Culture
ഇവ ഇന്ത്യയില്‍ മാത്രം കാണുന്നതും കേള്‍ക്കുന്നതും
ഓരോ രാജ്യത്തിനും അതിന്‍െതായ പ്രത്യേകതകള്‍ ഉണ്ട് . നമ്മുടെ രാജ്യത്തിനും ഉണ്ട് ചിലത് . അങ്ങനെയുള്ള ചില പ്രത്യേകതകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്
152 total views

ഓരോ രാജ്യത്തിനും അതിന്‍െതായ പ്രത്യേകതകള്‍ ഉണ്ട് . നമ്മുടെ രാജ്യത്തിനും ഉണ്ട് ചിലത് . അങ്ങനെയുള്ള ചില പ്രത്യേകതകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്
1. ബാര്‍ബര്‍
ഇന്ത്യയില്‍ മുടി മുറിക്കുക എന്നാല്‍ വെറുതെ തലയിലെ മുടി മാത്രമല്ല പുരികത്തിലെയും, ചെവിയിലെയും എന്തിനധികം മൂക്കിനകത്ത് വരെയും കത്രിക ചെല്ലും .ഇത് ഒരു തുടക്കം മാത്രമാണ് . ഒരു കസ്റ്റമര്‍ വന്നാല്‍ മുടി മുറിച്ച് തോര്‍ത്തി മുഖവും, തലയും , കഴുത്തും തോളും ഉള്‍പ്പടെ തിരുമ്മിയെ വിടു പിന്നെ തലയില്‍ ഒരുപ്രത്യേക താളത്തില്‍ കൊട്ടുന്ന ‘ചംപ്പി’ എന്ന മസാജും ഇവിടത്തെ പ്രത്യേകതയാണ് .
ശ്രദ്ധിക്കുക ചിലയിടത്ത് കഴുത്തിന്റെ ഞൊട്ട വിടുന്ന ഒരു ഏര്‍പ്പാടുണ്ട് .ഞെട്ടരുത്
2. വഴിയോര വാണിഭം
ഇന്ത്യയില്‍ അച്ഛനും അമ്മയും ഒഴിച്ച് ബാക്കി എല്ലാം വഴിയോരത്ത് നിന്നും വാങ്ങാന്‍ കിട്ടും . വ്യാജ ഡി വി ഡി മുതല്‍ കപ്പലണ്ടി വരെ അതില്‍ ഉള്‍പ്പെടും തീര്‍ന്നില്ല വന്‍ നഗരങ്ങളില്‍ ചെവി വൃത്തിയാക്കുക, പല്ല് പറിക്കുക മുതലായ സേവനങ്ങളും ലഭിക്കും.
വാല്‍കഷ്ണം സ്റ്റാര്‍ ബക്സിന്റെ ഷോ റൂം തുറന്നപ്പോള്‍ അകത്തു കയറാനുള്ള ക്യു വളരെ നീണ്ടപ്പോള്‍ ക്യുവില്‍ നിന്നവര്‍ക്ക് ചായ വില്ക്കാന് തട്ടു കട തുടങ്ങിയവരാണ് , നോക്കണേ അവരുടെ കച്ചവട സാമര്‍ത്ഥ്യം !
3. ട്രെയിന്‍ യാത്ര
ആദ്യത്തെ ട്രെയിന്‍ യാത്ര തുടങ്ങിയിട്ട് 160 വര്‍ഷം 65000 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ പാത ഏകദേശം 20 മില്യന്‍ യാത്രക്കാര്‍ പലതരത്തിലുള്ള ട്രെയിനുകള്‍ , കടലിനരികിലൂടെ , കുന്നുകള്‍ താണ്ടി, വയലുകള്‍ കടന്ന്, നഗരങ്ങളുടെ വിരിമാറിലുടെ, ഇത് ഇന്ത്യന്‍ റെയില്‍വേയുടെ മാത്രം പ്രത്യേകതയാണ് . എന്നിട്ടൂം പല കാര്യങ്ങളിലും നമ്മള് തുടങ്ങിയിടത്ത് തന്നെയാണ് പ്രത്യേകിച്ചും വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തില്‍. ആളില്ലാ ലെവല്‍ ക്രോസ്സുകള്‍, വൃത്തിയില്ലാത്ത പാന്‍ട്രി കാറുകള്‍ തുടങ്ങിയവ
4. സ്വര്‍ണ്ണം
ഹൈദരാബാദ് പവിഴം മുതല്‍ ജയ്പുരി രത്നം വരെ എന്ത് സ്വര്‍ണ്ണത്തില്‍ കെട്ടിയാലും വാങ്ങി കൂട്ടും . പക്ഷെ വീട്ടിലെ അലമാരയില്‍ വെക്കില്ല ഇട്ട് നടന്നു ലോകം മുഴുവനും കാണിക്കും
5. ഭക്ഷണം
കബാബിനു മുംബയിലെ മൊഹമ്മദ് അലി റോഡ് , മഖന്‍ ഫിഷ് കറിക്ക് അമൃത് സറിലെ ലോറന്‍സ് റോഡ് , ഭെല്‍ പുരി , ലസ്സി , അരവണ്ണം ശ്രദ്ധിക്കാതെ തട്ടുവാന്‍ ഇന്ത്യയിലെ ഭക്ഷണം കഴിഞ്ഞേ മറ്റേതും ഉള്ളു
6. ആംഗ്യ ഭാഷ
ഇന്ത്യയില്‍ ഏകദേശം 800 തരത്തിലുള്ള ഭാഷാ പ്രയോഗങ്ങള്‍ ഉണ്ട് . പക്ഷെ എല്ലായിടത്തും കാണുന്ന ഒരു പൊതു ഭാഷയാണ് ആംഗ്യ ഭാഷ, തലയാട്ടിയും കൈ നീട്ടിയും, വിരല്‍ മടക്കിയും നാം സംസാരത്തിന്റെ കൂടെ കാണിക്കുന്ന ആംഗ്യ ഭാഷ ലോകത്ത് ഇന്ത്യയില്‍ മാത്രമേ ഉള്ളു
7. ക്രിക്കറ്റിനോട് ഉള്ള അമിത ആവേശം
മറ്റ് ഏത് സ്പോര്ട്സനോടും ഉള്ളതിനേക്കാളും ക്രിക്കറ്റിനോട് ആണ് ഇന്ത്യാക്കാര്‍ക്ക് ഭ്രാന്ത് . എല്ലാ പ്രായക്കാരും ഒരു പോലെ ക്രിക്കറ്റ് ആസ്വദിക്കും ചില താരങ്ങളെ ദൈവമായിട്ടു പോലും ആരാധിക്കും . എല്ലാ വര്‍ഷവും നടക്കുന്ന ഐ പി എല്‍ ഏകദേശം 3 ബില്യന്‍ ഡോളറിന്റെ അടുത്ത് മൂല്യമുണ്ട് .
8. ആഘോഷങ്ങള്‍
ജാതി മത ഭേദമില്ലാത്ത ഇന്ത്യക്കാര്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആഘോഷങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നവരാണ് . എല്ലാവരും ഒന്നിച്ചു കൂടി നടക്കുന്ന ഈ ആഘോഷം ഇന്ത്യയില്‍ മാത്രമേ ഉണ്ടാകു . ഉദാഹരണത്തിന് ഹോളി, ദുര്‍ഗാപൂജ, ഈദ് മുതലായവ സ്വന്തം മതസ്ഥര്‍ മാത്രമല്ല അന്യ മതസ്ഥരും ഒരു പോലെ ആഘോഷിക്കും
9. മലമുകളിലെ പട്ടണങ്ങള്‍
മല മുകളില്‍ പട്ടണങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും കാണാന്‍ സാധിക്കും. മുംബയിലെ ചൂടില്‍ നിന്നും രക്ഷപെടാന്‍ സഹ്യാദ്രി മലകളില്‍ ഒരു ക്യാമ്പ് ബ്രിടിഷുകാര് പണിതതാണ് ഇപ്പോള്‍ അത് മതേരന്‍ എന്ന ഒരു പട്ടണമാണ്. നമ്മുടെ മുന്നാര്‍ തേയില തോട്ടത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് ടാറ്റാ നിര്‍മ്മിച്ചതാണ് മുന്നാര്‍, ഇപ്പോള്‍ എങ്ങനുണ്ട് .
153 total views, 1 views today