Only the Animals (2019- French)

Jaseem Jazi

ഫ്രാൻസിലെ ഉൾനാടുകളിൽ ഒന്നിലാണ് ‘ഒൺലി ദി ആനിമൽസ്’ എന്ന സിനിമയുടെ കഥ നടക്കുന്നത്. തീർത്തും മഞ്ഞിനാൽ മൂടപ്പെട്ട ഒരു ഗ്രാമപ്രദേശം. അവിടെ ഭർത്താവുമൊത്ത് താമസമാക്കിയ ഒരു പേർഷ്യൻ വനിതയെ കാണാതാകുന്നു. എൽവിൻ ഡ്യൂക്കാറ്റ് എന്നാണവരുടെ പേര്. അവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികിൽ കാണപ്പെടുന്നു. ഒരു പോലീസുകാരൻ അന്വേഷണങ്ങളുമായി ഈ തിരോധാനത്തിന് പിറകെയുണ്ട്. തുടർന്ന് 5 കഥാപാത്രങ്ങളിലൂടെ അവരുടെ വ്യത്യസ്ത പേഴ്‌സ്പെക്റ്റീവിലൂടെ.. ഈ തിരോധാനത്തിന് പിന്നിലെ നിഗൂഢതയുടെ ചുരുളുകൾ ഓരോന്നായി അഴിയുന്നതാണ് സിനിമയുടെ കഥ.

സിമ്പിളായൊരു ത്രെഡിനെ.. ഇൻട്രെസ്റ്റിംഗ് ആയൊരു സ്റ്റോറി ടെല്ലിങ്ങ് മെത്തേഡ് ഉപയോഗിച്ച് വളരെ ബ്രില്ല്യന്റായി അവതരിപ്പിച്ചിരിക്കുന്നൊരു സിനിമയാണിത്. ചിതറിക്കിടക്കുന്ന ഒരു പസിലിലെ ഭാഗങ്ങൾ കൂട്ടിയോജിക്കപ്പെടുമ്പോൾ അതിലെ ‘ഇമേജ്’ തെളിഞ്ഞു വരുന്നത് പോലെ.. മനോഹരമായി രൂപപ്പെടുന്നൊരു കഥ. നോൺലീനിയർ നരേഷന്റെ മറ്റൊരു സ്റ്റൈൽ. കഥയിൽ വരുന്ന ഓരോ ചെറിയ ഇൻസിഡൻസിന് പോലും വലിയ പ്രാധാന്യമുണ്ട്. കഥയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോഴായിരിക്കും പ്രേക്ഷകന് അത് മനസ്സിലാവുക. എല്ലാ സംഭവങ്ങളും കണക്ട് ചെയ്ത് ഒരു ചെറിയ പഴുതു പോലുമില്ലാതെ തയ്യാറാക്കിയ തിരക്കഥയാണീ സിനിമയുടെ സോൾ. ഇത്തരമൊരു സോളിഡ് സ്ക്രിപ്റ്റും.. അവതരണ രീതിയും കൊണ്ട് കഥയിലെ സസ്പെൻസ് അവസാന നിമിഷം വരെ കാത്ത് സൂക്ഷിക്കപ്പെടുന്നു എന്നതാണ് സിനിമയുടെ നല്ല വശം. കൂടാതെ കഥയുടെ പല ഭാഗങ്ങളിലായി ട്വിസ്റ്റുകൾ കടന്ന് വരുന്നതും, കഥയുടെ പ്രോഗ്രസ്സ് അനുസരിച്ച് പ്രേക്ഷകന്റെ ആകാംക്ഷ ഉയർത്താൻ കഴിയുന്നതും.. മറ്റ് ഗുണങ്ങളായി പറയാം.

ഇതൊരു ഫാസ്റ്റ് പേസ്ഡ് ത്രില്ലെർ ആയിരുന്നേൽ, നമുക്കിടയിൽ കൂടുതൽ പേര് കാണുകയും ഇതിലെ സ്ക്രിപ്റ്റിലെ ബ്രില്ല്യൻസിനെക്കുറിച്ചും മേക്കിങ്ങിലെ വ്യത്യസ്തതയെക്കുറിച്ചും നിരവധി ചർച്ചകൾ നടക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ഇതൊരു സ്ലോപേസ്ഡ് ക്രൈം ഡ്രാമയായിപ്പോയി. നിർഭാഗ്യവശാൽ നമുക്കിടയിൽ വളരെ Underrated ഉം ആയിപ്പോയി. പക്ഷേ വ്യത്യസ്തമായ സിനിമാ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർ ഈ സിനിമയെ അവഗണിച്ചാൽ.. അവർക്കതൊരു വലിയ നഷ്ടമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് കഴിയുന്നവർ കാണാൻ ശ്രമിക്കുക. ഈ സിനിമയുടെ മലയാളം സബ് ‘മൂവി മിറർ’ ടീം ചെയ്തിട്ടുണ്ട്.

Leave a Reply
You May Also Like

ഇവർ തമ്മിൽ അടി കൂടിയാൽ ആരാണ് ജയിക്കുക ?

Roshith Sreepury അച്ഛനോടാണോ അമ്മയോടാണോ കൂടുതലിഷ്ടം എന്ന ചോദ്യം കഴിഞ്ഞാൽ എൺപതുകൾക്കു ശേഷം ജനിച്ച ഏതൊരു…

അനുപമ ഗ്ലാമറസ്സായെത്തുന്ന തില്ലു സ്ക്വയർ സിനിമയുടെ പുതിയ പോസ്റ്റർ വൈറലാകുന്നു

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ…

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനായി അഭിനയിച്ചത് ആരെന്നറിയാമോ ?

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്‍. ഒരു കാലഘട്ടത്തിന്റെ വികാരവും.…

ശ്വാസമടക്കിപ്പിടിച്ചു കാണാം കടസീല ബിരിയാണി

Jaseem Jazi ഒരു യൂഷ്വൽ റിവേഞ്ച് സ്റ്റോറി എന്ന തോന്നലുണ്ടാക്കുന്നിടത്ത് നിന്ന് കഥയിൽ സംഭവിക്കുന്ന അപ്രതീക്ഷിത…