Vani Jayate

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്, തൃശ്ശൂർ രാഗം തീയറ്ററിൽ ദിവസേന രാവിലെ 11:00 മണിക്കൊരു ഷോ ഉണ്ടാവാറുണ്ട്. ഹോളിവുഡ് സിനിമകൾ ആയിരിക്കും. അക്കാലത്ത് ആ സിനിമകൾ ക്‌ളാസ് കട്ട് ചെയ്തുകൊണ്ടാണെങ്കിലും ഒന്നൊഴിവാക്കാതെ കാണുമായിരുന്നു. യൂണിവേഴ്സിറ്റി സമരക്കാലം ആഘോഷിച്ചതിന് ഈ സിനിമകളും ഒരു സപ്പോർട്ട് ആയിരുന്നു. അക്കാലത്ത് കണ്ട ഒരു സിനിമയാണ് ത്രീ ഫ്യുജിറ്റീവ്സ്. സ്‌കൂൾ കാലത്ത് കണ്ടിഷ്ടപ്പെട്ട 48 അവേഴ്‌സിലെ ഹീറോ നിക്ക് നോൾട്ടയുടെ സിനിമ ആണെന്നുള്ള ആവേശത്തിൽ കയറിയ എനിക്കതിൽ നിക്കിനെക്കാൾ ഇഷ്ടപ്പെട്ടത് മാർട്ടിൻ ഷോർട്ട് ചെയ്ത കാരക്ടർ ആയിരുന്നു. ഗത്യന്തരമില്ലാതെ ആദ്യമായി ഒരു ബാങ്ക് കൊള്ള ചെയ്യുന്ന ഒരാൾ അതെ ബാങ്കിൽ തന്നെ ഉണ്ടായിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള, എന്നാൽ ക്രൈം ഉപേക്ഷിച്ച്‌ നേരായ ജീവിതം നയിക്കാൻ ഉദ്ദേശിച്ചു ചെന്ന ഒരാളെക്കൂടി ആ ക്രൈമിൽ ഉൾപ്പെടുത്തുകയും പിന്നീട് അതൊരു ഫുൾ ലെങ്ത് കോമഡി ആയി മാറുകയും ആയിരുന്നു പ്രമേയം.

കഥ കേട്ടപ്പോൾ ഏതെങ്കയോ പാത്ത മാതിരി എന്ന് തോന്നുകയാണെങ്കിൽ തെറ്റിയിട്ടില്ല, ഇതിൽ നിന്നും ചുരണ്ടിയതാണ് വിജി തമ്പിയുടെ അദ്ദേഹം തന്നെ ഇദ്ദേഹം എന്ന സിനിമ. പിന്നെയും നിരവധി കോമഡി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷോർട്ട്.അതുപോലെ തന്നെ ഷോർട്ടിന്റെ കോമഡി കൊളാബോറേറ്റർ ആയിരുന്ന സ്റ്റീവ് മാർട്ടിൻ. ബോഫിംഗർ, ഡേർട്ടി റോട്ടൻ സ്കൗൺഡ്രൽസ് തുടങ്ങിയ ഓൾ ഔട്ട് കോമഡികളും, ഫാദർ ഓഫ് ദി ബ്രൈഡ് എന്ന എക്കാലത്തെയും ഹൃദയഹാരിയായ ഫാമിലി കോമഡിയും ഒക്കെയാണ് സ്റ്റീവ് മാർട്ടിന്റെ കരിയറിൽ ഉള്ളത്.

ഇവരോടൊപ്പം സെലീന ഗോമസ് കൂടി ചേരുമ്പോൾ തികച്ചും വ്യത്യസ്തമായ മൂന്ന് പേഴ്സണാലിറ്റികളുടെ അപൂർവ സംഗമമായി മാറുക ആയിരുന്നു. അവർ ഒരു ടീമായി എത്തപ്പെടുന്ന കൊലപാതകങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുകയും ആ അന്വേഷണങ്ങളെ ഒരു പോഡ്കാസ്റ്റ് വഴി ജനങ്ങളിൽ എത്തിക്കുകയും ചെയ്യുമ്പോൾ അതേക്കാലത്തെയും മികച്ച കോമഡി സീരീസ് ആയി മാറുകയുമായിരുന്നു. ആദ്യ രണ്ടു സീസണും ഒരു പാട് ഇഷ്ടപ്പെട്ടു തന്നെയാണ് കണ്ടത്. മൂന്നാം സീസൺ ഇറങ്ങിയപ്പോൾ, ഡിസ്നിയുടെ ആഴ്ച തോറും റിലീസ് എന്ന പരിപാടി കാരണം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

പിന്നെ എല്ലാ എപ്പിസോഡും അപ്‌ലോഡ് ചെയ്തപ്പോൾ ലോകകപ്പ് ക്രിക്കറ്റ് കാരണം കണ്ടവസാനിപ്പിക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. എന്നാൽ ഇന്നലെയാണ് എല്ലാ എപ്പിസോഡും ഒരുമിച്ചിരുന്നു കാണാനുള്ള അവസരം ലഭിച്ചത്. ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു. ആദ്യ രണ്ടു സീസണുകളുടെ അതെ വേവ് ലെങ്ങ്തിൽ കാണാൻ കഴിയുന്നതാണ് മൂന്നാമത്തെ സീസണും.

സീസൺ ത്രീയുടെ ഏറ്റവും വലിയ ആകർഷണം മെറിൽ സ്ട്രീപ്പിന്റെ ഗസ്റ് റോൾ ആണ്. ബ്രോഡ്വേ സ്റ്റാർ ആവാൻ വേണ്ടി എത്തി വര്ഷങ്ങളോളം സ്ട്രഗിൾ ചെയ്തു ഒന്നുമാവാതെ പോയി ഒടുവിൽ ഒരു അവസരം കിട്ടുമ്പോൾ അവിടെയും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ലൊറേറ്റ അവരുടെ കയ്യിൽ ഭദ്രമായിരുന്നു. മറ്റൊരു ഗസ്റ്റ് സ്റ്റാർ പോൾ റൂഡ് ആയിരുന്നു. കൊല ചെയ്യപ്പെടുന്ന ബെൻ ഗെൽറോയ് എന്ന ബ്രോഡ്വേ സൂപ്പർ സ്റ്റാർ ആയി അദ്ദേഹത്തിന്റെയും പ്രകടനം നന്നായിരുന്നു. കോമഡിയും, സസ്‌പെൻസും, ഇമോഷനും ഇടകലർന്നുള്ള ട്രീറ്റ്മെന്റ് പതിവ് പോലെ ഒരു ബിഞ്ച് വാച്ചിന് അനുയോജ്യമായ ഫോര്മുലയാണ്.

ഇത്തവണ കൈകാര്യം ചെയ്തിരിക്കുന്ന തീം മക്കൾക്ക് വേണ്ടി ഏതറ്റവും പോവുന്ന മാതൃത്വത്തിന്റെ വ്യത്യസ്തമായ മുഖങ്ങളാണ്. മുഖ്യ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയാണ് ഈ സീരീസിന്റെ ഏറ്റവും വലിയ ആകർഷണീയത. കണ്ടു കഴിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞത് നാലാമത്തെ സീസണും ഏകദേശം റെഡിയാണ് എന്നതാണ്. ഇത്തരത്തിലുള്ള സീരീസുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും നഷ്ടപ്പെടുത്തരുത് ഒൺലി മർടേഴ്‌സ് ഇൻ ദി ബിൽഡിങ് – പത്ത് എപ്പിസോഡുകളായി ഡിസ്‌നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു

You May Also Like

മാതാപിതാക്കൾക്കില്ലാത്ത പ്രശ്നം നാട്ടുകാർക്കെന്തിന് ? അനന്യയുടെ ശരീരപ്രദർശനത്തെ അനുകൂലിച്ചു പിതാവ്

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…

ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന ചിത്രം

പ്രജിവം മൂവീസിൻ്റെ പുതിയ ചിത്രം, ഷെബി ചൗഘട്ട് സംവിധായകൻ, റുഷി ഷാജി കൈലാസ്- നായകൻ പ്രശസ്തസംവിധായകൻ…

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ ജീവിത കഥ പറഞ്ഞ സിനിമ

Mukesh Muke II കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വനിതാ എയർ ഫോഴ്സ് പൈലറ്റായ ഗുഞ്ചൻ സക്സെനയുടെ…

മമ്മൂട്ടി ക്ഷീണിച്ചതല്ല, കടുത്ത മാനസീക സമ്മർദവും ഓർമ്മക്കുറവും അനുഭവിക്കുന്ന ആളുടെ മുഖം ആ നടൻ്റ യഥാർത്ഥ രൂപവുമായി തുലോം ബന്ധമില്ല

Mobin kunnath പുതുമയുടെ റൊഷാക്ക് മലയാളിയുടെ സിനിമ കാഴ്ച്ച രീതി. രാവിലെ കണ്ട ഒരു പോസ്റ്റാണ്…