നൂടി ആലോചിച്ചാൽ രവി ശാസ്ത്രിയേയും, ഗാരി സോബ്ബേർസിനെയും, പിന്നെ ഹർഷൽ ഗിബ്സിനെയും എല്ലാം ഓർമയിൽ കത്തും. എന്നാൽ ഒരോവറിൽ ഏറ്റവും കൂടുതൽ റണ്‍സ് എന്ന് പറയുന്നത് ഇവരടിച്ച ആറ് സിക്സുകളും അങ്ങനെ വന്ന 36 റണ്‍സൊന്നുമല്ല.

പിന്നെയോ? അത് ബെർട്ട് വെൻസ് എന്ന ഫസ്റ്റ്ക്ലാസ് ക്രിക്കറ്റർ വഴങ്ങിയ 77 റണ്‍സാണ്!സംഭവം നടക്കുന്നത് 1990 ഫെബ്രുവരി മാസത്തിലാണ്. ന്യൂസിലാണ്ടിൽ ഷെൽ ട്രോഫി ടൂർണമെന്റിൽ വെല്ലിംഗ്ടൻ vs കാന്റർബറി മത്സരം ക്രൈസ്റ്റ്ചർച്ച് മൈതാനത്തിൽ വെച്ച് നടക്കുന്നു. അത് വെല്ലിംഗ്ടൻ ടീമിന്റെ ടൂർണമെന്റിലെ അവസാന മത്സരമായിരുന്നു..

അത് കൊണ്ട് കിരീടം ഉറപ്പാക്കാൻ അവർക്കാ മത്സരം ജയിക്കണമായിരുന്നു. അവസാന ദിവസം രാവിലെ വെല്ലിംഗ്ടൻ അവരുടെ രണ്ടാം ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. അവസാന ദിനം 59 ഓവറുകളിൽ നിന്ന് 291 റണ്‍സ് വേണമായിരുന്നു കാന്റർബറിക്ക് മത്സരം ജയിക്കാൻ. ചേസിംഗ് തുടങ്ങിയ കാന്റർബറിക്ക് തുരു തുരാ വിക്കറ്റ് നഷ്ടമായി 108 ന് 8 എന്ന നിലയിൽ ടീം പതറുമ്പോൾ എങ്ങനെയെങ്കിലും കളി സമനിലയിലാക്കുക എന്ന ദൗത്യമായി ക്രീസിൽ ഉണ്ടായിരുന്ന ലീ ജെർമനും റോജർ ഫോർഡിനും.ഇനിയാണ് കളിയിലെ ട്വിസ്റ്റ്‌ നടക്കുന്നത്. വിശ്വ പ്രസിദ്ധമായ ആ ഓവർ എറിയുമ്പോൾ നേരത്തെ പറഞ്ഞ ബാറ്റ്സ്മാൻമാർ തന്നെയായിരുന്നു ക്രീസിൽ.

സ്കോർ അപ്പോൾ തട്ടി മുട്ടി 196 ന് 8 എന്ന നിലയിലാണ്.കളി കഴിയാൻ ഇനി രണ്ടോവർ മാത്രമേ ഉള്ളൂ. വിക്കറ്റ് കീപ്പർ ആയ ലീ ജെർമോണ്‍ 75 റണ്‍സുമായി ക്രീസിൽ നില്ക്കുന്നു. വിജയം അസാധ്യം. ഈ സമയത്താണ് വെല്ലിങ്ങ്ടണ്‍ കോച്ച് ജോണ്‍ മൊറിസണും ക്യാപ്ടൻ ഇർവ് മക്സ്വീനിയും പുതിയ തന്ത്രങ്ങൾ മെനയുന്നത്. ഐഡിയ സിമ്പിളാണ്. കാന്റർബറിക്ക് ആവശ്യത്തിനു റണ്‍സ് വഴങ്ങുക.അവസാന ഓവറിനു മുന്നേയുള്ള ഓവറിൽ ആവശ്യത്തിനു(അതുക്കും മേലെ ) റണ്‍സ് വഴങ്ങി കാന്റർബറിയെ വിജയ ലക്ഷ്യത്തിനടുത്തെത്തിക്കുക. ഒരു വ്യാജ ഏറ്റുമുട്ടൽ!!അങ്ങനെ ബെർട്ട് വെൻസ് എന്ന, കരിയറിന്റെ സായം കാലങ്ങളിൽ മുടന്തുന്ന ന്യൂസിലാണ്ട് ബാറ്റ്സ്മാൻ ഈ ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടു വരുന്നു.

നോബാളുകളുടെ പെരുമഴയായിരുന്നു പിന്നീട്. ആ ഓവറിലെ ആദ്യ പന്ത് പൂർത്തിയായപ്പോഴേക്കും അയാൾ 17 ഡെലിവറികൾ എറിഞ്ഞു കഴിഞ്ഞിരുന്നു. വാലിന്മേൽ വാല് പോലെ എറിഞ്ഞ ഫുൾടോസ്സുകൾ ലീ ജെർമോണ്‍ ചറ പറാ സിക്സും ഫോറുകളുമാക്കി! ആ ഓവറിൽ നിന്ന് 70 റണ്‍സാണ് പുള്ളിക്കാരൻ അടിച്ചു കൂട്ടിയത്. ബാക്കി ഏഴു റണ്‍സ് അപ്പുറത്തെ പുള്ളിക്കാരൻ റോജർ ഫോർഡ് അടിച്ചെടുത്തു.
മഴ പോലെ റണ്‍സുകൾ പെയ്തപ്പോൾ സ്കോർ അപ്ഡേറ്റ് ചെയ്യുന്നവർക്ക് കണ്ഫ്യൂഷൻ ആയത്രേ.

കാണികളോട് കൂടി ചോദിച്ചിട്ടാണത്രെ അവർ കാര്യങ്ങൾ ഒപ്പിച്ചത്. അവസാന ഓവർ ചെയ്യുമ്പോഴും ഈ കണ്ഫ്യൂഷൻ തീർന്നിരുന്നില്ല. ഇവാൻ ഗാരി ആണ് ലാസ്റ്റ് ഓവർ ചെയ്തത്. പക്ഷേ ലാസ്റ്റ് ഓവറിൽ എത്ര റണ്‍സ് വേണമെന്നതിനെക്കുറിച്ച് ആർക്കും വല്ല്യ ഐഡിയ ഇല്ലായിരുന്നു. എന്തായാലും കാന്റർബറിക്ക് ജയിക്കാൻ 18 റണ്‍സ് വേണമായിരുന്നു. ലീ ജെർമോണ്‍ ആദ്യ അഞ്ചു പന്തുകളിൽ നിന്ന് 17 റണ്‍സ് നേടി സ്കോർ ബോർഡ് വേറെ “ലെവൽ” ആക്കി. എന്നാൽ കഴിഞ്ഞ ഓവറിൽ വെൻസ് നടത്തിയ പിരാന്തിൽ തല പുണ്ണാക്കുകയായിരുന്നു സ്കോർ ബോർഡ് അപ്ഡേറ്റ് ചെയ്യുന്നവർ. സ്കോർ ബോർഡ് അപ്പോൾ ഇനാക്ടീവ് ആയിരുന്നു. കാര്യങ്ങൾക്ക് ഒരു വ്യക്തത ഇല്ലാ എന്ന് തോന്നിയത് കൊണ്ടാണോ അതോ ഇത്രയൊക്കെ അടിച്ചത് മതി എന്ന തോന്നലുകൊണ്ടാണോ എന്നറിയില്ല്യ ലീ അണ്ണൻ ലാസ്റ്റ് ബാൾ മുട്ടിയിട്ടു!! കളിയൊക്കെ കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് സ്കോർ ബോർഡ് അപ്ഡേറ്റ് ആയത്.

അപ്പോൾ കാന്റർബറി 59 ഓവറിൽ 290. ജയിക്കാൻ വേണ്ടിയിരുന്നത് 291!! എന്തൊക്കെയായാലും ഷെൽ ട്രോഫി വെല്ലിങ്ങ്ടണ്‍ തന്നെ നേടി. വെള്ളത്തിലായ ഈ കളിക്ക് ശേഷം മറ്റു രണ്ടു കളികളുടെ ഫലം അവർക്ക് അനുകൂലമായി..അങ്ങനെ കപ്പടിച്ചു. അത് കൂടി ഇല്ലായിരുന്നേൽ !!

Leave a Reply
You May Also Like

വിംബിൾഡനും ഡേവിസ് കപ്പും കളിച്ച ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററെ കുറിച്ച് കേട്ടിട്ടുണ്ടോ ?

Suresh Varieth വിംബിൾഡനും ഡേവിസ് കപ്പും കളിച്ച ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റർ 1985 ഒക്ടോബർ 15…

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ..?

അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ് കാണിക്കണം.

സിംബാവേ ക്രിക്കറ്റ് ലോകത്തിൻ്റെ ലൈംലൈറ്റിലേക്ക് മടങ്ങിവരുകയാണ്

Suresh Varieth ഓർമകളിലൊരു വിൻ്റേജ് സിംബാവേയുണ്ട്…. ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങി 1983 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത്…